- Trending Now:
ഗുരുഗ്രാം: ഹോണ്ട മോട്ടോർസൈക്കിൾ & സ്കൂട്ടർ ഇന്ത്യ (എച്ച്എംഎസ്ഐ) നവംബർ 2025-ൽ മൊത്തം 5,91,136 യൂണിറ്റ് വിൽപ്പന റിപ്പോർട്ട് ചെയ്തു. ഇതിൽ 5,33,645 യൂണിറ്റുകളുടെ ആഭ്യന്തര വിൽപ്പനയും, 57,491 യൂണിറ്റ് കയറ്റുമതിയും ഉൾപ്പെടുന്നു.
2024 നവംബറുമായി താരതമ്യം ചെയ്യുമ്പോൾ എച്ച്എംഎസ്ഐയുടെ മൊത്തം വിൽപ്പനയിൽ 25% വാർഷിക വളർച്ച രേഖപ്പെടുത്തി.
2025 ഏപ്രിൽ മുതൽ നവംബർ വരെയുള്ള വർഷാദ്ധ്യായ കാലയളവിൽ [YTD (ഇയർ ടു ഡേറ്റ്) FY2026] കാലയളവിൽ എച്ച്എംഎസ്ഐ മൊത്തം 42,32,748 യൂണിറ്റ് വിൽപ്പന നടത്തി. ഇതിൽ 38,12,096 യൂണിറ്റുകൾ ആഭ്യന്തരമായി വിൽക്കപ്പെട്ടതും, 4,20,652 യൂണിറ്റുകൾ കയറ്റുമതി ചെയ്തതുമാണ്.
2025 നവംബർ മാസത്തിലെ എച്ച്എംഎസ്ഐയുടെ പ്രധാന ഹൈലൈറ്റുകൾ:
റോഡ് സേഫ്റ്റി: എച്ച്എംഎസ്ഐ രാജ്യത്തുടനീളമുള്ള നാഗ്പുർ, നാസിക്, ഖമ്മം, ദ്വാർക്ക, ബൊകാരോ, ഹൽദ്വാനി, കർണാൽ, ബഹാദുര്ഗഡ്, ബിക്കാനേർ, കൂച് ബേഹാർ, ശാജാപൂർ, തേനി, ബെൽഗാം എന്നീ നഗരങ്ങളിൽ റോഡ് സുരക്ഷാ ബോധവൽക്കരണ കാമ്പെയ്നുകൾ സംഘടിപ്പിച്ചു. ഈ കാമ്പെയ്നുകൾ ഇൻററാക്ടീവ് പഠനത്തിലൂടെ ഉത്തരവാദിത്തമുള്ള റോഡ് പെരുമാറ്റത്തെ പ്രോത്സാഹിപ്പിച്ചു.
എച്ച്എംഎസ്ഐ അതിന്റെ എല്ലാ നിർമ്മാണ സൗകര്യങ്ങളിലും, 10 ട്രാഫിക് പരിശീലന പാർക്കുകളിലും (ടിടിപി) 6 സുരക്ഷാ ഡ്രൈവിംഗ് വിദ്യാഭ്യാസ കേന്ദ്രങ്ങളിലും (എസ്ഡിഇസി) ഉജ്ജ്വലമായ കിഡ്സ് കാർണിവലോടെ കുട്ടികളുടെ മാസം ആഘോഷിച്ചു. 'സേഫ്റ്റി എക്സ്പ്ലോറേഴ്സ്: ജേർണി ത്രൂ ട്രാഫിക് ലാൻഡ്' എന്ന പ്രമേയമുള്ള ഈ സംരംഭം, ചെറുപ്പം മുതലേ സുരക്ഷിതമായ ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം കുട്ടികൾക്ക് റോഡ് സുരക്ഷാ പഠനം ആകർഷകവും രസകരവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നടത്തിയത്.
കൂടാതെ, കുട്ടികളിൽ ചെറുപ്പം മുതലേ റോഡ് സുരക്ഷാ അവബോധം വളർത്തിയെടുക്കാൻ പ്രിൻസിപ്പൽമാരെയും അധ്യാപകരെയും പ്രോത്സാഹിപ്പിക്കുന്നതിനായി കോയമ്പത്തൂരിലും വാരണാസിയിലും എച്ച്എംഎസ്ഐ ഒരു റോഡ് സുരക്ഷാ കൺവെൻഷൻ നടത്തി.
കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി: കോർപ്പറേറ്റ് സമഗ്രമായ നൈപുണ്യ വികസനം മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഒരു സുപ്രധാന ചുവടുവയ്പ്പ് അടയാളപ്പെടുത്തിക്കൊണ്ട്, ബെംഗളൂരുവിൽ സാർത്തക് വിദ്യാഭ്യാസ ട്രസ്റ്റുമായി സഹകരിച്ച് വികലാംഗർക്കായി കൗശൽ വികാസ് കേന്ദ്രം ആരംഭിക്കുമെന്ന് എച്ച്ഐഎഫ് പ്രഖ്യാപിച്ചു. ഘടനാപരമായ തൊഴിൽ പരിശീലനത്തിലൂടെയും കരിയർ അധിഷ്ഠിത ഇടപെടലുകളിലൂടെയും വഴി വികലാംഗരെ ശാക്തീകരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
ഹോണ്ട ഇന്ത്യ ഫൗണ്ടേഷൻ (എച്ച്ഐഎഫ്) തന്റെ പ്രധാന സിഎസ്ആർ പദ്ധതി ആയ പ്രോജക്ട് പ്രഗതിയിൽ പരിശീലനം നേടിയ ജനറൽ ഡ്യൂട്ടി അസിസ്റ്റന്റുമാർ ക്കായി കരിയർ പ്രോഗ്രഷൻ പ്രോഗ്രാം ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. ഘടനാപരമായ പരിശീലനത്തിന്റെയും ഉറപ്പുള്ള തൊഴിൽ അവസരത്തിന്റെയും അടിസ്ഥാനത്തിൽ ആരോഗ്യപ്രവർത്തകരെ പ്രത്യേക സാങ്കേതിക ഹിതങ്ങളിലേക്ക് മുന്നോട്ടു കൊണ്ടുപോകുന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
ഹോണ്ട ഇന്ത്യ ഫൗണ്ടേഷൻ ഫരീദാബാദിലെ മാനവ് രച്ന സ്പോർട്സ് അക്കാദമി (എംആർഎസ്എ)യുമായി സഹകരിച്ച് സ്പോർട്സ് ടാലന്റ് നർച്ചറിംഗ് പ്രോഗ്രാം ആരംഭിക്കുന്നതായും പ്രഖ്യാപിച്ചു. ബാഡ്മിന്റൺ, ടേബിൾ ടെന്നീസ് എന്നീ കളികളിൽ പ്രൊഫഷണൽ കോച്ചിംഗ്, ശാസ്ത്രീയ പരിശീലനം, മത്സരപരിചയം എന്നിവയിലൂടെ പിന്നാക്ക വംശജരായ കുട്ടികളിലെ കഴിവുകൾ കണ്ടെത്തുകയും വളർത്തുകയും ചെയ്യുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.