Sections

തനിക്ക് യാതൊരു കഴിവുമില്ല എന്ന് സ്വയം പറയുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Monday, Apr 15, 2024
Reported By Soumya

പൊതുവേ ചില ആളുകളുടെ പരാതിയാണ് എനിക്ക് യാതൊരുവിധ കഴിവും ഇല്ല എന്നുള്ളത്. ഈ ലോകത്ത് ആരും തന്നെ കഴിവില്ലാത്തവരായ് ഇല്ല. യാതൊരുവിധ കഴിവും ഇല്ല എന്നുള്ളത് ഒരു തോന്നൽ മാത്രമാണെന്നതാണ് സത്യം. എന്നാലും ചില ആളുകൾ പരിപൂർണ്ണമായി വിശ്വസിക്കുന്നു അവർക്ക് യാതൊരു കഴിവുമില്ലയെന്ന്. അങ്ങനെ വിശ്വസിക്കുന്നവർക്ക് മറ്റ് ആളുകളിൽ നിന്ന് ശ്രദ്ധ പിടിച്ചു പറ്റുവാൻ ആവശ്യമായ ചില കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് പറയുന്നത്.

കൃത്യനിഷ്ഠത

ഏതൊരു കാര്യവും കൃത്യനിഷ്ഠയോടെ ചെയ്യുക എന്നത് ആർക്കും ചെയ്യാൻ കഴിയുന്ന കാര്യമാണ്. ഏറ്റെടുത്ത കാര്യങ്ങൾ കൃത്യസമയത്ത് ചെയ്യുകയും കൃത്യസമയത്ത് വരികയും ചെയ്യുകയാണ് എങ്കിൽ അവരോട് മറ്റുള്ളവർക്ക് ബഹുമാനം തോന്നുക സ്വാഭാവികമാണ്. അങ്ങനെ നിങ്ങൾക്ക് കൃത്യനിഷ്ഠതയുള്ള ആളാകാൻ സാധിക്കുക.

പുഞ്ചിരിച്ചുകൊണ്ട് സംസാരിക്കുക

ഇതിന് പ്രത്യേകിച്ച് കഴിവൊന്നും വേണ്ട, പുഞ്ചിരിച്ചുകൊണ്ട് സംസാരിക്കുക എന്നത് ഏതൊരാൾക്കും ചെയ്യാൻ കഴിയുന്ന കാര്യമാണ്.

കുറ്റം പറയാതിരിക്കുക

മറ്റൊരാളുടെ കുറ്റം പറയാതിരിക്കുക എന്നത് ഏതൊരാൾക്കും കഴിയുന്ന കാര്യമാണ്. നിങ്ങൾക്ക് യാതൊരു കഴിവുമില്ല എന്ന് വിശ്വസിക്കുന്നുണ്ടെങ്കിൽ അതുപോലെ തന്നെ മറ്റൊരാളുടെ കുറ്റം പറയാതിരിക്കുക. മറ്റൊരാളുടെ കുറ്റം പറയാതിരിക്കുന്ന ഒരാളിനോട് എല്ലാവർക്കും ബഹുമാനം ഉണ്ടാകും. ഇത് ഒരു ദിവസം കൊണ്ട് ഉണ്ടാക്കിയെടുക്കാൻ കഴിയുന്നതല്ല. ആരെയും കുറ്റം പറയാത്ത ഒരാളിനെ ആണെങ്കിൽ എല്ലാവരും ബഹുമാനത്തോടെ മാത്രമേ കാണുകയുള്ളു.

അഭിനന്ദിക്കുക

മറ്റുള്ളവർ നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ അഭിനന്ദിക്കാൻ കഴിഞ്ഞാൽ അത് വളരെ നല്ല ഒരു കാര്യമാണ്. അങ്ങനെ അഭിനന്ദിക്കുന്ന ആളുകളെ എല്ലാവർക്കും ഇഷ്ടമാണ്. മറ്റൊരാൾ നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ അഭിനന്ദിക്കുന്ന സ്വഭാവം കൊണ്ടു വരിക. നിങ്ങൾ ബഹുമാനം കൊടുക്കുകയാണെങ്കിൽ അതുപോലെ ബഹുമാനം നിങ്ങൾക്ക് തിരിച്ചു കിട്ടും.

പോസിറ്റീവായി ചിന്തിക്കുക

പലപ്പോഴും പല കാര്യങ്ങളും നെഗറ്റീവായി ചിന്തിച്ച് പ്രശ്നങ്ങൾ ഉണ്ടാകുമോ എന്ന് ചിന്തിച്ച് സമയം കളയാതെ കഴിയുന്നത്ര പോസിറ്റീവായിരിക്കുക. ഇത് കുറച്ച് പ്രയാസമുള്ള കാര്യമാണ് എങ്കിലും ശ്രമിച്ചാൽ നിങ്ങൾക്ക് ചെയ്യാവുന്നതേയുള്ളൂ.

നല്ല കാര്യങ്ങൾ ചെയ്യുക

കഴിയുന്നത്ര മറ്റ് ആളുകൾക്ക് വേണ്ടി നല്ല കാര്യങ്ങൾ ചെയ്യുക. ഒരാളെ സഹായിക്കുക ഇല്ലെങ്കിൽ അത്യാവശ്യഘട്ടങ്ങളിൽ വേണ്ട പിന്തുണ നൽകുക ഇതിന് പ്രത്യേകിച്ച് കഴിവിന്റെ ഒന്നും ആവശ്യമില്ല. അണ്ണാറക്കണ്ണനും തന്നാലായത് എന്ന് പറയുന്നതുപോലെ കഴിയുന്നത്ര സഹായം കൊടുക്കുക എന്നതാണ് അടുത്ത് ചെയ്യാൻ കഴിയുന്ന പ്രധാനപ്പെട്ട ഒരു കാര്യം.

വൃത്തിയും വെടപ്പുമായി ചെയ്യുക

നിങ്ങൾ ഏതൊരു കാര്യം ചെയ്താലും വളരെ ഭംഗിയായി ചെയ്യുവാൻ ശ്രമിക്കുക. ഇങ്ങനെ ഓരോ ദിവസവും ഭംഗിയാക്കി കൊണ്ടിരുന്നാൽ കുറേ ദിവസം കഴിയുമ്പോൾ നിങ്ങൾ ചെയ്യുന്ന പ്രവർത്തിയിൽ സമർത്ഥനായി തീരും എന്ന കാര്യത്തിൽ തർക്കമില്ല.

എപ്പോഴും വൃത്തിയായിരിക്കുക

എപ്പോഴും വൃത്തിയായി ഇരിക്കാൻ പ്രത്യേകിച്ച് കഴിവുകൾ ഒന്നും വേണമെന്ന് ഇല്ല. കുളിക്കുക,പല്ലു തേയ്ക്കുക ഇവയൊക്കെ ഏതൊരു വ്യക്തിക്കും ചെയ്യാൻ കഴിയുന്ന കാര്യങ്ങളാണ്. നിരന്തരം വൃത്തിയും വെടുപ്പുമായി അലക്കി തേച്ച വസ്ത്രങ്ങൾ ഇട്ട് വൃത്തിയായി നിൽക്കാൻ കഴിഞ്ഞാൽ സമൂഹത്തിൽ ആദരവ് പിടിച്ചു പറ്റാൻ സഹായിക്കും. ഏതൊരാൾക്കും നിങ്ങളോട് ബഹുമാനം ഉണ്ടാകും.

നന്നായി സംസാരിക്കുക

നിങ്ങളുടെ സംസാരം നല്ലതാക്കാൻ പ്രത്യേകിച്ച് കഴിവൊന്നും വേണമെന്നില്ല. വളരെ ശ്രദ്ധിച്ച് ചിന്തിച്ച് പ്രയാസപ്പെട്ട് പറയാൻ അല്ല ഉദ്ദേശിക്കുന്നത് കഴിയുന്നത്ര ആൾക്കാരോട് സംസാരിക്കുമ്പോൾ മോശമായ പദങ്ങൾ ഒഴിവാക്കിക്കൊണ്ട് നല്ല പദങ്ങൾ കൊണ്ടുവരാൻ വേണ്ടി ശ്രമിക്കുക.

മുകളിൽ പറഞ്ഞ ഈ കാര്യങ്ങളൊക്കെ ചെയ്യുന്നതിനുവേണ്ടി യാതൊരു കഴിവിന്റെ കാര്യമില്ല. അതുപോലെ വളരെ പ്രയാസപ്പെടേണ്ട കാര്യവുമില്ല. ഏതൊരാൾക്കും ചെയ്യാൻ കഴിയുന്ന കാര്യങ്ങളാണ് ഇത്രയും. ഇത്തരത്തിൽ ചെയ്യുന്ന ആളുകളോട് ഏതൊരാൾക്കും സ്നേഹവും ബഹുമാനവും ഉണ്ടാകും. ഇത് നിങ്ങൾ പരിശീലിക്കുകയാണെങ്കിൽ നിങ്ങൾക്കുണ്ടാകുന്ന മാറ്റം വളരെ അപാരം ആയിരിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.