- Trending Now:
തിരുവനന്തപുരം: ടെക്നോപാർക്കിലെ ഐടി ജീവനക്കാർക്കായി സംഘടിപ്പിക്കുന്ന പ്രതിധ്വനി ഗെയിംസ്-സീസൺ 2-നുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. 2026 ജനുവരി 30 നാണ് പ്രതിധ്വനി ഗെയിംസ് ആരംഭിക്കുക.
ടെക്നോപാർക്കിലെ ഐടി ജീവനക്കാരുടെ ക്ഷേമ-വിനോദ കൂട്ടായ്മയായ പ്രതിധ്വനി ആണ് പരിപാടി സംഘടിപ്പിക്കുന്നത്.
വോളിബോൾ, ബാസ്കറ്റ്ബോൾ, ബാഡ്മിൻറൺ, ടേബിൾ ടെന്നീസ്, ആം റെസ്ലിംഗ്, കാരംസ്, ചെസ്, നീന്തൽ, 8 ബോൾ പൂൾ, ത്രോബോൾ എന്നിവയുൾപ്പെടെ 10 ഗെയിം ഇനങ്ങളിലായിട്ടാണ് മത്സരം. 400-ലധികം ഐടി കമ്പനികളിൽ നിന്നുള്ള 3000-ത്തിലധികം ജീവനക്കാർ പങ്കെടുക്കും.
ഗെയിംസിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടുന്ന കമ്പനിക്ക് പ്രത്യേക അവാർഡ് നൽകും.
രജിസ്ട്രേഷനായി: https://tinyurl.com/bdhzh9zd
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: അഖിൽ കൃഷ്ണ, ജനറൽ കൺവീനർ, 9020777356.
രജിസ്ട്രേഷൻറെ അവസാന തീയതി ജനുവരി 15.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.