Sections

ടിവിഎസ് മോട്ടോറും ഇന്ത്യൻ ഓയിലും കൈകോർക്കുന്നു

Saturday, Jul 11, 2026
Reported By Admin
TVS Motor, IndianOil Partner for Green LPG Delivery

  • ടിവിഎസ് കിംഗ് കാർഗോ എച്ച്ഡി വാഹനങ്ങൾ വിന്യസിച്ച് കൂടുതൽ കാര്യക്ഷമത ഉറപ്പാക്കുന്ന വാണിജ്യ ഗതാഗതത്തിന് ടിവിഎസും ഇന്ത്യൻ ഓയിലും തന്ത്രപ്രധാനമായ പങ്കാളിത്തത്തിൽ

കൊച്ചി: രാജ്യത്തെ അവസാനഘട്ട എൽപിജി സിലിണ്ടർ വിതരണം കൂടുതൽ കാര്യക്ഷമവും പരിസ്ഥിതി സൗഹൃദവുമാക്കുന്നതിനായി ടിവിഎസ് മോട്ടോർ കമ്പനിയും ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡും ധാരണാപത്രം ഒപ്പുവെച്ചു.

കരാറിന്റെ ഭാഗമായി രാജ്യത്തെ 13,000-ലധികം ഇന്ത്യൻ ഓയിൽ എൽപിജി വിതരണക്കാരുടെ ശൃംഖലയിൽ ടിവിഎസ് കിംഗ് കാർഗോ എച്ച്ഡി വാഹനങ്ങൾ വിന്യസിക്കും. ഇതിലൂടെ വീടുകളിലെ എൽപിജി സിലിണ്ടർ വിതരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനൊപ്പം കാർബൺ പുറന്തള്ളൽ കുറയ്ക്കാനും വിതരണക്കാർക്ക് പ്രവർത്തനച്ചെലവ് കുറയ്ക്കാനും ലക്ഷ്യമിടുന്നു.

ടിവിഎസ് മോട്ടോറിന്റെ വാണിജ്യ വാഹന രംഗത്തെ വൈദഗ്ധ്യവും ഇന്ത്യൻ ഓയിലിന്റെ വിപുലമായ വിതരണ ശൃംഖലയും സംയോജിപ്പിക്കുന്ന ഈ പങ്കാളിത്തം, രാജ്യത്ത് സുസ്ഥിരവും ചെലവുകുറഞ്ഞതുമായ എൽപിജി വിതരണ സംവിധാനത്തിന് ശക്തി പകരുമെന്ന് കമ്പനി അറിയിച്ചു. പ്രവർത്തനക്ഷമതയും ലാഭക്ഷമതയും വർധിപ്പിക്കുന്നതിനൊപ്പം കേന്ദ്ര സർക്കാരിന്റെ ക്ലീൻ മൊബിലിറ്റി ലക്ഷ്യങ്ങൾക്കും ഇത് പിന്തുണ നൽകും.

ഈ സഹകരണം വിതരണക്കാർക്ക് വിശ്വസനീയവും ഉയർന്ന പ്രകടന ശേഷിയുള്ള വാഹനങ്ങൾ ലഭ്യമാക്കി ചെലവ് കുറയ്ക്കാനും ഉൽപ്പാദനക്ഷമത വർധിപ്പിക്കാനും സഹായിക്കുമെന്ന് ടിവിഎസ് മോട്ടോർ കമ്പനിയുടെ കൊമേഴ്സ്യൽ മൊബിലിറ്റി വിഭാഗം ബിസിനസ് ഹെഡ് രജത് ഗുപ്ത പറഞ്ഞു.

ഇലക്ട്രിക് കാർഗോ വാഹനങ്ങളുടെ ഉപയോഗം വിതരണ ശൃംഖല ആധുനികവത്കരിക്കാനും പ്രവർത്തനച്ചെലവ് കുറയ്ക്കാനും കാർബൺ പുറന്തള്ളൽ നിയന്ത്രിക്കാനും സഹായിക്കുമെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ വി സി അശോകൻ പറഞ്ഞു. ഇത്തരം വ്യവസായ പങ്കാളിത്തങ്ങൾ ഇന്ത്യയുടെ ഹരിത ലോജിസ്റ്റിക്സ് ലക്ഷ്യങ്ങൾ വേഗത്തിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആദ്യഘട്ടത്തിൽ ഇന്ത്യൻ ഓയിൽ വിതരണക്കാർക്ക് വാഹനങ്ങൾ കൈമാറുന്നതോടെ പദ്ധതി ആരംഭിക്കും. വാണിജ്യ ആവശ്യങ്ങൾക്കായി രൂപകൽപ്പന ചെയ്ത ടിവിഎസ് കിംഗ് കാർഗോ എച്ച്ഡി ശ്രേണി, മികച്ച പ്രകടനവും ആധുനിക സാങ്കേതികവിദ്യയും ഉൾക്കൊള്ളുന്ന വാഹനങ്ങളാണെന്ന് കമ്പനി അറിയിച്ചു. കോയമ്പത്തൂരിൽ നടന്ന ചടങ്ങിലാണ് ധാരണാപത്രം ഒപ്പുവെച്ചത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.