Sections

തിരുവോണം ബംബർ വിൽപ്പന പാലക്കാട് ജില്ല ഒന്നാമത് തുടരുന്നു; തിരുവനന്തപുരം രണ്ടാമത്

Saturday, Aug 19, 2023
Reported By Admin
Thiruvonam Bumper

തിരുവോണം ബംബർ 2023: പാലക്കാട് ജില്ലയിൽ ഇതുവരെ 3.8 ലക്ഷം ടിക്കറ്റുകൾ വിറ്റഴിഞ്ഞു സംസ്ഥാനത്ത് ഒന്നാമത്


പാലക്കാട്: 25 കോടി ഒന്നാം സമ്മാനമായുള്ള തിരുവോണം ബംബർ-2023 ന്റെ 3,80,000 ടിക്കറ്റുകൾ ജില്ലയിൽ ഇതുവരെ വിറ്റഴിഞ്ഞു. ടിക്കറ്റ് വിൽപനയിലൂടെ 15.20 കോടി രൂപ ജില്ല നേടി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റ ജില്ല എന്ന നിലയിൽ പാലക്കാട് ഒന്നാമതാണ്. ജില്ലാ ഓഫീസിൽ 25,0000 ടിക്കറ്റുകളും ചിറ്റൂർ സബ് ഓഫിസിൽ 67,000 ടിക്കറ്റുകളും പട്ടാമ്പി സബ് ഓഫീസിൽ 63,000 ടിക്കറ്റുകളുമാണ് വിറ്റഴിച്ചത്. ജൂലൈ 27 മുതലാണ് ടിക്കറ്റ് വിൽപ്പന ആരംഭിച്ചത്. രണ്ടാം സ്ഥാനത്തുള്ള തിരുവനന്തപുരത്തിനേക്കാൾ 72,000 ടിക്കറ്റുകൾ കൂടുതലായി ജില്ലയിൽ വിൽപ്പന നടത്തിയിട്ടുണ്ട്.

2022 ലും ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിഞ്ഞത് പാലക്കാട് ജില്ലയിലായിരുന്നു. സംസ്ഥാനത്ത് ആകെ 67 ലക്ഷം ടിക്കറ്റുകൾ വിറ്റഴിഞ്ഞപ്പോൾ പാലക്കാട് മാത്രം 10.5 ലക്ഷം ടിക്കറ്റുകൾ വിറ്റു. 2023 ൽ ജില്ലയിൽ ആകെ 12 ലക്ഷം ടിക്കറ്റുകൾ വിറ്റഴിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 10 സീരീസുകളിലായി ആകെ 90 ലക്ഷം ടിക്കറ്റുകളാണ് സംസ്ഥാനത്ത് ആകെ വിപണിയിലെത്തുന്നത്. ഇതിൽ 20 ദിവസങ്ങളിലായി 23,50,000 ടിക്കറ്റുകൾ ഇതിനോടകം സംസ്ഥാനത്തൊട്ടാകെ വിറ്റഴിഞ്ഞു. സെപ്റ്റംബർ 20 നാണ് ബംബർ നറുക്കെടുപ്പ്. 500 രൂപയാണ് ടിക്കറ്റ് നിരക്ക്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.