- Trending Now:
- Cough syrups
- Wipro
- syrup
2023 നവംബർ 09 വരെയുള്ള പ്രത്യക്ഷ നികുതി സമാഹരണത്തിന്റെ താൽക്കാലിക കണക്കുകളിൽ തുടർച്ചയായി രേഖപ്പെടുത്തിയത് സ്ഥിരമായ വളർച്ച. സമാഹരിച്ച മൊത്തം പ്രത്യക്ഷ നികുതി 12.37 ലക്ഷം കോടി രൂപയാണ്. ഇത് കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിലെ മൊത്തം സമാഹരണത്തേക്കാൾ 17.59% അധികമാണ്. പ്രത്യക്ഷ നികുതി പിരിവ്, റീഫണ്ടുകളുടെ നീക്കിയിരിപ്പ്, 10.60 ലക്ഷം കോടി രൂപയാണ്. ഇത് കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിലെ നീക്കിയിരിപ്പു ശേഖരത്തേക്കാൾ 21.82% കൂടുതലാണ്. 2023-24 സാമ്പത്തിക വർഷത്തിലെ പ്രത്യക്ഷ നികുതിയുടെ മൊത്തം ബജറ്റ് എസ്റ്റിമേറ്റിന്റെ 58.15 ശതമാനമാണിത്.
മൊത്ത വരുമാന ശേഖരണത്തിന്റെ കാര്യത്തിൽ കോർപ്പറേറ്റ് ആദായനികുതി (സിഐടി), വ്യക്തിഗത ആദായനികുതി (പിഐടി) എന്നിവയുടെ വളർച്ചാനിരക്കിനെ സംബന്ധിച്ചിടത്തോളം, സിഐടിയുടെ വളർച്ചാ നിരക്ക് 7.13 ശതമാനമാണ്. പിഐടിയുടേത് വളർച്ചാ നിരക്ക് പിഐടി മാത്രമായി 28.29 ശതമാനവും പിഐടി സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്‌സ് (എസ്ടിടി) ഉൾപ്പെടെ 27.98 ശതമാനവുമാണ്. റീഫണ്ടുകൾ ക്രമീകരിച്ചതിന് ശേഷം, സിഐടി സമാഹരണത്തിലെ അറ്റവളർച്ച 12.48% ആണ്, പിഐടി സമാഹരണത്തിൽ പിഐടി മാത്രം 31.77 ശതമാനവും എസ്ടിടി ഉൾപ്പെടെയുള്ള പിഐടി 31.26 ശതമാനവുമാണ്.
2023 ഏപ്രിൽ ഒന്നുമുതൽ 2023 നവംബർ 9 വരെയുള്ള കാലയളവിൽ 1.77 ലക്ഷം കോടി രൂപയുടെ റീഫണ്ട് നൽകിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.