- Trending Now:
കൊച്ചി: ലോകത്ത് ഏറ്റവും കൂടുതൽ രാജ്യങ്ങളിൽ സർവീസ് നടത്തുന്ന ടർക്കിഷ് എയർലൈൻസ്, സാംസങ്യുമായി പങ്കാളിത്തം പ്രഖ്യാപിച്ചു. ഡിസംബർ 1 മുതൽ യാത്രക്കാർക്ക് ഗാലക്സി സ്മാർട്ട്ടാഗ് ഉപയോഗിച്ച് അവരുടെ ബാഗേജ് 'സ്മാർട്ട് തിങ്സ് ഫൈൻഡ്' വഴി എളുപ്പത്തിൽ ട്രാക്ക് ചെയ്യാനുള്ള സൗകര്യം ലഭിക്കും. ഇതിലൂടെ തെറ്റിപ്പോയതോ വൈകിയതോ ആയ ബാഗുകൾ വേഗത്തിൽ കണ്ടെത്താൻ കഴിയും.
ഈ സഹകരണത്തോടെ യാത്രക്കാരുടെ ബാഗേജ് ട്രാക്കിംഗിൽ സ്മാർട്ട് തിങ്സ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യ എയർലൈൻ എന്ന നിലയിലേക്ക് ടർക്കിഷ് എയർലൈൻസ് മാറി. സ്മാർട്ട് തിങ്സ് ആപ്പിൽ യാത്രക്കാർക്ക് അവരുടെ ബാഗിന്റെ ഫോട്ടോ അപ്ലോഡ് ചെയ്യാനും അതിലൂടെ തിരിച്ചറിയൽ കൂടുതൽ എളുപ്പമാക്കാനുമാകും. ഭാവിയിൽ മറ്റു യാത്രാസൗകര്യങ്ങൾക്കും ഈ ലൊക്കേഷൻ അടിസ്ഥാന സാങ്കേതികവിദ്യ ഉപയോഗിക്കാൻ എയർലൈൻസ് ലക്ഷ്യമിടുന്നു.
സാങ്കേതിക നവീകരണം വഴിയുള്ള യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിൽ കമ്പനി മുന്നിലെത്തുകയാണെന്നും സാംസങ് സാങ്കേതികതയുമായി ചേർന്നുള്ള ഈ സംരംഭം യാത്രക്കാരുടെ സൗകര്യത്തിനാണെന്നും ടർക്കിഷ് എയർലൈൻസ് ഐടി ചീഫ് കെറെം കിസിൽടുൻച് പറഞ്ഞു.
'സ്മാർട്ട് തിങ്സ് ഫൈൻഡ്' അനുഭവം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനാണ് ശ്രമമെന്നും, ടർക്കിഷ് എയർലൈൻസുമായുള്ള സഹകരണം യാത്രാനുഭവം കൂടുതൽ സുഗമമാക്കുമെന്നും സാംസങ് സ്മാർട് തിങ്സ് വിഭാഗം വൈസ് പ്രസിഡന്റ് ജേയോൺ ജങ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.