- Trending Now:
തിരുവനന്തപുരം: സാമൂഹിക പ്രതിബദ്ധതാ പദ്ധതികളുടെ (CSR) ഭാഗമായി വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് അത്യാധുനിക ഹീമോഡയാലിസിസ് മെഷീൻ കൈമാറി. ഓട്ടോമാറ്റിക് ബ്ലഡ് പ്രഷർ മോണിറ്ററിംഗ്, എൻഡോടോക്സിൻ ഫിൽട്ടറേഷൻ തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ മെഷീനാണ് വി-ഗാർഡ് കൈമാറിയത്.
സാമ്പത്തിക പരാധീനതകൾ മൂലം ഉറ്റവർക്ക് കൃത്യമായ ചികിത്സ നൽകാനാകാതെ വിഷമിക്കുന്ന ഒട്ടേറെ കുടുംബങ്ങൾ നമുക്ക് ചുറ്റുമുണ്ട്. ഡയാലിസിസ് പോലുള്ള ദീർഘകാല ചികിത്സകൾ പലർക്കും താങ്ങാനാകാത്ത സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുന്നത്. ഞങ്ങളുടെ ഈ സഹായം അർഹരായ രോഗികൾക്ക് വലിയൊരു ആശ്വാസമാകുമെന്ന് പ്രതീക്ഷിക്കുന്നു. വി-ഗാർഡ് മുൻപ് നടപ്പിലാക്കിയിട്ടുള്ള സമാനമായ പദ്ധതികളുടെ തുടർച്ചയായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത് - വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ആൻഡ് വി-ഗാർഡ് ഫൗണ്ടേഷൻ ഡയറക്ടർ ഡോ.റീനാ മിഥുൻ ചിറ്റിലപ്പിള്ളി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.