Sections

രൂപയുടെ മൂല്യം ഡോളറിനെതിരെ എക്കാലത്തെയും താഴ്ന്ന നിരക്കില്‍ 

Thursday, Jun 09, 2022
Reported By MANU KILIMANOOR

രൂപ മുന്‍ ക്ലോസിനേക്കാള്‍ 8 പൈസ ഇടിഞ്ഞ് 77.76 ല്‍ എത്തി

 

യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം എട്ട് പൈസ ഇടിഞ്ഞ് 77.76ല്‍ എത്തി.ഇന്റര്‍ബാങ്ക് ഫോറിന്‍ എക്സ്ചേഞ്ച് മാര്‍ക്കറ്റില്‍, രൂപ ഗ്രീന്‍ബാക്കിനെതിരെ 77.74 ല്‍ താഴ്ന്നു, ഒടുവില്‍ മുന്‍പത്തെക്കാള്‍ 8 പൈസ ഇടിഞ്ഞ് 77.76 ല്‍ എത്തി.ക്രൂഡ് ഓയില്‍ വില വര്‍ധിച്ചതും തുടര്‍ച്ചയായ വിദേശ മൂലധന പ്രവാഹവും മൂലം വ്യാഴാഴ്ച യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 8 പൈസ ഇടിഞ്ഞ് 77.76  എന്ന നിലയിലെത്തി.

ഇന്റര്‍ബാങ്ക് ഫോറിന്‍ എക്സ്ചേഞ്ച് മാര്‍ക്കറ്റില്‍, രൂപ ഗ്രീന്‍ബാക്കിനെതിരെ 77.74 ല്‍ താഴ്ന്നു, ഒടുവില്‍മുന്‍ ക്ലോസിനേക്കാള്‍ 8 പൈസ ഇടിഞ്ഞ് 77.76 ല്‍ എത്തി.

കഴിഞ്ഞ സെഷനില്‍, അമേരിക്കന്‍ കറന്‍സിക്കെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലവാരമായ 77.81 ല്‍ എത്തി.

ബുധനാഴ്ച, രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് കരകയറി 10 പൈസ ഉയര്‍ന്ന് 77.68 എന്ന നിലയിലെത്തി.ആര്‍ബിഐ നയ പ്രസ്താവന പുറത്തിറങ്ങിയതിനുശേഷവും രൂപയുടെ ചാഞ്ചാട്ടം കുറവായിരുന്നു.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ബുധനാഴ്ച പ്രധാന പലിശ നിരക്ക് 50 ബേസിസ് പോയിന്റുകള്‍ ഉയര്‍ത്തി, അഞ്ച് ആഴ്ചയ്ക്കിടയിലുള്ള രണ്ടാമത്തെ വര്‍ദ്ധനവ്, സമീപകാല കാലയളവില്‍ ഉപഭോക്താക്കള്‍ക്ക് ദോഷമായി  തുടരുന്ന വിലക്കയറ്റം നിയന്ത്രിക്കാന്‍.

 

 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.