- Trending Now:
ജീവിതത്തിൽ പലപ്പോഴും നമ്മൾ ചെയ്യുന്നത് ഒരേയൊരു തെറ്റാണ് - നമ്മെ വിലമതിക്കാത്ത ആളുകൾക്ക് മുന്നിൽ നമ്മുടേതായ വില തെളിയിക്കാൻ ശ്രമിക്കുക. നമ്മെ മനസ്സിലാക്കാത്തവരുടെ മുമ്പിൽ തന്നെ നമ്മൾ കൂടുതൽ കരയുകയും, നമ്മെ സ്നേഹിക്കുന്നവരെ പലപ്പോഴും അവഗണിക്കുകയും ചെയ്യുന്നു.
നമ്മെ വേണ്ടാത്ത ഒരാളിൽ നിന്ന് അംഗീകാരം നേടാനുള്ള ശ്രമം നമ്മുടെ ആത്മവിശ്വാസത്തെ പതുക്കെ ചോർന്നൊഴുകാൻ ഇടയാക്കും. നമ്മൾ എന്ത് ചെയ്താലും തൃപ്തിപ്പെടാത്ത ചിലർ ജീവിതത്തിൽ ഉണ്ടാകും. അവർക്കായി നിരന്തരം വിഷമിച്ചാൽ നമ്മുടെ മനസ്സ് ക്ഷീണിതമാവുകയും സ്വന്തം ജീവിതം തന്നെ നമുക്ക് ഭാരമായി തോന്നുകയും ചെയ്യും. പക്ഷേ, നമ്മെ സ്നേഹിക്കുന്നവർ നമ്മുടെ പിഴവുകളോടെയും പരിമിതികളോടെയും കൂടി നമ്മെ സ്വീകരിക്കുന്നവരാണ്. നമ്മുടെ നിശ്ശബ്ദത പോലും മനസ്സിലാക്കാൻ ശ്രമിക്കുന്നവരാണ് അവർ. അവർക്കായി ജീവിക്കുന്നത് നമ്മുടെ മനസിന് ആശ്വാസവും ജീവിതത്തിന് അർത്ഥവും നൽകുന്നു
നമ്മെ വേണ്ടാത്തവരുടെ വാതിലിന് മുന്നിൽ നിൽന്ന് കരയുന്നതിന് പകരം, നമ്മെ സ്നേഹിക്കുന്നവരുടെ വീട്ടിലേക്ക് നമ്മുടെ സമയം, സ്നേഹം, ഊർജ്ജം നൽകുക. അവിടെ നമ്മൾ അംഗീകരിക്കപ്പെടും, അവിടെ നമ്മൾ സ്വസ്ഥരായിരിക്കും, അവിടെ നമ്മൾ നമ്മളായി ജീവിക്കാൻ കഴിയും.
അവസാനം ഓർക്കേണ്ടത് ഇതാണ് എല്ലാവർക്കും നമ്മെ ഇഷ്ടപ്പെടേണ്ടതില്ല. എല്ലാവർക്കും നമ്മെ മനസ്സിലാക്കാൻ കഴിയണമെന്നില്ല. പക്ഷേ നമ്മെ സ്നേഹിക്കുന്നവർക്ക് വേണ്ടി നമ്മൾ ജീവിക്കാൻ പഠിച്ചാൽ ജീവിതം കൂടുതൽ ലളിതവും മനോഹരവുമാകും.
മാപ്പ് നൽകൽ ദൗർബല്യമല്ല: മനസ്സിനെ സ്വതന്ത്രമാക്കുന്ന ശക്തമായ തീരുമാനം... Read More
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.