Sections

റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് പുതിയ ഫീച്ചറുകളുമായി ഊബര്‍ 

Friday, Dec 02, 2022
Reported By admin
uber

ഒരു കൂട്ടം സുരക്ഷാ ഫീച്ചറുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്

 

റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് പുതിയ ഫീച്ചറുകളുമായി റൈഡ് ഹെയ്‌ലിംഗ് സര്‍വ്വീസ് കമ്പനിയായ ഊബര്‍. ഓരോ തവണയും ഊബര്‍ യാത്ര ആരംഭിക്കുമ്പോള്‍, ഡ്രൈവറുടെ ഫോണില്‍ റൈഡര്‍മാര്‍ക്കായി ഒരു ഓഡിയോ റിയര്‍ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറും, റൈഡറുടെ ഫോണില്‍ പുഷ് അറിയിപ്പും ഉണ്ടായിരിക്കും. പിന്‍ സീറ്റ് ബെല്‍റ്റ് ഓഡിയോ റിമൈന്‍ഡറുകള്‍, യാത്രയിലെ അപാകതകള്‍ മുന്‍കൂട്ടി അറിയിക്കുന്ന സംവിധാനം, പ്രാദേശിക പൊലീസുകാരുമായുള്ള SOS സംയോജനം തുടങ്ങി ഒരു കൂട്ടം സുരക്ഷാ ഫീച്ചറുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

യാത്രയ്ക്കിടയിലും, അവസാനിച്ചതിന് ശേഷവും 30 മിനിറ്റ് സമയം വരെ ഏത് തരത്തിലുള്ള സുരക്ഷാ ആശങ്കകളും ഉപയോക്താക്കള്‍ക്ക് ഊബറിന്റെ 24×7 സുരക്ഷാ ലൈനിലേക്ക് വിളിച്ചറിയിക്കാനും സൗകര്യമുണ്ട്. ഊബറിന്റെ ഹൈദരാബാദിലെയും വിശാഖപട്ടണത്തിലെയും കേന്ദ്രങ്ങളില്‍ നിന്നുള്ള വിദഗ്ധരാണ് ഈ സംവിധാനം കൈകാര്യം ചെയ്യുന്നത്. 99 ശതമാനം ഫോണ്‍കോളുകള്‍ക്കും ആദ്യ 30 സെക്കന്‍ഡിനുള്ളില്‍ ഉത്തരം നല്‍കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

റൈഡ് ചെക്ക് 3.0 ആണ് ഊബര്‍ മറ്റൊരു ഫീച്ചര്‍. യാത്ര അപ്രതീക്ഷിതമായ വഴിയിലൂടെ പോകുമ്പോഴോ അല്ലെങ്കില്‍ റൈഡറുടെ അന്തിമ ലക്ഷ്യസ്ഥാനത്തിന് മുമ്പ് അപ്രതീക്ഷിതമായി അവസാനിപ്പിക്കുമ്പോഴോ റൂട്ട് കണ്ടെത്താന്‍ സഹായിക്കുന്ന സാങ്കേതികവിദ്യയാണ് RideCheck. 2019ല്‍ തന്നെ ഇത്തരമൊരു ഫീച്ചര്‍ ഊബര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. നിലവില്‍ ഈ ഫീച്ചര്‍ കൂടുതല്‍ വിപുലീകരിച്ചു.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.