Sections

ഇന്ധനവില കുറയുമെന്ന സൂചന നൽകി കേന്ദ്ര പെട്രോളിയം മന്ത്രി

Sunday, Jun 11, 2023
Reported By admin
fuel

ഉപയോക്താവ് പ്രയാസം നേരിടുന്നില്ല എന്ന് ഉറപ്പാക്കുകയാണ് സർക്കാർ ചെയ്തത്


പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കുമെന്ന സൂചന നൽകി കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി. രാജ്യാന്തര തലത്തിൽ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില മാറ്റമില്ലാതെ തുടരുകയും എണ്ണ കമ്പനികൾ മികച്ച നേട്ടം കൈവരിക്കുകയും ചെയ്താൽ പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കുന്നത് പരിഗണിക്കുമെന്ന് മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. മോദി സർക്കാർ അധികാരത്തിലേറി ഒൻപത് വർഷം പൂർത്തിയായ ഘട്ടത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

2022 ഏപ്രിൽ മുതൽ എണ്ണ വില ഉയരുന്നത് തടയാൻ സർക്കാർ സ്വീകരിച്ച നടപടികൾ മന്ത്രി എടുത്തുപറഞ്ഞു. ഉപയോക്താവ് പ്രയാസം നേരിടുന്നില്ല എന്ന് ഉറപ്പാക്കുകയാണ് സർക്കാർ ചെയ്തത്. എന്നാൽ എണ്ണവില കുറയ്ക്കുമെന്ന പ്രഖ്യാപനം ഇപ്പോൾ നടത്താൻ സാധിക്കില്ല. എന്നാൽ രാജ്യാന്തര തലത്തിൽ എണ്ണവില സ്ഥിരത പുലർത്തുകയും എണ്ണ കമ്പനികൾ വരുന്ന പാദത്തിൽ മികച്ച നേട്ടം കൈവരിക്കുകയും ചെയ്താൽ പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കുന്നത് എണ്ണ കമ്പനികൾ പരിഗണിക്കുമെന്ന് മന്ത്രി സൂചന നൽകി.

കഴിഞ്ഞ പാദത്തിൽ എണ്ണ കമ്പനികൾ മികച്ച നേട്ടമാണ് കൈവരിച്ചത്. ഇതുവഴി അവർക്ക് നഷ്ടം കുറയ്ക്കാൻ സാധിച്ചിട്ടുണ്ട്. ഈ രീതിയിൽ മുന്നോട്ടുപോകുകയാണെങ്കിൽ പ്രതീക്ഷയ്ക്ക് വകയുണ്ടെന്നാണ് മന്ത്രിയുടെ വാക്കുകൾ.


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.