വൃത്തിയായി സൂക്ഷിക്കുന്ന അടുക്കളയാണ് ഒരു വീടിന്റെ ഐശ്വര്യം. ആധുനിക അടുക്കളയുടെ അവിഭാജ്യഘടകമാണ് പാത്രം കഴുകാനുപയോഗിക്കുന്ന സിങ്ക്. നേരായ രീതിയിൽ വൃത്തിയാക്കിയില്ലെങ്കിൽ അടുക്കള മൊത്തം വൃത്തികേടാക്കാനും സിങ്ക് മതി. അൽപം ശ്രദ്ധ വച്ചാൽ സിങ്ക് എപ്പോഴും വൃത്തിയായി സൂക്ഷിക്കാം.
- ഇതിന് ആദ്യമായി വേണ്ടത് സിങ്കിൽ പാത്രങ്ങൾ കൂട്ടിയിടാതിരിക്കുകയാണ്.
- ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളും അരി, പച്ചക്കറികൾ എന്നിവ കഴുകുമ്പോഴും ഇവ സിങ്കിലേക്കു വീഴാതെ ശ്രദ്ധിക്കണം. സിങ്കിന്റെ ഉള്ളിൽ ഇവ തടഞ്ഞിരുന്നാൽ വെള്ളം കെട്ടിക്കിടക്കും.
- സിങ്കിൽ വെള്ളം കെട്ടിക്കിടക്കുകയാണെങ്കിൽ ഡ്രൈനക്സ്, ക്ലീനെക്സ് തുടങ്ങിയ പേരുകളിൽ ചില പൊടികൾ ലഭ്യമാണ്. ഇവ സിങ്കിലിട്ട് കുറച്ചുസമയത്തിനു ശേഷം കഴുകിയാൽ തടസം മാറിക്കിട്ടും.
- സിങ്ക് കഴുകുവാൻ മണമുള്ള പല ലായനികളും ഇന്ന് വിപണിയിൽ ലഭ്യമാണ്. സിങ്കിന്റെ ദുർഗന്ധം ഒരു പരിധിവരെ അകറ്റാൻ ഇവയ്ക്കാകും.പാത്രങ്ങൾ തേച്ചുകഴുകാനുപയോഗിക്കുന്ന സ്ക്രബറുകളിലെ വെള്ളം നല്ലപോലെ പിഴിഞ്ഞുകളഞ്ഞ് സൂക്ഷിച്ചില്ലെങ്കിൽ ദുർഗന്ധമുണ്ടാകും.
- മിക്കവാറും സിങ്കുകളെല്ലാം തന്നെ സ്റ്റീൽ, മെറ്റൽ എന്നിവ കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. അതുകൊണ്ട് പാത്രം കഴുകാനുപയോഗിക്കുന്ന ലായനികൾ സിങ്ക് മുഴുവനായും വൃത്തിയാക്കിയെന്ന് വരില്ല. പുളിയും ഉപ്പും ചേർത്ത് ഉരച്ചുകഴുകിയാൽ സിങ്കിന് നല്ല നിറം ലഭിക്കും.
- സിങ്കിൽ നിന്ന് മണം വരാൻ തുടങ്ങിയാൽ, അത് പരിഹരിക്കാൻ വിനാഗിരി മതിയാകും. ഒരു കപ്പ് വെള്ളത്തിൽ 3 കപ്പ് വിനാഗിരി ചേർത്ത് കുറച്ച് ബേക്കിംഗ് സോഡയും ഒരു നാരങ്ങ നീരും ചേർക്കുക. ഈ മിശ്രിതം ഒഴിച്ച് സിങ്ക് വൃത്തിയാക്കുക. സിങ്കിലെ അഴുക്കും കറയും മാറ്റാനും അതുപോലെ മണം ഇല്ലാതാക്കാനും ഇത് ഏറെ നല്ലതാണ്.
- നാരങ്ങ ഉപയോഗിക്കുന്നതിനും തൊലികൾ വലിച്ചെറിയുന്നതിനും പകരം, സിങ്കിലെ ദുർഗന്ധം ഇല്ലാതാക്കാൻ ഇവ ഉപയോഗിക്കാം. നാരങ്ങ നീര് പിഴിഞ്ഞ് നാരങ്ങയുടെ ഉള്ളിൽ ഉപ്പ് ചേർത്ത് സിങ്കിൽ മുഴുവൻ തേച്ച് പിടിപ്പിക്കുക. അരമണിക്കൂറോളം കുതിർത്ത ശേഷം കഴുകി വ്യത്തിയാക്കാവുന്നതാണ് ഇത് സിങ്ക് തിളങ്ങുകയും വൃത്തിയുള്ളതുമായിരിക്കും അതുപോലെ മണം ലഭിക്കാനും സഹായിക്കും.
- നാഫ്തലിൻ ഗുളിക അഥവ പാറ്റ ഗുളിക പല വീടുകളിലും കാണാറുണ്ട്. കുളിമുറിയിലും ക്ലോസറ്റിലുമൊക്കെ ഈ നാഫ്തലിൻ ഗുളികകൾ മണത്തിന് ഉപയോഗിക്കാറുണ്ട്. സിങ്കിലെ ദുർഗന്ധം അകറ്റാനുള്ള ഏറ്റവും വലിയ എളുപ്പ വഴിയാണിത്. സിങ്കിൽ നാഫ്താലിൻ ഗുളികകൾ വയ്ക്കുന്നത് ദുർഗന്ധം തടയാൻ സഹായിക്കും. പക്ഷെ പാത്രങ്ങൾക്കൊപ്പം ഒരിക്കലും നാഫ്തലിൻ ഗുളികകൾ ഇടാൻ പാടില്ല.
ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.

പിരിമുറുക്കം അകറ്റാൻ സഹായിക്കുന്ന 10 മാർഗങ്ങൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.