- Trending Now:
കൊച്ചി: മുൻനിര ഇരുചക്ര- മുച്ചക്ര വാഹന നിർമാതാക്കളായ ടിവിഎസ് തങ്ങളുടെ പുതിയ അപ്പാച്ചെ ആർടിആർ 310 ഇന്ത്യയിൽ പുറത്തിറക്കി. 2,39,990 രൂപയാണ് എക്സ്-ഷോറൂം വില. ഉയർന്ന വേരിയന്റിന് 2.57 ലക്ഷം രൂപ എക്സ്-ഷോറൂം വില വരും. നിരവധി പുതിയ സവിശേഷതകളും ചെറുതായി പരിഷ്കരിച്ച സ്റ്റൈലിംഗും പുതിയ നിറത്തിലുമാണ് സ്ട്രീറ്റ്ഫൈറ്റർ എത്തുന്നത്. കൂടുതൽ സ്പോർട്ടിയർ ആക്കുന്നതിനായി ഡൈനാമിക് കിറ്റും ഡൈനാമിക് കിറ്റ് പ്രോയും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.
പുതിയ ടിവിഎസ് അപ്പാച്ചെ ആർടിആർ 310ൽ സീക്വൻഷ്യൽ ടേൺ സിഗ്നൽ ലാമ്പുകൾ (ടിഎസ്എൽ), ഡ്രാഗ് ടോർക്ക് കൺട്രോൾ, കീലെസ് റൈഡ്, ലോഞ്ച് കൺട്രോൾ, ട്രാൻസ്പെരന്റ്റ് ക്ലച്ച് കവർ എന്നിവയുൾപ്പെടെ നിരവധി പുതിയ സെഗ്മെൻറ്റ്-ഫസ്റ്റ് സവിശേഷതകളും ടിവിഎസ് ഉൾപ്പെടുത്തിയിട്ടുണ്ട്.
ബഹു ഭാഷ യു.ഐ. പിന്തുണയ്ക്കുന്ന പുതുക്കിയ ഇൻസ്ട്രുമെന്റ് പാനലാണ് മറ്റൊരു പ്രധാന അപ്ഡേറ്റ്. കൂടാതെ പുതിയ ബോഡി ഗ്രാഫിക്സും ബൈക്കിന് പുത്തൻ ലുക്കും നൽകുന്നുണ്ട്. 9,700 ആർപിഎമ്മിൽ പരമാവധി 35.6 പിഎസ് കരുത്തും 6,650 ആർപിഎമ്മിൽ 28.7 എൻഎം പീക്ക് ടോർക്കും നൽകുന്നതാണ് ഈ എഞ്ചിൻ. അഞ്ച് വേരിയന്റുകളിൽ ഈ വാഹനം ലഭ്യമാണ്.
തുടക്കം മുതൽ തന്നെ ടിവിഎസ് അപാച്ചെ ആർടിആർ 310 നേക്കഡ് സ്പോർട്സ് സെഗ്മെന്റിലെ ട്രെൻഡ്സെറ്ററാണെന്ന് ടി.വി.എസ് മോട്ടോർ കമ്പനിയിലെ പ്രീമിയം ബിസിനസ് വിഭാഗം മേധാവി വിമൽ സംബ്ലി പറഞ്ഞു. 2025 പതിപ്പിലൂടെ ഭാവിയിലേക്കുള്ള സാങ്കേതികത, സൗഹൃദ ഡിജിറ്റൽ ഇന്റർഫേസുകൾ, ശ്രദ്ധേയമായ ഡിസൈൻ, യാത്രക്കാരന്റെ സുരക്ഷയ്ക്കുള്ള പ്രതിബദ്ധത എന്നിവയുമായി അതിന്റെ ധൈര്യമായ പൈതൃകത്തെ തങ്ങൾ കൂടുതൽ ശക്തമാക്കുകയാണ്. ടിവിഎസ് അപ്പാച്ചെയുടെ ഉപഭോക്തൃ സമൂഹത്തിന് ഈ മെച്ചപ്പെട്ട അനുഭവം കൊണ്ടുവരാനായതിൽ തങ്ങൾ സന്തോഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.