Sections

ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടലില്‍ അപലപിച്ച് കേന്ദ്ര ഐടി മന്ത്രി

Thursday, Nov 10, 2022
Reported By admin
minister

പകുതിയോളം തൊഴിലാളികളെ മസ്‌ക് പിരിച്ചുവിട്ട സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം


ട്വിറ്റര്‍ ജീവനക്കാരെ പിരിച്ചുവിട്ട രീതിയെ അപലപിച്ച് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. ജീവനക്കാര്‍ക്ക് മാറ്റത്തിനുള്ള ന്യായമായ സമയം ട്വിറ്റര്‍ നല്‍കേണ്ടിയിരുന്നുവെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. 150 മുതല്‍ 180 വരെ ഇന്ത്യന്‍ ജീവനക്കാരടക്കം, ആഗോളതലത്തില്‍ ട്വിറ്ററിന്റെ പകുതിയോളം തൊഴിലാളികളെ മസ്‌ക് പിരിച്ചുവിട്ട സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

സെയില്‍സ് മുതല്‍ മാര്‍ക്കറ്റിംഗ് വരെ, കണ്ടന്റ് ക്യൂറേഷന്‍ മുതല്‍ കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് വരെയുള്ള വകുപ്പുകളിലുടനീളം ട്വിറ്റര്‍ പിരിച്ചുവിടലുകള്‍ നടത്തി. കഴിഞ്ഞയാഴ്ചയോടെ, ഇന്ത്യയിലെ ട്വിറ്റര്‍ ജീവനക്കാര്‍ക്ക് അവരുടെ ഔദ്യോഗിക ഇമെയിലുകളിലേക്കും ഇന്റേണല്‍ സ്ലാക്ക്, ഗ്രൂപ്പ് ചാറ്റുകള്‍ എന്നിവയിലേക്കുള്ള ആക്‌സസ് നഷ്ടപ്പെട്ടു. ടെസ് ല സിഇഒ ഇലോണ്‍ മസ്‌കിന്റെ ഏറ്റെടുക്കലോടെയാണ് ട്വിറ്റര്‍ ചരിത്രത്തിലെ എക്കാലത്തെയും വലിയ പിരിച്ചുവിടല്‍ നടന്നത്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.