Sections

ഒരു ബിസിനസ് പരാജയത്തിലേക്കാണോ പോകുന്നതെന്ന് ഈ കാര്യങ്ങളിലൂടെ അറിയാം

Wednesday, Sep 13, 2023
Reported By Soumya
Business Failure

ഒരു ബിസിനസ് സ്ഥാപനം പരാജയപ്പെടുന്നു എന്നുണ്ടെങ്കിൽ അത് അറിയാൻ വേണ്ടിയിട്ടുള്ള ചില കാര്യങ്ങൾ. അതിനെക്കുറിച്ചാണ് ഇന്ന് ഇവിടെ സൂചിപ്പിക്കുന്നത്.

ലക്ഷ്യമില്ലാത്ത സ്ഥാപനം.

സ്ഥാപനത്തിന് ഒരു ലക്ഷ്യമില്ലായെങ്കിൽ അത് നിലനിന്നു പോകാൻ സാധിക്കില്ല. ആളുകളെ ഒട്ടും പ്രചോദിപ്പിക്കാത്ത മിഷനും, ലക്ഷ്യവും ഒന്നുമില്ലാത്ത സ്ഥാപനമാണെങ്കിൽ ആ സ്ഥാപനം മുന്നോട്ട് പോവുകയില്ല.

നേതൃത്വ ഗുണം ഇല്ലായ്മ

നല്ല ഒരു ലീഡർ ഇല്ലാത്ത സ്ഥാപനവും മുന്നോട്ടു പോകില്ല. പ്രചോദിപ്പിച്ചുകൊണ്ട് മുന്നോട്ടുപോകാത്ത ഒരു ബിസിനസുകാരൻ ആണെങ്കിൽ ആ ബിസിനസ് ഒരിക്കലും മുന്നോട്ടു പോകില്ല.

നിരുത്സാഹപ്പെടുത്തുന്ന സ്വഭാവം

എന്തിനും ഏതിനേയും വിമർശിക്കുന്ന ഒരു ബിസിനസുകാരൻ, സ്റ്റാഫുകളുമായി എപ്പോഴും എതിർപ്പുള്ള ബിസിനസുകാരൻ, ഒരിക്കലും സ്റ്റാഫുകളെയും കൊണ്ട് മുന്നോട്ടു പോകാൻ സാധിക്കില്ല.

മുൻകൈ എടുക്കാനുള്ള കഴിവില്ലായ്മ

തന്റെ ടീമിനെ മുൻകൈയെടുത്ത് കൊണ്ട് നയിക്കുവാൻ കഴിവില്ലാത്ത ബിസിനസുകാരൻ ആണെങ്കിൽ ബിസിനസ് മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കില്ല.

ആശയവിനിമയം നടത്താനുള്ള കഴിവില്ലായ്മ

കമ്മ്യൂണിക്കേഷൻ സ്കിൽ ഇല്ലാ എങ്കിൽ ബിസിനസ്കാരന് ഒരിക്കലും തന്റെ ടീമംഗങ്ങളെ പ്രചോദിപ്പിച്ചു കൊണ്ട് പോകാൻ സാധിക്കില്ല. ബിസിനസുകാരന് കമ്മ്യൂണിക്കേഷൻ സ്കിൽ ഏറ്റവും അത്യാവശ്യമാണ്. തന്റെ ലക്ഷ്യം എന്താണെന്ന് ജീവനക്കാരനെ അറിയിക്കുക എന്നത് ബിസിനസുകാരൻ നിരന്തരം ചെയ്തുകൊണ്ടിരിക്കേണ്ട കാര്യമാണ്.

പുതിയ കാര്യങ്ങൾ പഠിക്കാതിരിക്കുക

ഒരു ബിസിനസുകാരൻ പുതിയ കാര്യങ്ങൾ പഠിക്കാതിരുന്നതിനാൽ ആ ബിസിനസ്സിൽ മുന്നോട്ട് പോകാൻ സാധിക്കില്ല.

അറിവില്ലായ്മ

നിങ്ങൾ ചെയ്യുന്ന ബിസിനസിനെക്കുറിച്ച് അറിവില്ലാതിരിക്കുക. ആശയങ്ങളും പ്രവർത്തികളും കൈകാര്യം ചെയ്യാനുള്ള അറിവില്ലായ്മ. ഇത്തരത്തിലുള്ള ബിസിനസുകാരന്റെ ബിസിനസ് പരാജയപ്പെടും.

സംശയമുള്ള ബിസിനസുകാരൻ

ഏതിനും കയറി സംശയം പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്ന ബിസിനസുകാരന്റെ ബിസിനസ് ഒരിക്കലും വിജയിക്കുകയില്ല.

ഇത്തരം സ്വഭാവമുള്ള ബിസിനസുകാരന്റെ ബിസിനസ് ഒരിക്കലും മുന്നോട്ടു പോവുകയില്ല ഇത് പ്രത്യേകം ശ്രദ്ധിക്കുക.



ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.