Sections

വാട്സ്ആപ്പ് വഴി മ്യൂച്വൽ ഫണ്ട് നിക്ഷേപം; പുതിയ സൗകര്യവുമായി യുടിഐ മ്യൂച്വൽ ഫണ്ട്

Saturday, Jul 25, 2026
Reported By Admin
UTI Mutual Fund Launches WhatsApp-Based Investment Facility

കൊച്ചി: രാജ്യത്തെ മുൻനിര മ്യൂച്വൽ ഫണ്ട് സ്ഥാപനമായ യുടിഐ മ്യൂച്വൽ ഫണ്ട് രാജ്യത്താദ്യമായി നിക്ഷേപകർക്ക് വാട്സ്ആപ്പിലൂടെ നിക്ഷേപ പ്രക്രിയ പൂർത്തിയാക്കാനുള്ള അത്യാധുനിക സൗകര്യം അവതരിപ്പിച്ചു. പേയ്മെന്റുകൾ ഉൾപ്പെടെയുള്ള മുഴുവൻ കാര്യങ്ങളും വാട്സ്ആപ്പിലൂടെ തന്നെ നിർവ്വഹിക്കാൻ സാധിക്കും.

കോടിക്കണക്കിന് ഇന്ത്യക്കാർ ദിവസേന ഉപയോഗിക്കുന്ന വാട്സ്ആപ്പിൽ ഒരു സന്ദേശം അയക്കുന്നത് പോലെ ലളിതമായി ഇനി മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ നടത്താം. മറ്റൊരു ആപ്പിലേക്കോ ബ്രൗസറിലേക്കോ റീഡയറക്ട് ചെയ്യാതെ തന്നെ ഒറ്റത്തവണ പേയ്മെന്റുകളും യുപിഐ വഴിയുള്ള ഇടപാടുകളും വാട്സ്ആപ്പ് ചാറ്റിലൂടെ നേരിട്ട് നടത്താനാകും. ഇടപാടുകൾക്കിടയിൽ ലിങ്കുകൾ മാറുന്നത് മൂലം സാധാരണയായി സംഭവിക്കാറുള്ള പണമിടപാട് തടസ്സങ്ങൾ ഒഴിവാക്കാൻ ഈ പുതിയ സംവിധാനം സഹായിക്കും.

പ്രമുഖ പേയ്മെന്റ് പാർട്ണറായ കാംസ്പേ, കോൺവർസേഷണൽ പ്ലാറ്റ്ഫോമായ ഗപ്ഷപ്, മെറ്റയുടെ വാട്സ്ആപ്പ് ബിസിനസ്സ് എന്നിവയുടെ സഹകരണത്തോടെയാണ് യുടിഐ മ്യൂച്വൽ ഫണ്ട് ഈ ഡിജിറ്റൽ സൗകര്യം ഒരുക്കിയിരിക്കുന്നത്.

നിക്ഷേപ പ്രക്രിയ കൂടുതൽ ലളിതവും വേഗമേറിയതുമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും, ഉപഭോക്താക്കൾ ദിവസേന ഉപയോഗിക്കുന്ന പ്ലാറ്റ്ഫോമിലൂടെ തന്നെ ഇൻ-ചാറ്റ് പേയ്മെന്റ് സൗകര്യം ലഭ്യമാക്കുന്ന മ്യൂച്വൽ ഫണ്ട് രംഗത്തെ ആദ്യ സ്ഥാപനങ്ങളിലൊന്നാണ് യുടിഐ എന്നും യുടിഐ എഎംസി ഗ്രൂപ്പ് പ്രസിഡന്റും സെയിൽസ്, പ്രൊഡക്റ്റ് & ഡിജിറ്റൽ മേധാവിയുമായ പെഷോട്ടൻ ദസ്തൂർ പറഞ്ഞു.

ലിങ്കുകൾ മാറുന്നത് മൂലമുണ്ടാകുന്ന പണമിടപാട് തടസ്സങ്ങൾ പരിഹരിക്കാൻ വാട്സ്ആപ്പ് അധിഷ്ഠിത പേയ്മെന്റ് സംവിധാനത്തിന് സാധിക്കുമെന്ന് കാംസ്പേ സിഇഒ വസന്ത് ജയപാൽ വ്യക്തമാക്കി.

സാമ്പത്തിക സേവന രംഗത്ത് ഇത്തരം ചാറ്റ് അധിഷ്ഠിത ആശയവിനിമയങ്ങളാണ് ഭാവിയെന്ന് ഗപ്ഷപ് ചീഫ് പ്രൊഡക്റ്റ് ഓഫീസർ ഗൗരവ് കച്ചാവ അഭിപ്രായപ്പെട്ടു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.