Sections

സ്വകാര്യത മുഖ്യം; തട്ടിപ്പുകളിൽ വീഴാതിരിക്കാൻ ഈ വാട്സ്ആപ്പ് ടിപ്പുകൾ ശ്രദ്ധിക്കൂ

Thursday, May 18, 2023
Reported By admin
whatsapp

തട്ടിപ്പുകാരിൽ നിന്ന് രക്ഷപ്പെടുന്നതിനുള്ള അഞ്ചു ടിപ്പുകൾ പരിശോധിക്കാം


ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് വലിയ പ്രാധാന്യമാണ് പ്രമുഖ ഇൻസ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പ് നൽകുന്നത്. ഇതിന്റെ ഭാഗമായി നിരവധി ഫീച്ചറുകളാണ് വാട്സ്ആപ്പ് അവതരിപ്പിച്ചത്. സ്വകാര്യത സംരക്ഷിക്കുന്നതിന് പുതിയതായി കൊണ്ടുവരുന്ന ഫീച്ചറുകൾ പ്രയോജനപ്പെടുത്താൻ ഉപയോക്താക്കൾ തയ്യാറാകണമെന്നാണ് വാട്സ്ആപ്പ് പറയുന്നത്. തട്ടിപ്പുകാരിൽ നിന്ന് രക്ഷപ്പെടുന്നതിനുള്ള അഞ്ചു ടിപ്പുകൾ പരിശോധിക്കാം.

ടു സ്റ്റെപ്പ് വെരിഫിക്കേഷൻ: 

അധിക സുരക്ഷ ഉറപ്പാക്കുന്നതാണ് ഈ ഫീച്ചർ. അക്കൗണ്ടിൽ നിന്ന്് വിവരങ്ങൾ ചോർത്തൽ, ഐഡന്റിന്റി തട്ടിപ്പ് എന്നിവ തടയുന്നതിന് ഇത് വളരെയധികം പ്രയോജനം ചെയ്യും. അക്കൗണ്ട് വെരിഫൈ ചെയ്യുന്നതിന് ആറക്ക പിൻ നമ്പറാണ് ഇതിന് വേണ്ടത്. അതിനാൽ നമ്പർ രഹസ്യമായി സൂക്ഷിക്കേണ്ടതുണ്ട്.

പ്രൈവസി സെറ്റിങ്ങ്സ്:

വാട്സ്ആപ്പിലെ പ്രൈവസി സെറ്റിങ്ങ്സ് പ്രയോജനപ്പടുത്തുന്നതും സുരക്ഷയ്ക്ക് നല്ലതാണ്. പ്രൊഫൈൽ ഫോട്ടോ, ലാസ്റ്റ് സീൻ, ഓൺലൈൻ സ്റ്റാറ്റസ്, എന്നിവ ആരെല്ലാം കാണണം എന്നതിൽ ഉപയോക്താവിന് തീരുമാനമെടുക്കാൻ അധികാരം നൽകുന്നതാണ് ഈ സംവിധാനം. ഇതടക്കമുള്ള ഫീച്ചറുകൾ പ്രയോജനപ്പെടുത്തുന്നത് സുരക്ഷയ്ക്ക് ഗുണം ചെയ്യും.

ഗ്രൂപ്പ് പ്രൈവസി ഓപ്ഷൻസ്:

ഗ്രൂപ്പിൽ ആരെയെല്ലാം ഉൾപ്പെടുത്തണം എന്നതിൽ അടക്കം നിയന്ത്രണം നടപ്പാക്കാൻ ഉപയോക്താവിന് അധികാരം നൽകുന്നതാണ് ഇത്തരം സംവിധാനങ്ങൾ. സ്വകാര്യത സംരക്ഷിക്കാൻ ഇത്തരം ഫീച്ചറുകൾ പ്രയോജനപ്പെടുത്തുന്നത് നല്ലതാണ്. അനധികൃതമായി ഗ്രൂപ്പിൽ അംഗമാകുന്നത് തടയാൻ കഴിയുന്നതിന് പുറമേ അനുമതിയില്ലാതെ ഉപയോക്താവിനെ ഒരു ഗ്രൂപ്പിൽ ആഡ് ചെയ്താൽ അതിൽ നിന്ന് ഒഴിവാകാനും സഹായിക്കുന്നതാണ് ഇത്തരം ഫീച്ചറുകൾ.

ലിങ്ക്ഡ് ഡിവൈസുകൾ നിരീക്ഷിക്കുക

ലിങ്ക്ഡ് വാട്സ്ആപ്പ് ഡിവൈസുകളിൽ അസ്വാഭാവികത തോന്നിയാൽ അതിൽ നിന്ന് ലോഗ് ഔട്ട് ചെയ്ത് പുറത്ത് കടക്കുന്നത് സുരക്ഷയ്ക്ക് നല്ലതാണ്.

സുരക്ഷാ ഫീച്ചറുകൾ പ്രയോജനപ്പെടുത്തുക

ഇതിന് പുറമേ അതത് സമയങ്ങളിൽ പുറത്തിറക്കുന്ന സുരക്ഷാ ഫീച്ചറുകൾ ഉടനടി പ്രയോജനപ്പെടുത്തി അപ്ഡേറ്റഡ് ആയി ഇരിക്കുന്നതും സ്വകാര്യത സംരക്ഷിക്കാൻ ഒരുപരിധി വരെ സഹായിക്കും. തട്ടിപ്പുകൾക്ക് ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കിൽ എളുപ്പം തിരിച്ചറിയാൻ ഇത് സഹായകമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.