സെയിൽസിൽ സെയിൽസ്മാൻമാർ ഒരേ സ്ട്രാറ്റജി പിന്തുടരാൻ പാടില്ല. വ്യത്യസ്തമായ രീതികൾ ഉപയോഗിക്കണം. എല്ലാവരും ചെയ്യുന്ന അതേ രീതി പിന്തുടർന്നുവരികയാണെങ്കിൽ സെയിൽസിനെ വിജയകരമായ രീതിയിൽ കൊണ്ടുപോകാൻ സാധിക്കില്ല. എല്ലാവരെയും ഒരേ രീതിയിൽ ട്രീറ്റ് ചെയ്ത് മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കില്ലയെന്ന കാര്യം ഓർക്കുക. അതുപോലെ വ്യത്യസ്തമായ പല കാര്യങ്ങളും എങ്ങനെ ചെയ്യാം എന്നതിനെക്കുറിച്ചുള്ള പഠനം നിങ്ങൾക്ക് അത്യാവശ്യമാണ്. അതിനുവേണ്ടിയുള്ള ചില കാര്യങ്ങളാണ് ഇന്ന് പറയുന്നത്.
- നിങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന സെയിൽസിനെയും സെയിൽസ് രീതികളെയും കുറിച്ച് വിശകലനം ചെയ്യാൻ ഒരു പ്രത്യേക സമയം മാറ്റി വയ്ക്കുക. ഇതിന് ആഴ്ചയിൽ ഒരു ദിവസമോ മാസത്തിൽ ഒരു ദിവസമോ ഒക്കെ കൊടുക്കാവുന്നതാണ്. സെയിൽസിൽ എന്തൊക്കെ മാറ്റങ്ങൾ ഉണ്ടായി, നിങ്ങളുടെ പ്രവർത്തിയിൽ എന്തൊക്കെ മാറ്റങ്ങളാണ് കൊണ്ടുവരേണ്ടത് തുടങ്ങിയ കാര്യങ്ങളെ കുറിച്ച് വ്യക്തമായി അവലോകനം നടത്തുന്ന രീതി നിങ്ങൾക്കുണ്ടാകണം.
- ഇങ്ങനെ അവലോകനം നടത്തുമ്പോൾ നേട്ടങ്ങളും കോട്ടങ്ങളും പ്രത്യേകം എഴുതണം. നിങ്ങൾക്കുണ്ടായ നേട്ടങ്ങൾ ഒരു ഭാഗത്തും കോട്ടങ്ങൾ മറ്റൊരു ഭാഗത്തും എഴുതുക. നേട്ടങ്ങൾ ആവർത്തിക്കാനും കോട്ടങ്ങൾ എങ്ങനെ ആവർത്തിക്കാതിരിക്കാം എന്നതിനെക്കുറിച്ചുള്ള കാര്യങ്ങൾ ശ്രദ്ധിക്കുക ഇത് വളരെ പ്രധാനപ്പെട്ടതാണ്. തെറ്റ് നിരന്തരം ചെയ്തു കഴിഞ്ഞാൽ ജീവിതം മുഴുവനും തെറ്റ് ആവർത്തിച്ചു കൊണ്ടിരിക്കും. തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ എന്തൊക്കെ ചെയ്യണം എന്നതിനെക്കുറിച്ച് വ്യക്തമായ പ്ലാനിങ് നിങ്ങൾക്കുണ്ടാകണം ആ പ്ലാനിങ്ങാണ് നിങ്ങളെ മുന്നോട്ട് നയിക്കുന്നത്. അതിനുവേണ്ടി നിങ്ങൾക്ക് എന്തെല്ലാം ചെയ്യാൻ സാധിക്കുമോ അതൊക്കെ ശ്രദ്ധിച്ചു കൊണ്ടിരിക്കുക.
- വ്യത്യസ്തമായി എന്തൊക്കെ കൊണ്ടുവരാം എന്നതിനെക്കുറിച്ചുള്ള ചെറിയ പരീക്ഷണങ്ങൾ നടത്താം. പരീക്ഷണങ്ങൾ പരാജയപ്പെടുന്ന ഭാഗങ്ങളാണ് ശ്രദ്ധിക്കേണ്ടത്. പരീക്ഷണങ്ങൾ നടത്തുമ്പോൾ ചെറിയ കാര്യങ്ങൾ വേണം ആദ്യം ചെയ്യേണ്ടത്.
- നിരന്തരം പഠിച്ചു കൊണ്ടിരിക്കുക. വ്യത്യസ്തമായി ചെയ്തുകൊണ്ടിരിക്കുന്ന ആളുകളുടെ ജീവിതചരിത്രം പഠിക്കുകയും ബുക്കുകൾ വായിക്കുകയും ചെയ്യുക. സെയിൽസിനെ സംബന്ധിക്കുന്ന നിരവധി വീഡിയോകൾ കാണുക. ഇങ്ങനെ പഠനങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത് സെയിൽസിൽ വളരെ ഗുണം ചെയ്യുന്നവയാണ്. ഇതിനുവേണ്ടി കുറച്ച് സമയം ചെലവഴിക്കുന്നത് നിങ്ങളുടെ കരിയറിൽ വളരെ ഗുണം ചെയ്യും. അത് വളരെ വ്യത്യസ്തമായി പ്രവർത്തിക്കാൻ നിങ്ങളെ സഹായിക്കുകയും ചെയ്യും.
സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക

ഫലപ്രദമായ സെയിൽസ് പ്രസന്റേഷൻ: COT ഫോർമുലയുടെ പ്രസക്തി... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.