- Trending Now:
കൊച്ചി: പ്രമുഖ ടെലികോം സേവന ദാതാക്കളായ വി ഇന്ന് മുതൽ കൊച്ചിയിൽ 5ജി സേവനങ്ങൾ ആരംഭിക്കുന്നതായി അറിയിച്ചു. ആഗസ്റ്റ് 20 മുതൽ തിരുവനന്തപുരത്തും 5ജി സേവനം ലഭ്യമാകും. അടുത്തിടെ കോഴിക്കോട്, മലപ്പുറം നഗരങ്ങളിലും 5ജി സേവനങ്ങൾ വി ആരംഭിച്ചിരുന്നു. വി 5ജി സ്പെക്ട്രം സ്വന്തമാക്കിയ 17 പ്രധാന സർക്കിളുകളിലായി നിരവധി നഗരങ്ങളിൽ വി നടത്തുന്ന 5ജി സേവന വിപുലീകരണത്തിൻറെ ഭാഗമായാണ് ഈ പുതിയ സേവനം അവതരിപ്പിക്കുന്നത്.
ഘട്ടംഘട്ടമായുള്ള 5ജി വിപുലീകരണത്തിൻറെ ഭാഗമായി മുംബൈ, ഡൽഹി-എൻസിആർ, ബെംഗളൂരു, മൈസൂരു, നാഗ്പൂർ, ചണ്ഡീഗഡ്, പട്ന, ജയ്പൂർ, സോനിപത്, അഹമ്മദാബാദ്, രാജ്കോട്ട്, സൂറത്ത്, വഡോദര, ഛത്രപതി സംഭാജിനഗർ, നാസിക്, മീററ്റ്, മലപ്പുറം, കോഴിക്കോട്, വിശാഖപട്ടണം, മധുര, ആഗ്ര എന്നീ നഗരങ്ങളിലും വി 5ജി സേവനങ്ങൾ ആരംഭിച്ചിട്ടുണ്ട്.
കൊച്ചിയിലും തിരുവനന്തപുരത്തുമുള്ള 5ജി സൗകര്യമുള്ള ഉപകരണങ്ങളുള്ള വി ഉപയോക്താക്കൾക്ക് വി 5ജി സേവനങ്ങൾ ലഭ്യമാകും. സേവനം തുടങ്ങുന്നതിൻറെ ഭാഗമായി 299 രൂപ മുതലുള്ള പ്ലാനുകളിൽ വി അൺലിമിറ്റഡ് 5ജി ഡാറ്റ ലഭ്യമാക്കിയിട്ടുണ്ട്. ഉപഭോക്താക്കൾക്ക് ഹൈ ഡെഫിനിഷൻ സ്ട്രീമിംഗ്, ഗെയിമിംഗ്, വീഡിയോ കോൺഫറൻസിംഗ്, അതിവേഗ ഡൗൺലോഡുകൾ, റിയൽടൈം ക്ലൗഡ് ആക്സസ് എന്നിവയും ആസ്വദിക്കാം.
കൊച്ചിയിലും തിരുവനന്തപുരത്തും കൂടി വി 5ജി സേവനങ്ങൾ ആരംഭിക്കുന്നതോടെ, കേരളത്തിലെ നാല് പ്രധാന നഗരങ്ങളിലേക്ക് കണക്റ്റിവിറ്റി എത്തിക്കുന്നതിൽ തങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. കരുത്തുറ്റ 4ജി സേവനങ്ങൾക്കൊപ്പം തങ്ങളുടെ നെക്സ്റ്റ്-ജെൻ 5ജി സേവനങ്ങളും ഉപഭോക്താക്കൾക്ക് കൂടുതൽ സാധ്യതകളും മെച്ചപ്പെട്ട അനുഭവവും നൽകുകയാണ് തങ്ങളുടെ ലക്ഷ്യം. വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾക്കും 5ജി ഹാൻഡ്സെറ്റ് ഉപയോഗം വർധിക്കുന്നതും അനുസരിച്ച് കേരളത്തിലുടനീളം 5ജി സേവനം വിപുലീകരിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് വോഡഫോൺ ഐഡിയയുടെ കേരള ബിസിനസ് ഹെഡ് ജോർജ്ജ് മാത്യു വി പറഞ്ഞു.
എറിക്സണുമായി സഹകരിച്ച് വി അത്യാധുനികവും ഊർജ്ജക്ഷമതയുള്ള അടിസ്ഥാന സൗകര്യങ്ങൾ വിന്യസിച്ചു. നെറ്റ്വർക്ക് പ്രകടനം സ്വയം മെച്ചപ്പെടുത്തുന്നതിനായി എഐയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന സെൽഫ്-ഓർഗനൈസിംഗ് നെറ്റ്വർക്കുകളും (എസ്ഒഎൻ) വി നടപ്പിലാക്കിയിട്ടുണ്ട്.
5ജി സേവനങ്ങൾ വ്യാപിപ്പിക്കുന്നതിനൊപ്പം മെച്ചപ്പെട്ട കവറേജും വേഗതയേറിയ ഡാറ്റാ സ്പീഡും മികച്ച ഉപയോക്തൃ അനുഭവവും ലഭ്യമാക്കുന്നതിനായി വി കേരളത്തിലെ 4ജി നെറ്റ്വർക്ക് ഗണ്യമായി നവീകരിച്ചു. കഴിഞ്ഞ നവംബറിൽ ലക്ഷദ്വീപ് ദ്വീപുകളിലും വി 4ജി സേവനങ്ങൾ ആരംഭിച്ചു.
2024 മാർച്ച് മുതൽ ഇൻഡോർ കവറേജ് ശക്തിപ്പെടുത്തുന്നതിനായി 1400-ലധികം സൈറ്റുകളിൽ 900 മെഗാഹെർട്സ് സ്പെക്ട്രം വിജയകരമായി വിന്യസിച്ചു. കൂടാതെ 4300 സൈറ്റുകളിൽ 2100 മെഗാഹെർട്സ് സ്പെക്ട്രം വിന്യസിക്കുകയും ലെയർ അഡീഷനിലൂടെ ശേഷി വർദ്ധിപ്പിക്കുകയും ചെയ്തു. സ്പെക്ട്രം ബാൻഡ്വിഡ്ത് വിപുലീകരിക്കുന്നതിലൂടെ ഡാറ്റാ ട്രാഫിക് കൈകാര്യം ചെയ്യാനുള്ള ശേഷിയും മെച്ചപ്പെടുത്തി.
2024 ഏപ്രിൽ മുതൽ 2025 ജൂൺ വരെയുള്ള 15 മാസത്തിനിടെ നടപ്പിലാക്കിയ ഈ അപ്ഗ്രേഡുകളിലൂടെ കേരളത്തിലെ മൊത്തം നെറ്റ്വർക്ക് ശേഷിയിൽ 22 ശതമാനം വർദ്ധനവുണ്ടായി. ഇത് നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും സ്ഥിരതയുള്ളതും ഉയർന്ന നിലവാരമുള്ളതുമായ കണക്റ്റിവിറ്റി ലഭ്യമാക്കാനുള്ള വിയുടെ പ്രതിബദ്ധതയെയാണ് കാണിക്കുന്നത്.
ഉപഭോക്താക്കളുടെയും ബിസിനസ്സുകളുടെയും മാറിക്കൊണ്ടിരിക്കുന്ന ഡിജിറ്റൽ ആവശ്യങ്ങൾ നിറവേറ്റുന്നതും ഭാവിക്ക് സജ്ജമായ ഒരു നെറ്റ്വർക്ക് ഒരുക്കുന്നതിലും വി പ്രതിജ്ഞാബദ്ധമാണ്. ലഭ്യത, വിലനിർണ്ണയം, പിന്തുണയ്ക്കുന്ന ഉപകരണങ്ങൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് https://www.myvi.in/5g-network സന്ദർശിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.