Sections

ക്ലർക്ക്, ഗസ്റ്റ് അധ്യാപക, ലൈബ്രേറിയൻ, മേട്രൺ കം റസിഡന്റ് ട്യൂട്ടർ, ഡയറ്റീഷ്യൻ, സൈക്യാട്രിസ്റ്റ്, വൈറ്ററിനറി സർജൻ തുടങ്ങി നിരവധി തസ്തികകളിലേക്ക് നിയമനങ്ങൾക്കായി അവസരം

Wednesday, Jul 10, 2024
Reported By Admin
Job Offers

മാനേജ്മെന്റ് ട്രെയിനി നിയമനം

പട്ടിക വർഗ്ഗ വികസന വകുപ്പിന്റെ കീഴിലുള്ള ഐ.റ്റി.ഡി.പി ഓഫീസ്, ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസ്, ട്രൈബൽ എക്സ്ററൻഷൻ ഓഫീസ് എന്നിവടങ്ങളിൽ മാനേജ്മെന്റ് ട്രെയിനിമാരെ നിയമിക്കുന്നു. വയനാട് ജില്ലയിൽ സ്ഥിരതാമസക്കാരായ പട്ടിക വർഗ്ഗ യുവതി യുവാക്കൾക്ക് അപേക്ഷിക്കാം. ജില്ലയിൽ 36 ഒഴിവുകളാണുള്ളത്. എസ്.എസ്.എൽ. പാസ്സായവർക്ക് അപേക്ഷിക്കാം. ബിരുദധാരികൾക്ക് 5 മാർക്ക് ഗ്രേസ് മാർക്കായി ലഭിക്കും. 2024 ജനവുരി 1 ന് 18 വയസ്സ് പൂർത്തിയായവർക്കും 35 വയസ്സ് കവിയാത്തവരുമായിരിക്കണം. ഉദ്യോഗാർത്ഥികളുടെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയാൻ പാടില്ല. വൈത്തിരി താലൂക്കിലുളളവർ കൽപ്പറ്റ ഐ.റ്റി.ഡി.പി, ട്രൈബൽ എക്സറ്റൻഷൻ ഓഫീസിലും മാനന്തവാടി താലൂക്കിലുള്ളവർ ടി.ഇ, ടി.ഡി ഓഫീസുകളിലും സുൽത്താൻ ബത്തേരി താലൂക്കിലുള്ളവർ ടി.ഇ, ടി.ഡി ഓഫീസുകളിലും അപേക്ഷ നൽകണം. പരിശീലന കാലയളവിൽ പ്രതിമാസം 10000 രൂപ ഹോണറേറിയം ലഭിക്കും. ഫോൺ 04936 202232.

വുമൺ ഫെസിലിറ്റേറ്റർ നിയമനം

വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് ജാഗ്രതാ സമിതി കമ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ തസ്തികയിലേക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എം.എസ്.ഡബ്ല്യു അല്ലെങ്കിൽ വുമൺ സ്റ്റഡീസ്, , സൈക്കോളജി, , സോഷ്യോളജി എന്നീ വിഷയത്തിൽ ബിരുദമുള്ള 18 നും 40 നും ഇടയിൽ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. ആഗസ്റ്റ് 20 ന് രാവിലെ 11 ന് പഞ്ചായത്ത് ഓഫീസിൽ കൂടിക്കാഴ്ച നടക്കും.

താത്കാലിക നിയമനം

കേരള വാട്ടർ അതോറിറ്റി ഹെഡ് വർക്ക് സബ് ഡിവിഷൻ, ഇരിക്കൂർ, പെരുവളത്തുപറമ്പയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഹെൽപർമാരുടെ ഒഴിവിലേക്ക് വിമുക്തഭടന്മാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി, ഇരിക്കൂർ, പടിയൂർ, മലപ്പട്ടം എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് മുൻഗണന. താത്പര്യമുള്ളവർ ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ ജൂലൈ 12 ന് മുമ്പായി അപേക്ഷ നൽകണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു.ഫോൺ: 0497 2700069.

താത്കാലിക നിയമനം

കണ്ണൂർ: ജില്ലയിൽ ദേശീയ പാത ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ആർബിട്രേഷൻ സെക്ഷനിൽ ആർബിട്രേഷൻ അസിസ്റ്റന്റ്, ജൂനിയർ സൂപ്രണ്ട്, ക്ലാർക്ക് തസ്തികകളിലേക്ക് കരാർ നിയമനം നടത്തുന്നു. ഇതിലേക്കുള്ള പാനലിൽ ഉൾപ്പെടുത്തുന്നതിന് താല്പര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ആർബിട്രേഷൻ അസി: തസ്തികയിലേക്ക് റിട്ട: ഡെപ്യൂട്ടി കലക്ടർക്ക് അപേക്ഷിക്കാം.റവന്യൂ വകുപ്പിൽ നിന്ന് റിട്ടയർ ചെയ്ത ജൂനിയർ സൂപ്രണ്ട്/ വാല്വേഷൻ അസിസ്റ്റന്റ് ഭൂമി ഏറ്റെടുക്കൽ ( ജൂനിയർ സൂപ്രണ്ട് ) റവന്യു വകുപ്പിൽ നിന്നും റിട്ടയർ ചെയ്ത എൽഡി / യുഡി ക്ലാർക്കുമാർ- ഭൂമി ഏറ്റെടുക്കൽ ( ക്ലാർക്ക്) എന്നിവയാണ് യോഗ്യത. സ്യൂട്ട് സെക്ഷനുകളിലെ പ്രവർത്തനവും പ്രാവീണ്യവും അധികയോഗ്യതയായി ഈ രണ്ട് തസ്തികയിലേക്കും പരിഗണിക്കും. ബയോഡാറ്റയടക്കമുള്ള അപേക്ഷ കലക്ടറേറ്റിൽ പ്രവർത്തിക്കുന്ന ആർബിട്രേഷൻ സെക്ഷനിൽ ജൂലൈ 12 വൈകിട്ട് 5 മണിക്ക് മുമ്പായി സമർപ്പിക്കണം. ഫോൺ 04972- 700225, 700645.

റീജിയണൽ കാൻസർ സെന്ററിൽ ഡയറ്റീഷ്യൻ

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ ഡയറ്റീഷ്യൻ അപ്രന്റീസ് ട്രെയിനിങ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 20 വൈകിട്ട് നാലു മണി. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും (www.rcctvm.gov.in) വെബ്സൈറ്റ് സന്ദർശിക്കുക.

വെറ്ററിനറി സർജൻ

തിരുവനന്തപുരം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ വെറ്ററിനറി സർജൻ (മെഡിസിൻ) തസ്തികയിൽ ഈഴവ വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള താത്കാലിക ഒഴിവുണ്ട്. ഈഴവ വിഭാഗത്തിലെ ഉദ്യോഗാർഥികളുടെ അഭാവത്തിൽ സംവരണ ക്രമത്തിന്റെ അടിസ്ഥാനത്തിൽ മറ്റു വിഭാഗക്കാരെ പരിഗണിക്കും. വെറ്ററിനറി സയൻസ് (മെഡിസിൻ) ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി 17 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ അടുത്തുള്ള ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തു കൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ലഭ്യമാക്കണം.

ലൈബ്രേറിയൻ, ഐ.റ്റി ഇൻസ്ട്രക്ടർ അഭിമുഖം

നെടുമങ്ങാട് ഐ.റ്റി.ഡി.പി ഓഫീസിന്റെ അധികാരപരിധിയിലുള്ള ഞാറനീലി ഡോ.അംബേദ്കർ വിദ്യാനികേതൻ സി.ബി.എസ്.ഇ സ്കൂൾ, മലയിൻകീഴ് പ്രവർത്തിക്കുന്ന ജി.കെ.എം.എം.ആർ.എസ് (കുറ്റിച്ചൽ) എന്നിവിടങ്ങളിൽ ലൈബ്രേറിയൻ, ഐ.റ്റി ഇൻസ്ട്രക്ടർ തസ്തികകളിൽ അധ്യാപകരെ നിയമിക്കുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ജൂലൈ 11 രാവിലെ 10.30ന് നെടുമങ്ങാട് ഐ.റ്റി.ഡി.പി ഓഫീസിലാണ് അഭിമുഖം. ലൈബ്രേറിയൻ തസ്തികയിൽ ലൈബ്രറി സയൻസിൽ ബിരുദം അല്ലെങ്കിൽ ബിരുദാന്തര ബിരുദം ആണ് യോഗ്യത. കമ്പ്യൂട്ടർ സയൻസിലെ ബിരുദമാണ് ഐ.റ്റി ഇൻസ്ട്രക്ടർ തസ്തികയിൽ യോഗ്യത. അധ്യാപന നൈപുണ്യവും മികവുമുള്ള ഉദ്യോഗാർത്ഥികൾക്ക് അഭിമുഖത്തിന് വെയിറ്റേജ് മാർക്ക് ലഭിക്കും. സ്ഥാപനത്തിൽ തുടർച്ചയായി ജോലി നോക്കിയവരേയും ജില്ലയിൽ അഞ്ച് വർഷം ജോലി നോക്കിയവരേയും പരിഗണിക്കില്ലെന്ന് പ്രോജക്ട് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0472 2812557

മേട്രൺ കം റസിഡന്റ് ട്യൂട്ടർ നിയമനം

ആലപ്പുഴ: പട്ടികജാതി വികസന വകുപ്പിന് കീഴിൽ ആലപ്പുഴ പുന്നപ്രയിൽ വാടക്കലിൽ പ്രവർത്തിക്കുന്ന ഡോ.അംബേദ്കർ മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിൽ മേട്രൺ കം റസിഡന്റ് ട്യൂട്ടർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. പ്രതിമാസം 12,000/ രൂപയാണ് വേതനം. പട്ടികജാതി/പട്ടിക വർഗ്ഗവിഭാഗത്തിൽപ്പെട്ട ബിരുദവും ബി.എഡുമുള്ള വനിതകൾക്ക് അപേക്ഷിക്കാം. ഇവരുടെ അഭാവത്തിൽ മറ്റു വിഭാഗക്കാരെ പരിഗണിക്കും. ജാതി, വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം സീനിയർ സൂപ്രണ്ട്, ഡോ.അംബേദ്കർ മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂൾ പുന്നപ്ര, വാടക്കൽ പിഓ 688003 ആലപ്പുഴ എന്ന വിലാസത്തിൽ ഫോൺ നമ്പർ സഹിതം അപേക്ഷ നൽകണം. അപേക്ഷ ജൂലൈ 15-ന് വൈകീട്ട് നാല് വരെ സ്വീകരിക്കും.

വാക്ക്-ഇൻ-ഇന്റർവ്യു 12-ന്

ആലപ്പുഴ: ജില്ല മാനസികാരോഗ്യ പദ്ധതി, മാവേലിക്കര വിമുക്തി ഡീ അഡിക്ഷൻ സെന്റർ എന്നീ സ്ഥാപനങ്ങളിലേക്ക് സൈക്യാട്രിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സൈക്യാട്രിക് സോഷ്യൽ വർക്കർ തസ്തികകളിൽ നിയമനത്തിന് വാക്ക്-ഇൻ-ഇന്റർവ്യു നടത്തുന്നു. താത്പര്യമുള്ളവർ ജൂലൈ 12-ന് ഉച്ചക്ക് രണ്ടിന് ആലപ്പുഴ ജില്ല മെഡിക്കൽ ഓഫീസ് (ആരോഗ്യം) വച്ച് നടക്കുന്ന അഭിമുഖത്തിൽ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് പങ്കെടുക്കണം. യോഗ്യത: സൈക്യാട്രിസ്റ്റ്- എം.ബി.ബി.എസ്, ടി.സി.എം.സി. രജിസ്ട്രേഷനും സൈക്യാട്രിയിൽ പി.ജി/ഡിഗ്രി/ഡിപ്ലോമ ക്ലിനിക്കൽ സൈക്കോളജിസ്റ്റ്: ക്ലിനിക്കൽ സൈക്കോളിജിയിൽ എം.ഫിൽ/പി.ജി.ഡി.സി.പി, ആർ.സി.ഐ. രജിസ്ട്രേഷൻ സൈക്യാട്രിക് സോഷ്യൽ വർക്കർ: സൈക്യാട്രിക് സോഷ്യൽ വർക്കിൽ എം.ഫിൽ./പി.ജി.ഡി.എസ്.ഡബ്ല്യു.

ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു

തിരുവനന്തപുരം സർക്കാർ ലോ കോളജിൽ നിയമ വിഷയത്തിൽ രണ്ട് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിന് 19ന് രാവിലെ 10.30 മുതൽ അഭിമുഖം നടത്തും. കോളജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ യു.ജി.സി നിഷ്കർഷിച്ചിട്ടുള്ള യോഗ്യതകൾ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ഓഫീസിൽ അഭിമുഖത്തിന്ഹാജരാകണം.തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽhttps://chat.whatsapp.com/IZAO7EDaYvsFNyyudtePy6ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.