Sections

മറ്റുള്ളവരുടെ മതിപ്പ് നേടിയെടുക്കുവാൻ ശ്രദ്ധിക്കേണ്ടകാര്യങ്ങൾ

Friday, Apr 12, 2024
Reported By Soumya
Appreciation

സമൂഹത്തിൽ മറ്റുള്ളവരുടെ മതിപ്പ് നേടുവാൻ എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ചാണ് ഇന്ന് നോക്കുന്നത്. പല ആളുകളും പറയാറുണ്ട് എനിക്ക് മറ്റുള്ളവരുടെ കാര്യം ഒന്നും അറിയേണ്ട ഞാനെന്റെ ഇഷ്ടത്തിനാണ് ജീവിക്കുന്നത് എന്ന്. മറ്റുള്ളവരുടെ സർട്ടിഫിക്കറ്റും അംഗീകാരവും തനിക്ക് ആവശ്യമില്ല എന്ന്. മറ്റുള്ളവരുടെ അഭിപ്രായത്തിൽ അല്ല ജീവിക്കേണ്ടത് എന്ന് പറയുന്നതിൽ സത്യമുണ്ട് എങ്കിലും ജീവിതത്തിൽ വിജയം ഉണ്ടാക്കുന്നതിനുവേണ്ടി കുറച്ച് ആളുകളുടെ മതിപ്പ് നേടുന്നത് നല്ലതാണ്. ഒരിക്കലും ഒരാൾക്ക് എല്ലാവരുടെയും മതിപ്പു നേടാൻ കഴിയില്ലെങ്കിലും നമുക്ക് ചുറ്റുമുള്ള കുറെ ആളുകളുടെ മതിപ്പു നേടുന്നതിന് മൂന്ന് പ്രെധാനപെട്ട കാര്യങ്ങൾ ആവശ്യമാണ്. ഈ മൂന്ന് കാര്യങ്ങൾ ഫോക്കസ് ചെയ്തുകഴിഞ്ഞാൽ നിങ്ങൾക്കു ചുറ്റും നിൽക്കുന്നവർക്ക് നിങ്ങളെക്കുറിച്ച് നല്ല ധാരണ ഉണ്ടാവുകയും അവരാൽ അഭിനന്ദിക്കപ്പെടുകയും ചെയ്യും. ഇത് നിങ്ങളോടൊപ്പം ഒരു ടീമിനെ ചേർക്കുന്നതിനും നിങ്ങളുടെ ലക്ഷ്യം നേടി എടുക്കുന്നതിനും നിങ്ങളെ സഹായിക്കും. പ്രധാനമായും സെയിൽസ്മാൻമാർ, ബസ്സിനെസ്സ്കാർ, രാഷ്ട്രീയക്കാർ, പൊതുജനങ്ങളോട് ഇടപെഴുകുന്നവർ എന്നിവർക്കും ഗുണകരമാണ്.

വസ്ത്രധാരണം

നിങ്ങളുടെ വസ്ത്രധാരണം മികച്ച രീതിയാണെങ്കിൽ മറ്റുള്ളവർ നിങ്ങളെ അംഗീകരിക്കും. ആദ്യം കാണുമ്പോൾ തന്നെ മുഷിഞ്ഞ വസ്ത്രം ധരിച്ച് മോശമായ രീതിയിൽ നിൽക്കുന്ന ഒരാളിനെ സംബന്ധിച്ച് ആരും തന്നെ അയാളെ അംഗീകരിക്കില്ല അത് എത്ര വലിയ ആളാണെങ്കിലും ശരി. ആദ്യ ലുക്കിൽ തന്നെ ആളുകളെ ആകർഷിക്കാൻ നിങ്ങൾക്ക് കഴിയണം. ആ രീതിയിലായിരിക്കണം നിങ്ങൾ ഡ്രസ്സിംഗ് ചെയ്യേണ്ടത് .നിങ്ങളുടെ ശരീരത്തിന് യോജിച്ച തരത്തിലുള്ള വസ്ത്രങ്ങളാണ് ധരിക്കേണ്ടത്. കാലഘട്ടത്തിനനുസരിച്ച് വസ്ത്രധാരണ രീതിയിൽ മാറ്റങ്ങൾ കൊണ്ടുവരാറുണ്ട്, അത് നിങ്ങൾക്ക് യോജിച്ച തരത്തിൽ തെരഞ്ഞെടുകേണ്ടത്. വസ്ത്രങ്ങൾ ധരിക്കുവാൻ പല ആൾക്കാരും ഫാഷന് പുറകെ പോകുന്നുണ്ട് പക്ഷേ അത് നിങ്ങൾക്ക് യോജിച്ചതാണ് എന്നുള്ള കാര്യത്തിൽ ഉറപ്പുവരുത്തണം. നിങ്ങളുടെ വസ്ത്രധാരണം കണ്ട് ഒരിക്കലും ഒരാളും മുഖം ചുളിക്കേണ്ട അവസ്ഥ വരരുത്. മറ്റുള്ളവരെ ഇമ്പ്രെസ്സ് ചെയ്യുന്ന തരത്തിലുള്ള വൃത്തിയുള്ള, അലക്കി തേച്ച വസ്ത്രങ്ങളും വൃത്തിയുള്ളതും കാലഘട്ടത്തിനനുസരിച്ചുള്ളതും ആയിരിക്കണം.

സംസാരരീതി

സംസാരം മറ്റുള്ളവരെ ആകർഷിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ലല്ലോ. സംസാരിക്കുമ്പോൾ സന്ദർഭോചിതവും മറ്റുള്ളവരെ ബഹുമാനിക്കുന്ന തരത്തിലുള്ളതും ആയിരിക്കണം. സ്ഥലം സമയം എന്നിവ അനുസരിച്ചുള്ളത് ആയിരിക്കണം സംസാരം .ഉദാഹരണമായി നിങ്ങൾ ഓഫീസിൽ സംസാരിക്കുന്നതും വീട്ടിൽ സംസാരിക്കുന്നതും തമ്മിൽ വളരെയധികം വ്യത്യാസമുണ്ട് .ഓഫീസിൽ സംസാരിക്കുന്ന രീതിയിൽ വീട്ടിലും, വീട്ടിൽ സംസാരിക്കുന്ന രീതി ഓഫീസിലും കൊണ്ടുവരരുത്. ഓരോ സമയത്തും ഓരോ രീതിയിലായിരിക്കണം നിങ്ങളുടെ സംസാരം കൊണ്ടുവരേണ്ടത്. നിങ്ങളുടെ ബോഡി ലാംഗ്വേജ്, സംസാരിക്കുന്ന ടോൺ എന്നിവയെല്ലാം വളരെ പ്രധാനപ്പെട്ടതാണ്. സംസാരിക്കുന്ന സമയത്ത് ശബ്ദത്തോടൊപ്പം തന്നെ പ്രധാനപ്പെട്ടതാണ് നിങ്ങളുടെ ബോഡി ലാംഗ്വേജ് .പഠനങ്ങളിൽ പറയുന്നത് സംസാരത്തെകാൾ കൂടുതലായി ശ്രദ്ധിക്കേണ്ടത് നിങ്ങളുടെ ബോഡി ലാംഗ്വേജിലാണ്. മറ്റുള്ളവരുടെ കണ്ണിൽ നോക്കി സംസാരിക്കുവാനുള്ള കഴിവ് ഉണ്ടാക്കുകയും അവരുമായി നല്ല അഭിപ്രായങ്ങൾ ഉണ്ടാക്കുവാനും സംസാരത്തിന് വളരെയധികം പ്രാധാന്യമുണ്ട് അതുകൊണ്ട് തന്നെ നിങ്ങളുടെ സംസാരം മികച്ച രീതിയിൽ ആകുവാൻ വേണ്ടി നിങ്ങൾ തയ്യാറാകണം. കുട്ടിക്കാലം മുതൽ തന്നെ കുട്ടികളെ സംസാരരീതിയെക്കുറിച്ച് ബോധവാന്മാരാക്കുകയും അവരെ പരിശീലിപ്പിക്കുകയും ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്. അതുപോലെതന്നെ സംസാരിക്കുമ്പോൾ വളരെ സാവധാനത്തിൽ സംസാരിക്കുകയും എതിർവശത്ത് നിൽക്കുന്ന ആളുകൾക്ക് മനസ്സിലാകുന്ന രീതിയിലും ആയിരിക്കണം.

പെരുമാറ്റം

നിങ്ങൾ എത്ര ഭംഗിയുള്ള വസ്ത്രം ധരിച്ചാലും എത്ര ഭംഗിയായി സംസാരിക്കാൻ കഴിഞ്ഞാലും നിങ്ങളുടെ പെരുമാറ്റം മോശമാണെങ്കിൽ ഒരിക്കലും ശോഭിക്കാൻ സാധിക്കില്ല. നിങ്ങൾ ആൾക്കാരോട് സംസാരിക്കുന്നതിനോടൊപ്പം തന്നെ നല്ല രീതിയിൽ പെരുമാറുവാൻ തയ്യാറാകണം. സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ കാർക്കിച്ചു തുപ്പുക, നഖം കടിക്കുക, തല ചൊറിയുക ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യുന്ന പെരുമാറ്റം നിങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകരുത്. എതിരെ നിൽക്കുന്ന ആളുകൾ സംസാരിക്കുമ്പോൾ ഇടയിൽ കയറി സംസാരിക്കുക ഇത്തരത്തിലുള്ള പെരുമാറ്റങ്ങൾ നിങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകരുത് .എതിരെ നിൽക്കുന്ന ആളിനെ ബഹുമാനിച്ചു കൊണ്ടു അതിനുതകുന്ന കാര്യങ്ങൾ ചെയ്യുക. ഏത് വലിയ ആളും ചെറിയ ആളുമാകട്ടെ മുന്നിൽ നിൽക്കുന്നത്. അവരെ ബഹുമാനിക്കുന്നത് വാക്കുകൾ കേൾക്കാനാണ് പലരും ഇഷ്ടപ്പെടുന്നത് നിങ്ങൾ അവരെ ബഹുമാനിക്കുന്നു എന്ന തോന്നൽ അവർക്കു ഉണ്ടാവുകയും ആ തരത്തിലുള്ള പെരുമാറ്റം നിങ്ങളിൽ നിന്ന് ഉണ്ടാവുകയും ചെയ്യുകയാണെങ്കിൽ നിങ്ങൾ പറയുന്ന കാര്യം അവർ കേൾക്കുകയും അവരിൽ നിങ്ങൾക്ക് ഒരു ബഹുമാനം ഉണ്ടാവുകയും ചെയ്യും .ഈ മൂന്ന് കാര്യങ്ങൾ മറ്റുള്ളവരുമായി ഇടപെടുമ്പോൾ നിങ്ങളിൽ ഉണ്ടാകുകയാണെങ്കിൽ അല്ലെങ്കിൽ ശ്രദ്ധിക്കുകയാണെങ്കിൽ മറ്റുള്ളവരുടെ പ്രീതി പിടിച്ചുപറ്റാൻ നിങ്ങൾക്ക് സാധിക്കും.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.