Sections

വി ഗെയിംസ് വി ആപ്പിൽ ഗാലക്സി ഷൂട്ടേഴ്സ് ഫ്രീഡം ഫെസ്റ്റ് അവതരിപ്പിച്ചു; ഒരു രൂപയ്ക്ക് 4999 രൂപ മൂല്യമുള്ള വാർഷിക റീച്ചാർജ് നേടാൻ അവസരം

Tuesday, Aug 26, 2025
Reported By Admin
Vi Launches Galaxy Shooters Freedom Fest Edition

കൊച്ചി: ഇന്ത്യയിലെ പ്രമുഖ ടെലികോം സേവന ദാതാവായ വി, വി ഗെയിംസിൽ ഗാലക്സി ഷൂട്ടേഴ്സ്ൻറെ ഫ്രീഡം ഫെസ്റ്റ് എഡിഷൻ അവതരിപ്പിച്ചു. വി ആപ്പിൽ മാത്രം ലഭിക്കുന്ന ഈ പ്രത്യേക പതിപ്പ് ആഗസ്റ്റ് 31 വരെ ലഭിക്കും. ഗെയിമിംഗും വിനോദവും ഒപ്പം നിരവധി സമ്മാനങ്ങളും നേടാനുള്ള അവസരമാണിത്.

ഇന്ത്യയുടെ മൊബൈൽ ഗെയിമിംഗ് വിപണി അതിവേഗം വളരുന്ന സാഹചര്യത്തിലാണ് ഈ പുതിയ പദ്ധതി. 2025-ഓടെ ഗെയിമിംഗ് വിപണി 7.5-8.75 ബില്യൺ ഡോളറിലെത്തുമെന്നാണ് കണക്കാക്കുന്നത്. ഉപയോക്തൃ പങ്കാളിത്തം വർധിപ്പിക്കുന്ന ഏറ്റവും ജനപ്രിയമായ വിഭാഗങ്ങളിൽ ഒന്നാണ് ഷൂട്ടർ ഗെയിമുകൾ. ഈ ഗെയിം അവതരിപ്പിക്കുന്നതിലൂടെ ഉപഭോക്താക്കൾക്ക് കൂടുതൽ വിനോദമൂല്യം നൽകിക്കൊണ്ട് വിയുടെ ഡിജിറ്റൽ സേവനങ്ങൾ മെച്ചപ്പെടുത്തുകയാണ്.

ഗാലക്സി ഷൂട്ടേഴ്സ് ഫ്രീഡം ഫെസ്റ്റ് ഉപഭോക്താക്കൾക്ക് വെറും ഒരു രൂപയ്ക്ക് 4999 രൂപ മൂല്യമുള്ള വാർഷിക റീചാർജ് നേടാനുള്ള അവസരമാണ് ഒരുക്കുന്നത്. വി മൂവീസ് & ടിവി സൂപ്പർ സബ്സ്ക്രിപ്ഷൻറെ ഭാഗമായി ആമസോൺ പ്രൈം വീഡിയോ, സോണി ലീവ്, സീ5, ലയൺസ്ഗേറ്റ് പ്ലേ, ഫാൻ കോഡ് ഉൾപ്പെടെ 19 ഒടിടി പ്ലാറ്റ്ഫോമുകളിൽ ആക്സസും ഒരു വർഷം മുഴുവൻ പ്രതിദിനം 2ജിബി ഡാറ്റയും ഉൾപ്പെടുന്നു. കൂടാതെ 19 ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് ആക്സസ് ലഭിക്കുന്ന വി മൂവീസ് & ടിവി സബ്സ്ക്രിപ്ഷനും 10ജിബി ഡാറ്റയും ഒരു രൂപയ്ക്ക് ലഭിക്കും. ഒരു രൂപയ്ക്ക് ഒരു വർഷത്തേക്ക് പ്രതിദിനം 2ജിബി ഡാറ്റയും 50 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകളും ലഭിക്കും.

ഇതിൽ പങ്കെടുക്കുന്നതിനായി ഉപഭോക്താക്കൾ വി ആപ്പിൽ ലോഗിൻ ചെയ്ത്, വി ഗെയിംസ് തുറന്ന്, ഗെയിം കളിച്ച് പ്രതിദിനം ജെമുകൾ നേടണം. ലഭിക്കുന്ന ജെമുകളുടെ അടിസ്ഥാനത്തിൽ ഉപഭോക്താക്കൾക്ക് വെറും ഒരു രൂപയ്ക്ക് 4999 രൂപ മൂല്യം വരുന്ന വാർഷിക റീചാർജ് പായ്ക്ക്, ഒരു രൂപയ്ക്ക് 50ജിബി ഡാറ്റ പായ്ക്ക്, ഒരു രൂപയ്ക്ക് വി മൂവീസ് & ടിവി സൂപ്പർ സബ്സ്ക്രിപ്ഷൻ ഇതിൽ 10 ജിബി ഡാറ്റയും, സീ5, സോണീ ലിവ് എന്നിവയുൾപ്പെടെ 19 ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള ആക്സസ്സും, 50 രൂപ വിലവരുന്ന ഗിഫ്റ്റ് വൗച്ചറുകൾ ലഭിക്കും.

മത്സരം പ്രതിദിനം റീസെറ്റ് ചെയ്ത് ഉപഭോക്താക്കൾക്ക് പല അവസരങ്ങളിലും കളിച്ച് വിജയ സാധ്യത വർധിപ്പിക്കാനാകും. ഗാലക്സി ഷൂട്ടേഴ്സിന് പുറമേ, ഫ്രൂട്ട് മർജ്, ആർച്ചറി, ബബിൾ ഷൂട്ടർ, സോളിറ്റയർ പ്രോ, ക്രിക്കറ്റ് ബാഷ്, ക്വിക് കാരം, വേർഡ് ഗെയിം, കാനൺ ബ്ലാസ്റ്റ്, സ്റ്റാക്ക് ബൗൺസ് പോലുള്ള ആകർഷകമായ മറ്റു നിരവധി ഗെയിമുകളും വി ഗെയിംസിൽ ലഭ്യമാണ്.

വിജയികളെ വി ആപ്പിലൂടെ പ്രഖ്യാപിക്കും. കൂടാതെ സമ്മാനം സ്വന്തമാക്കാനുള്ള ലിങ്ക് ഉൾപ്പെടെയുള്ള എസ്എംഎസ് വിജയികൾക്ക് ലഭിക്കുന്നതാണ്.

ആക്ഷൻ, ആർക്കേഡ്, പസിൽ, സ്ട്രാറ്റജി തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള സാധാരണ ഗെയിമുകളും പ്രീമിയം ഗെയിമുകളും വി ഗെയിംസിൽ ലഭിക്കും. ഗാലക്സി ഷൂട്ടേഴ്സ് ഫ്രീഡം ഫെസ്റ്റ്ലൂടെ നൂതനമായ ഉള്ളടക്കവും മികച്ച അനുഭവങ്ങളും നൽകി വി ഉപഭോക്തൃ പങ്കാളിത്തം കൂടുതൽ ശക്തമാക്കുകയാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.