- Trending Now:
കൊച്ചി: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വേദാന്ത ഗ്രൂപ്പ് സ്ഥാപനത്തിൻറെ എല്ലാ മേഖലകളിലും വനിതാ പ്രാതിനിധ്യം 35 ശതമാനമായി ഉയർത്തുക എന്ന ലക്ഷ്യം പ്രഖ്യാപിച്ചു. അതോടൊപ്പം ഖനനം, ലോഹങ്ങൾ, ഓയിൽ & ഗ്യാസ്, പവർ, ടെക്നോളജി എന്നീ മേഖലകളിൽ സ്ത്രീകളെ കരിയർ കെട്ടിപ്പടുക്കാൻ ക്ഷണിച്ചുകൊണ്ട് #HerAtTheCore എന്ന രാജ്യവ്യാപക കാമ്പയിനും ലിങ്ക്ഡ്ഇൻ വഴിയുള്ള ക്രൂട്ട്മെൻറ് ഡ്രൈവും ആരംഭിച്ചു.
വ്യവസായ മേഖലയിലെ നിലവിലെ പരിതാപകരമായ സാഹചര്യങ്ങൾക്കിടയിലാണ് ഈ പ്രഖ്യാപനം. രാജ്യത്തെ ആനുവൽ സർവേ ഓഫ് ഇൻഡസ്ട്രീസ് പ്രകാരം 202324 കാലയളവിൽ വിവിധ വ്യവസായങ്ങളിലെ നേരിട്ടുള്ള തൊഴിൽ പങ്കാളിത്തത്തിൽ സ്ത്രീകളുടെ പങ്കളിത്തം ഏകദേശം 18 ശതമാനം മാത്രമായിരുന്നു. എന്നാൽ ഖനനം, ലോഹങ്ങൾ തുടങ്ങിയ പ്രധാന മേഖലകളിൽ ഇത് വെറും 6 ശതമാനം മാത്രമാണ്.
#HerAtTheCore കാമ്പയിൻ ഊന്നൽ നൽകുന്നത് ഇന്ത്യയുടെ വ്യവസായ വളർച്ചയുടെ നിർണ്ണായകമായ ഒരു ദശകത്തിലേക്കാണ്. ആഗോള ഊർജ്ജ പരിവർത്തനത്തിന് കരുത്തുപകരുക, ഇലക്ട്രിക് വാഹനങ്ങളുടെ വിതരണ ശൃംഖലകൾ കെട്ടിപ്പടുക്കുക, അത്യാധുനിക നിർമ്മാണ-സാങ്കേതിക മേഖലകളിൽ രാജ്യത്തിൻറെ പങ്ക് ശക്തമാക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ലോഹങ്ങൾ, ധാതു സമ്പത്ത്, എണ്ണ, വാതകം, ഊർജ്ജം എന്നിവ ഈ വ്യവസായങ്ങളുടെ വളർച്ചയ്ക്ക് നിർണായകമാണ്. എങ്കിലും ഈ ഭാവി കെട്ടിപ്പടുക്കുന്ന പ്രധാന മേഖലകളിൽ സ്ത്രീ പ്രാതിനിധ്യം വെറും 6 ശതമാനം മാത്രമാണ്. ഇന്ത്യയുടെ സാമ്പത്തിക ലക്ഷ്യങ്ങൾ യാഥാർത്ഥ്യമാകണമെങ്കിൽ അതിന് കരുത്തുപകരുന്ന വ്യവസായ മേഖലകളിൽ രാജ്യത്തെ മുഴുവൻ പ്രതിഭകളുടെയും പങ്കാളിത്തം ആവിശ്യമാണ്.
വേദാന്തയുടെ നിലവിലെ തൊഴിലാളികളിൽ 23 ശതമാനം സ്ത്രീകളാണ്, ഇത് വ്യവസായ ശരാശരിയേക്കാൾ വളരെ കൂടുതലാണ്. '6 ശതമാനം ഒന്നുമല്ല, 23 ശതമാനം ഒരു തുടക്കം മാത്രമാണ്' എന്ന സന്ദേശത്തിലൂന്നിയ #HerAtTheCore കാമ്പയിൻ ഈ മേഖലയിലെ ലിംഗ അസമത്വവും പ്രധാന വ്യവസായങ്ങളുടെ ഭാവി തൊഴിൽ സംസ്കാരം പുനർനിർമ്മിക്കാനുള്ള അവസരവും എടുത്തുക്കാട്ടുന്നു.
ഇന്ത്യയുടെ വളർച്ചാ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് രാജ്യത്തെ മുഴുവൻ പ്രതിഭകളുടെയും പങ്കാളിത്തം ആവശ്യമാണ്. വേദാന്തയിൽ ഇന്ന് സ്ത്രീ പ്രാതിനിധ്യം 23 ശതമാനമാണ് എന്നാൽ ഇത് ഒരു തുടക്കം മാത്രമാണ്. ഇത് 35 ശതമാനമായും പിന്നീട് 50 ശതമാനമായും ഉയർത്തുക എന്നതാണ് ലക്ഷ്യം. തങ്ങൾ സ്ത്രീ പ്രാതിനിധ്യം വർദ്ധിപ്പിക്കുക മാത്രമല്ല ചെയ്യുന്നത് മറിച്ച് പ്രധാന വ്യവസായങ്ങളിൽ സ്ത്രീകൾക്ക് മികച്ച രീതിയിൽ മുന്നേറാൻ സഹായിക്കുന്ന വിധത്തിൽ തൊഴിൽ സംവിധാനങ്ങൾ പുനർനിർമ്മിക്കുകയും, അത്യാധുനിക സാങ്കേതികവിദ്യകൾ വിന്യസിക്കുകയും, ജീവിതത്തിൻറെ ഓരോ ഘട്ടത്തിലും അവർക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കുന്ന സംവിധാനങ്ങൾ ഒരുക്കുകയും ചെയ്യുന്നു. #HerAtTheCore എന്നത് ഒരു ആഘോഷവും അതോടൊപ്പം തന്നെ ഒരു ആഹ്വാനവുമാണ്. ലോകത്തിന് കരുത്തുപകരുന്ന ഈ മേഖലകളെ രൂപപ്പെടുത്താൻ സഹായിക്കുന്നതിനായി തങ്ങളോടൊപ്പം ചേരാൻ വിവിധ മേഖലകളിലെ പ്രഗത്ഭരായ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് വേദാന്ത ലിമിറ്റഡ് നോൺ-എക്സിക്യൂട്ടീവ് ഡയറക്ടറും ഹിന്ദുസ്ഥാൻ സിങ്ക് ലിമിറ്റഡ് ചെയർപേഴ്സണുമായ പ്രിയ അഗർവാൾ ഹെബ്ബാർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.