Sections

സൗണ്ട് ആൻഡ് ലൈറ്റ് സോഷ്യൽ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപക ചാന്ദ്‌നി ജാഫ്രി

Wednesday, Aug 16, 2023
Reported By Soumya S
Chandni Jafri

ചാന്ദ്നി ജാഫ്രി ഒരു ഉപദേശകയും, ഉപദേഷ്ടാവും ബിസിനസ് മേധാവിയും, നാടക നിർമ്മാതാവും, അഭിനേതാവുമാണ്. ഇന്ത്യയിലെ പ്രമുഖ ഏഞ്ചൽ ഇൻവെസ്റ്റ്മെന്റ് നെറ്റ്വർക്കായ മുംബൈ ഏഞ്ചൽസിന്റെ സി ഇ ഒ ആയിരുന്നു ചാന്ദ്നി. സൗണ്ട് ആൻഡ് ലൈറ്റ് സോഷ്യൽ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപകയും എക്സിക്യൂട്ടീവ് ഡയറക്ടറുമാണ് ചാന്ദ്നി.

ഉത്തരപ്രദേശിലെ റായിബറേലിയിലെ രാജകുടുംബമായ പതാരിയ മഹൽ കുടുംബത്തിൽ ജനിച്ചു. ചാന്ദിനിയുടെ അച്ഛൻ വിലയത്ത് ജാഫ്രി അറിയപ്പെടുന്ന കവിയും, എഴുത്തുകാരനും, തിയറ്റർ പേഴ്സണാലിറ്റിയുമാണ്. ഇന്ത്യയിലെ ലൈറ്റ് ആൻഡ് സൗണ്ട് ഷോകൾ ആരംഭിച്ച ആളാണ് ചാന്ദ്നിയുടെ അച്ഛൻ.

വിദ്യാഭ്യാസ കാലഘട്ടം

മുംബൈയിലെ നർസി മോൻജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ നിന്ന് എംബിഎ ബിരുദധാരിയാണ്. ഉത്തരേന്ത്യയിലുടനീളമുള്ള വിവിധ സ്കൂളുകളിൽ അക്കാദമിക് ഉന്നത ബഹുമതികൾ നേടി അവർ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ലഖ്നൗ യൂണിവേഴ്സിറ്റിയിൽ നിന്നും ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്നും ചാന്ദ്നി സയൻസ് ബിരുദവും തുടർന്നുള്ള സ്പെഷ്യലൈസേഷനുകളും നേടി.

കരിയർ

ചാന്ദിനി രാജ്യത്തെ പ്രശസ്ത അഡ്വർടൈസിംഗ് കമ്പനിയായ മാഡിസണിൽ ജോലിക്ക് ചേർന്നു. തുടർന്ന് ചുരുങ്ങിയ സമയം കൊണ്ട് മാരിസൺ മീഡിയ ഗ്രൂപ്പ് ഹെഡ് ആയി. അവിടെ നിന്നും കൂടുതൽ അവസരങ്ങൾ തേടി സിഎൻബിസി ടിവിയിൽ സ്ട്രാറ്റജിക് അക്കൗണ്ട് ഹെഡ് ആയി ചേർന്നു. തന്റെ അഭിരുചിക്കിണങ്ങിയതും അതേസമയം വളർച്ചയ്ക്ക് ഉതകുന്നതുമായ ഒരു അവസരത്തിന്റെ നേരെയും ശാന്തിനി മുഖം തിരിച്ചില്ല. അങ്ങനെVCCircle network, Vjive Network, Getty Images, Web 18 ഇങ്ങനെ പല സ്ഥാപനങ്ങളിലും ജോലി ചെയ്ത ശേഷം 2016 ഇന്ത്യയിലെ പ്രധാന ഏഞ്ചൽ ഇൻവെസ്റ്റ്മെന്റ് നെറ്റ്വർക്ക് ആയ മുംബൈ എയ്ഞ്ചൽസ് എയ്ഞ്ചൽസിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആയി

  • ബിസിനസ് സ്ട്രാറ്റജി മാർക്കറ്റിംഗ് തന്ത്രങ്ങൾ ഗവേഷണ ബ്രാൻഡ് ബിൽഡിംഗ് ഇതിലൊക്കെ ചാന്ദിനി കാണിച്ചിട്ടുള്ള പ്രാഗല്ഭ്യം കൊണ്ടാണ് ചാന്ദിനിയെ തേടി വീണ്ടും അവസരങ്ങൾ വന്നുകൊണ്ടി ഇരുന്നത്
  • പണം ഉണ്ടാക്കുക മാത്രമല്ല ചാന്ദ്നി ചെയ്തിരുന്നത്, കഴിവുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി തീയേറ്റർ പ്രൊഡക്ഷൻ തുടങ്ങി.
  • മറ്റ് ചാരിറ്റി പ്രവർത്തനങ്ങളും അതീവ പ്രാധാന്യത്തോടെ തന്നെ നടത്തിക്കൊണ്ടു പോന്നു. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി ധനസമാഹരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഒരു എൻജിഒയിൽ ചാന്ദിനി പങ്കാളിയാണ്.
  • ജാവേദ് ജാഫ്രിയും, സോഫി വി ശിവരാമനും ചേർന്ന് സ്ഥാപിച്ച ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഇന്ത്യൻ ഡോക്യുമെന്ററി ഫൗണ്ടേഷന്റെ കൺസൾട്ടന്റും ഉപദേശകയുമാണ് ചാന്ദ്നി.
  • ചാന്ദിനി ബുദ്ധിസത്തിൽ വിശ്വസിക്കുന്നു, ഒരു Reiki master കൂടിയാണ് അവർ.

പുരസ്കാരങ്ങൾ

  • യുപി സംസ്ഥാന ബാഡ്മിന്റൺ വനിതാ ഡബിൾസ് & മിക്സഡ് ഡബിൾസ് ചാമ്പ്യൻ, 1991-1992.
  • ടൈംസ് ഓഫ് ഇന്ത്യയുടെ ടോപ് 25 വിമാനം സിഇഒ ലിസ്റ്റിൽ ചാന്ദിനിയുടെ പേരുണ്ട്.

യുവ സംരംഭകർക്കുള്ള ഉപദേശം

  1. എല്ലാം സ്വയം നേടാം എന്ന് മോഹിക്കാതെ നമുക്ക് കിട്ടുന്നതിൽ ഒരു പങ്ക് സമൂഹത്തിലും നൽകുക. നേട്ടങ്ങൾ മറ്റുള്ളവർക്കും കൂടി പങ്കവയ്ക്കാത്ത സംരംഭങ്ങൾ കാലിക്രമേണ തകർന്നടിഞ്ഞു കൊണ്ടിരിക്കും.
  2. ജോലികൾ ഡെലിഗേറ്റ് ചെയ്ത് പൂർത്തിയാക്കുന്നതാണ് സംരംഭക സാമർത്ഥ്യം.
  3. നിങ്ങളുടെ സ്കീലിനനുസരിച്ചുള്ള ബിസിനസിലേക്ക് പോവുക.

ജീവിതത്തിൽ പൊരുതി വിജയിച്ച വ്യക്തികളുടെ പ്രചോദകരമായ കഥകൾ നിരന്തരം വായിക്കുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.