Sections

ബിസിനസ് വിജയത്തിനായി ആക്ഷൻ പ്ലാൻ തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Thursday, Oct 05, 2023
Reported By Soumya
Business Guide

നിരന്തരമായി പഠനങ്ങൾ നടത്തുക എന്നത് ബിസിനസുകാരന്റെ ധർമ്മമാണ്. ബിസിനസ് എന്ന് പറയുന്നത് എപ്പോഴും ഒരുപോലെ നിൽക്കുന്നതല്ല മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുന്നു. അതുകൊണ്ട് തന്നെ മികച്ച ഒരു ആക്ഷൻ പ്ലാൻ ബിസിനസുകാരൻ തയ്യാറാക്കണം. അതിനു സഹായകരമായ ചില കാര്യങ്ങളാണ് താഴെ പറയുന്നത്. ഈ കാര്യങ്ങൾ എല്ലാവർക്കും ഒരുപോലെ ചേരണമെന്നില്ല. ഓരോരുത്തർക്കും എങ്ങനെയാണ് ആവശ്യം അതിനനുസരിച്ച് മാറ്റങ്ങൾ വരുത്തണം

ഇതിൽ ഭൂരിഭാഗം കാര്യങ്ങളും നിങ്ങളുടെ ജീവിതത്തിൽ പകർത്തി കഴിഞ്ഞാൽ അത് ബിസിനസ് വളർച്ചയെ കാര്യമായി സഹായിക്കും.

  • എല്ലാദിവസവും തലേദിവസത്തേക്കാൾ വളരാൻ വേണ്ടി ശ്രമിക്കുക. ഇന്നലത്തെപ്പോലെ ആകരുത് ഇന്നും, ഇന്ന് പ്രത്യേകിച്ച് എന്തെങ്കിലും അറിവുകളോ, പാഠങ്ങളോ, ഐഡിയകളോ നിങ്ങൾക്ക് ഉണ്ടാകണം. ചെറിയ അറിവുകൾ ജീവിതവസാനം വരെ ആർജിക്കുക എന്നത് ഒരു മനുഷ്യന്റെ ജീവിതവിജയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ്.
  • നിങ്ങളുടെ എല്ലാ കാര്യങ്ങളും എഴുതി തയ്യാറാക്കുന്ന ശീലം ഉണ്ടാകണം. നിങ്ങൾ ആ ദിവസം ചെയ്യുന്ന കാര്യങ്ങൾ, ഫ്യൂച്ചറിലെ കാര്യങ്ങൾ, ആശങ്കകൾ എന്നിവ പരിപൂർണ്ണമായി എഴുതി തയ്യാറാക്കുന്ന ശീലം ഉണ്ടാക്കണം. ക്രിയേറ്റിവിറ്റി വളർത്തുവാൻ വേണ്ടിയുള്ള കാര്യങ്ങളും എഴുതണം.
  • എഴുതി തയ്യാറാക്കിയ കാര്യങ്ങൾ കൺക്ലൂഷനിലേക്ക് കൊണ്ടുവരാൻ വേണ്ടി ശ്രമിക്കണം. ഇപ്പോൾ നിങ്ങൾ ഏതു വരെ എത്തി, എന്താകണം, എന്താണ് ഇനി ഞാൻ നേടേണ്ടത് എന്നീ കാര്യങ്ങൾ എഴുതുകയും. അതിനുവേണ്ട പരിഹാരങ്ങളും, നിർദ്ദേശങ്ങളും തയ്യാറാക്കുകയും വേണം. നിങ്ങൾക്ക് കഴിയാത്ത കാര്യങ്ങൾ നിങ്ങളുടെ ഉപദേശകരെ അടുത്ത് നിന്നും സ്വീകരിക്കാനും മടിക്കേണ്ട.
  • നിങ്ങളുടെ വ്യക്തിപരമായ കഴിവുകളും, പോരായ്മകളും, നിങ്ങൾക്ക് ഭാവിയിൽ ഉണ്ടാകുന്ന അവസരങ്ങളും, അത് നേടാൻ തടസ്സമായി ഇരിക്കുന്നത് എന്താണെന്നു എഴുതി തയ്യാറാക്കുക. നിങ്ങൾക്ക് തടസ്സം നിൽക്കുന്ന കാര്യങ്ങൾ എങ്ങനെ മാറ്റാം എന്നതിന് അനുയോജ്യമായ നിർദ്ദേശങ്ങളും എഴുതി തയ്യാറാക്കുക.
  • ജീവിതത്തിൽ ഇന്ന് വരെ നിങ്ങൾ ചെയ്തിട്ടുള്ള കാര്യങ്ങളിൽ നിങ്ങൾക്ക് എന്തെങ്കിലും നേട്ടം ഉണ്ടായിട്ടുണ്ടോ, പുതുമയാർന്ന സംഭാവനകൾ ഉണ്ടെങ്കിൽ അതും എഴുതി തയ്യാറാക്കണം.
  • നിങ്ങളുടെ സ്ഥാപനത്തിൽ ഏതൊക്കെ കാര്യങ്ങളിലാണ് പുതുമ കൊണ്ടുവന്നത്. ഉദാഹരണം ഉൽപാദനം, പ്രോഡക്ടുകൾ, വിപണനം, നിങ്ങളുടെ സ്റ്റാഫ് മാനേജ്മെന്റ്, ആശയങ്ങൾ, ബിസിനസ് ചെയ്യുന്ന പ്രോസസ്, കസ്റ്റമറിനോടുള്ള സമീപനം തുടങ്ങിയ കാര്യങ്ങൾ എന്തൊക്കെ മാറ്റങ്ങളാണ് കൊണ്ടുവന്നതെന്ന് എഴുതണം.
  • നിങ്ങളുടെ വിജയത്തിന് തടസ്സം നിൽക്കുന്ന പിന്നോട്ട് വലിക്കുന്ന ഏറ്റവും മോശമായ സ്വഭാവങ്ങൾ എന്തൊക്കെയാണ് എന്നതിനെക്കുറിച്ച് ഒരു ലിസ്റ്റ് തയ്യാറാക്കുക. ഇവയെല്ലാം എഴുതി തയ്യാറാക്കിയതിനുശേഷം ഇതെങ്ങനെ പരിഹരിക്കാം എന്നതിന് വേണ്ടി ഒരു പുതിയ ലിസ്റ്റ് തയ്യാറാക്കുക.

ഇങ്ങനെ തയ്യാറാക്കുകയും തയ്യാറാക്കിയതിന്റെ അടിസ്ഥാനത്തിൽ പരിഹാരങ്ങൾ നിരന്തരമായി ചെയ്യുമ്പോഴാണ് ഒരു ബിസിനസുകാരൻ വളർച്ചയിലേക്ക് പോകുന്നത്. ബിസിനസ് എന്ന പ്രക്രിയ ഒരു സുപ്രഭാതത്തിൽ വളരുന്നതല്ല. വിജയിച്ച ബിസിനസുകാർ നിങ്ങൾ കിടന്നുറങ്ങിയ സമയത്തോ, അല്ലെങ്കിൽ നിങ്ങൾ ജീവിതം ആസ്വദിച്ചപ്പോഴും, വിശ്രമമില്ലാതെ അവരുടെ ബിസിനസിന് വേണ്ടി പ്രയത്നിച്ചവരാണ്. ഒരു സുപ്രഭാതത്തിൽ വിജയം അവരെ തേടി വന്നതല്ല അവർ വിജയത്തെ തേടി പോയവരാണ് എന്ന ഓർമ്മ നിങ്ങൾക്ക് എപ്പോഴും ഉണ്ടാകണം.

ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.