Sections

25 കാരന്റെ തലയില്‍ ഉദിച്ച ആശയം; വ്യത്യസ്തമായ വെജിറ്റേറിയന്‍  വിഭവങ്ങളുമായി വെജ്ഈറ്റ്‌സ്   

Monday, Dec 13, 2021
Reported By Ambu Senan
vegeatz

വളരെ കുറഞ്ഞ വിലയില്‍ നിങ്ങള്‍ക്കിവിടെ നിന്ന് പിസ്സയും സാന്‍ഡ് വിച്ചുകളും ലഭ്യമാണ് എന്നുള്ളതാണ്

 

ലോക്ക് ഡൗണിനെത്തുടര്‍ന്ന് വിദേശത്ത് ജോലി എന്ന തിരുവനന്തപുരം സ്വദേശിയായ രാഹുല്‍ എന്ന 25കാരന്റെ സ്വപ്നത്തിന് മങ്ങലേറ്റു. അങ്ങനെ 5 സ്റ്റാര്‍ ഹോട്ടലിലെ ഷെഫ് ആയിരുന്ന രാഹുല്‍ തിരികെ നാട്ടില്‍ എത്തിയപ്പോഴാണ് ഒരു സംരംഭം ആരംഭിച്ചാലോ എന്ന് ചിന്തിച്ചത്. രാഹുല്‍ ജനിച്ചു വളര്‍ന്നത് പദ്മനാഭസ്വാമി ക്ഷേത്രത്തിനടുത്തുള്ള ഒരു അഗ്രഹാര തെരുവിലാണ്. അത് കൊണ്ട് തന്നെ രാഹുലും കുടുംബവും കൂടാതെ ആ പരിസരത്തുള്ളവരെല്ലാം സസ്യാഹാരികളാണ്.   
 

   

പക്ഷെ ആഹാരസാധനങ്ങളുടെ കാര്യം വരുമ്പോള്‍ വെജിറ്റേറിയന്‍സിന് വിവിധ ഇനങ്ങള്‍ തിരഞ്ഞെടുക്കാന്‍ ഉള്ള സ്വാതന്ത്ര്യം പരിമിതമാണ്. പലപ്പോഴും പല സോഷ്യല്‍ മീഡിയ പേജുകളിലും വെജിറ്റേറിയന്‍ ഫുഡ് ഐറ്റംസ് എവിടെ കിട്ടും എന്ന് ചോദിച്ചുകൊണ്ടുള്ള നിരവധി പോസ്റ്റുകള്‍ കാണാറുള്ളത് ശ്രദ്ധിച്ച രാഹുല്‍ താന്‍ ആരംഭിക്കേണ്ടത് വ്യത്യസ്തമായ സസ്യാഹാരങ്ങള്‍ നല്‍കുന്ന ഒരു സംരംഭം ആകണമെന്ന് തീരുമാനിച്ചു. കുട്ടിക്കാലം മുതല്‍ കൂടെയുള്ള കൂട്ടുകാരും മുതല്‍  മുടക്കാന്‍ തയ്യാറായപ്പോള്‍ വൈവിധ്യമാര്‍ന്ന വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ എവിടെ കിട്ടുമെന്ന ചോദ്യത്തിന് ഉത്തരവുമായി എത്തുകയാണ് തിരുവനന്തപുരം കോട്ടക്കകത്തു സ്ഥിതിചെയ്യുന്ന വെജ്ഈറ്റ്‌സ് എന്ന സംരംഭം.                  
 
വെജിറ്റേറിയന്‍ ഫുഡ് ഐറ്റംസ് മാത്രം ലഭിക്കുന്ന വെജ്ഈറ്റ്‌സിന്റെ പ്രധാന ആകര്‍ഷണം വളരെ കുറഞ്ഞ വിലയില്‍ നിങ്ങള്‍ക്കിവിടെ നിന്ന് പിസ്സയും സാന്‍ഡ് വിച്ചുകളും ലഭ്യമാണ് എന്നുള്ളതാണ്. ഇതുകൂടാതെ മുട്ട അടങ്ങിയിട്ടില്ലാത്ത ബ്രൗണിസും കേക്കുകളും മറ്റു പലഹാരങ്ങളും ഇവിടെ ലഭിക്കും. വെറും 59 രൂപയില്‍ തുടങ്ങി ഫുഡ് ഐറ്റംസ് ലഭ്യമാണ് എന്നത് എടുത്തുപറയേണ്ട മറ്റൊരു പ്രത്യേകതയാണ്. വെജ്ഈറ്റ്‌സിനെ കോണ്‍ടാക്ട് ചെയ്യുക : 7012831514(4pm-10pm)


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.