- Trending Now:
കൊച്ചി: സംസ്ഥാനത്തെ സ്ത്രീ സംരംഭകരെ സഹായിക്കുന്നതിനായി കുറഞ്ഞ പലിശയുള്ള വായ്പകളും സാമ്പത്തിക പിന്തുണയും നൽകി ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക്. സ്ത്രീകൾക്ക് സ്വയം തൊഴിൽ വരുമാനമാർഗങ്ങൾ ആരംഭിക്കാനും വിപുലീകരിക്കാനും ഇത് സഹായിക്കുന്നു. ഇത്തരത്തിൽ ബാങ്കിൻറെ പിന്തുണയോടെ കച്ചവടം ആരംഭിച്ച വീണ ഇതിന് ഉദാഹരണമാണ്. തുടക്കത്തിൽ കക്കയിറച്ചി വ്യാപാരവും പിന്നീട് വസ്ത്ര വസ്ത്ര വ്യാപാര മേഖലയിലേക്കുമാണ് വീണ എത്തിയത്.
കേരളത്തിലെ തീരദേശ മത്സ്യബന്ധന സമൂഹത്തിൽപ്പെട്ടയാളാണ് വീണ. പ്രദേശത്തെ പലരെയും പോലെ ഇവരുടെ കുടുംബവും കക്കയിറച്ചി കച്ചവടത്തിലാണ് ഏർപ്പെട്ടിരുന്നത്. കച്ചവടം വികസിപ്പിക്കുന്നതിനായി അവർ 40,000 രൂപയുടെ മൈക്രോഫിനാൻസ് വായ്പയ്ക്കായി ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്കിനെ സമീപിച്ചു. ഈ വായ്പ ബിസിനസ് ശക്തിപ്പെടുത്താനും ഉൽപ്പാദനം വർധിപ്പിക്കാനും സഹായിച്ചു. ഔദ്യോഗിക ബാങ്കിംഗ് സേവനങ്ങളിലേക്ക് പരിമിതികൾ ഉണ്ടായിരുന്നതിനാൽ നേരത്തെ പ്രാദേശിക വായ്പദാതാക്കളെയാണ് കുടുംബം ആശ്രയിച്ചിരുന്നത്.
വരുമാനം മെച്ചപ്പെട്ടതോടെ കൃത്യസമയത്ത് വായ്പ തിരിച്ചടയ്ക്കാനും സാധിച്ചു. പിന്നീട് മറ്റൊരു വായ്പ കൂടി എടുത്ത് റെഡിമെയ്ഡ് വസ്ത്രങ്ങൾ മൊത്തമായി വാങ്ങി ഉപഭോക്താക്കൾക്ക് തവണകളായി വിൽക്കുന്ന ചെറിയ വസ്ത്രവ്യാപാരം ആരംഭിച്ചു. കക്കയിറച്ചി വ്യാപാരം സീസണൽ ആയതിനാൽ ഈ വൈവിധ്യവൽക്കരണം വർഷം മുഴുവൻ വരുമാനം നേടാൻ സഹായകമായി. സ്ഥിരമായുള്ള അധിക വരുമാനം കുടുംബത്തിൻറെ സാമ്പത്തിക സ്ഥിരത വർധിപ്പിക്കുകയും മക്കളുടെ വിദ്യാഭ്യാസത്തിന് സഹായകമാവുകയും ചെയ്തു.
ഈ വായ്പ ലഭിച്ചതിലൂടെ തങ്ങളുടെ പാരമ്പര്യ ബിസിനസ് വികസിപ്പിക്കാൻ കഴിഞ്ഞെന്ന് വീണ പറഞ്ഞു. ഒന്നിലധികം വരുമാന മാർഗങ്ങൾ ഉണ്ടായത് സ്ഥിരതയാർന്ന വരുമാനം ഉറപ്പാക്കാൻ സഹായിച്ചു. ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്കിൻറെ പിന്തുണ കൂടി ലഭിച്ചതോടെ കുടുംബത്തിന് മികച്ച ഭാവി ഉറപ്പാക്കാമെന്നുള്ള ആത്മവിശ്വാസം നൽകിയിട്ടുണ്ടെന്നും വീണ പറഞ്ഞു.
ഉത്തരവാദിത്വമുള്ള ഒരു മൈക്രോഫിനാൻസ് സംവിധാനം സ്ത്രീ സംരംഭകരുടെ ഉപജീവനം ശക്തിപ്പെടുത്താനും സാമ്പത്തിക പ്രതിരോധശേഷി വർധിപ്പിക്കാനും എങ്ങനെ സഹായിക്കുന്നുവെന്നതിന് വീണ ഉദാഹരണമാണ്. സംസ്ഥാനത്തൊട്ടാകെ ഇത്തരത്തിൽ ലക്ഷക്കണക്കിന് ആളുകൾക്കാണ് പിന്തുണ നൽകുന്നത്. ശരാശരി വായ്പ കുടിശ്ശികയിൽ കേരളം രണ്ടാമതാണ്. 30,584 രൂപയാണ് ശരാശരി വായ്പ കുടിശ്ശിക. സംസ്ഥാനത്ത് 18.49 ലക്ഷം വായ്പകാർക്കായി ഏകദേശം 9,974 കോടി രൂപയുടെ മൊത്തം വായ്പ പോർട്ട്ഫോളിയോ ആണുള്ളത്. ഈ കണക്കുകൾ കേരളത്തിലെ സാമ്പത്തിക മേഖലയിലെ മൈക്രോഫിനാൻസിൻറെ പങ്ക് വ്യക്തമാക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.