- Trending Now:
ഇന്ന് ലോകമൊട്ടാകെ ഡിമാൻഡ് ഉള്ള നിരവധി പ്രോഡക്റ്റുകൾ ഒരിക്കൽ ഒരു നാട്ടിൽ മാത്രം അറിയപ്പെടുന്ന സാധാരണ ഉൽപ്പന്നങ്ങളായിരുന്നു. നമ്മുടെ നാട്ടിലെ ആയുർവേദ ഉൽപ്പന്നങ്ങൾ, ഭക്ഷണ സാധനങ്ങൾ, കരകൗശല വസ്തുക്കൾ, അച്ചാറുകൾ, കയർ ഉൽപ്പന്നങ്ങൾ തുടങ്ങി പലതിന്നും വിദേശ വിപണിയിൽ വലിയ ഡിമാൻഡ് ഉണ്ട്. എന്നാൽ അത് ലോകതലത്തിൽ എത്തിക്കാൻ കഴിയാത്തത് നമ്മുടെ ചിന്താഗതിയും തയ്യാറെടുപ്പുമില്ലായ്മ കൊണ്ടാണ്. ഈ വീഡിയോയിൽ ഒരു സാധാരണ ഷോപ്പ് അല്ലെങ്കിൽ പ്രോഡക്റ്റിനെ ലോകപ്രശസ്തമായ ബ്രാൻഡാക്കി മാറ്റാനുള്ള മാർഗങ്ങൾ വിശദീകരിക്കുന്നു.
ഒരു സാധാരണ കട തുടങ്ങുന്നത് പോലെ അല്ല, ഒരു ബ്രാൻഡ് ആരംഭിക്കണം എന്ന മനോഭാവം ആവശ്യമാണ്. അതിനായി മൂന്ന് കാര്യങ്ങൾ ശ്രദ്ധിക്കണം: ആദ്യം, 'നമുക്കും സാധിക്കും' എന്ന ആത്മവിശ്വാസം വളർത്തുക; രണ്ടാമതായി, ടെക്നോളജിയും സോഷ്യൽ മീഡിയയും ഉപയോഗിച്ച് ലോകത്തെത്തുക; മൂന്നാമതായി, ഗുണമേന്മയും നിയമപരമായ രേഖകളും ഉറപ്പാക്കുക. ആകർഷകമായ പാക്കിംഗ്, ലൈസൻസിംഗ്, ഗുണനിലവാരം - ഇവയെല്ലാം ബ്രാൻഡ് വളർച്ചയ്ക്ക് അനിവാര്യമാണ്.
ഇത്തരത്തിലുള്ള ചിന്ത, ടെക്നോളജി, ഗുണമേന്മ ചേർന്ന് പ്രവർത്തിപ്പിക്കുമ്പോഴാണ് ഒരു പ്രോഡക്റ്റ് ലോകപ്രശസ്ത ബ്രാൻഡായി ഉയരുന്നത്. ഈ വീഡിയോ നിങ്ങളെ സ്വന്തം ബിസിനസ്സ് ഗ്ലോബൽ ലെവലിലേക്ക് ഉയർത്താനുള്ള പ്രചോദനവും മാർഗ്ഗനിർദ്ദേശവും നൽകുന്നു. വീഡിയോ മുഴുവൻ കാണുകയും നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റുകളായി രേഖപ്പെടുത്തുവാനും ശ്രമിക്കുമല്ലോ. ബിസിനസും സെയിൽസുമായി ബന്ധപ്പെട്ട് നിങ്ങൾ അറിയവാൻ ആഗ്രഹിക്കുന്ന വിഷയങ്ങളും കമന്റുകളായി രേഖപ്പെടുത്തുക, ഞങ്ങൾ അതുമായി ബന്ധപ്പെട്ട വീഡിയോകൾ അപ്ലോഡ് ചെയ്യുന്നതായിരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.