- Trending Now:
ലോകസഭാ തിരഞ്ഞെടുപ്പിൽ എതെങ്കിലും പ്രത്യേക സ്ഥാനാർഥിക്ക് അനുകൂലമായി വോട്ട് ചെയ്യുന്നതിന് വോട്ടർമാർക്ക് പണമോ, പാരിതോഷികമോ, മദ്യമോ, മറ്റ് സാധന സാമഗ്രികളോ വിതരണം ചെയ്യുന്നത് 1951 ലെ ജന പ്രാതിനിധ്യ നിയമം വകുപ്പ് 123, ഇന്ത്യൻ ശിക്ഷ നിയമങ്ങൾ അനുസരിച്ച് ശിക്ഷാർഹമായ കുറ്റമാണ്. പോളിങ് കഴിയുന്നത് വരെ വാഹനങ്ങളിൽ കൊണ്ടുപോകുന്ന പണം, മദ്യം, ആയുധങ്ങൾ, ആഭരണങ്ങൾ, സമ്മാനങ്ങൾ പോലുള്ള സാമഗ്രികൾ എന്നിവ സംബന്ധിച്ച് കർശനമായ പരിശോധന നടത്തും. ഇതിനായി ജില്ലയിൽ ഫ്ളയിംഗ് സ്ക്വാഡ്, സ്റ്റാറ്റിക് സർവേലൻസ് ടീമുകളെ വിന്യസിച്ചിട്ടുണ്ട്. 50,000 രൂപയിൽ കൂടുതൽ ഉള്ള പണം, മൊത്തമായി കൊണ്ടു പോകുന്ന വസ്ത്രങ്ങൾ, ആഭരണങ്ങൾ, മറ്റ് സാമഗ്രികൾ സംബന്ധിച്ച് മതിയായ രേഖകൾ എല്ലാ യാത്രക്കാരും കൈവശം കരുതണമെന്നും പൊതുജനങ്ങൾ പരിശോധനയിൽ ജില്ലാ ഭരണകൂടവുമായി സഹകരിക്കണമെന്നും എക്സ്റ്റെൻഡിച്ചർ മോണിറ്ററിംഗ് വിങ് നോഡൽ ഓഫീസറായ ഫിനാൻസ് ഓഫീസർഅറിയിച്ചു.
തെരഞ്ഞെടുപ്പ് ചെലവ്: നിർദേശങ്ങൾ പാലിക്കണമെന്ന് കളക്ടർ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.