Sections

ജോലിയും വീട്ടാവശ്യങ്ങളും ഒന്നിച്ച കൊണ്ടുപോകാൻ ബുദ്ധിമുട്ടുന്നവർക്ക് ആശ്വാസമേകി ടൈംസേവേഴ്‌സുമായി ദേബദത്ത ഉപാധ്യായ

Thursday, Aug 10, 2023
Reported By Soumya S
Debadutta Upadhyaya

ദേബദത്ത ഉപാധ്യായ ടൈംസേവേഴ്‌സ്.കോമിന്റെ കോ ഫൗണ്ടറും സിഇഒയും ആണ്. ജോലിയും വീടും ഒരുമിച്ചു കൊണ്ടുപോകാൻ ബുദ്ധിമുട്ടുന്നവർക്കുള്ള ഒരു പരിഹാരമാണ് ഈ സംരംഭം.

ഒഡീഷയിലെ സ്റ്റീൽ നഗരമായ റൂർക്കേലയിൽ എച്ച്ആർ സ്‌പെഷ്യലിസ്റ്റായ അച്ഛന്റെയും വിദ്യാഭ്യാസ വിദഗ്ധയായ അമ്മയുടെയും മകളായാണ് ദേബദത്ത ജനിച്ചത്. തൊണ്ണൂറുകളുടെ അവസാനത്തിൽ കുടുംബം ഛത്തീസ്ഗഡിലെ ഭിലായിലേക്ക് താമസം മാറ്റി. ദേബ് ഇംഗ്ലീഷ് സാഹിത്യത്തിലും ജേർണലിസത്തിലും ബിരുദം നേടി, ഇവ രണ്ടും സ്വർണ്ണ മെഡൽ ജേതാവായി ആധിപത്യം പുലർത്തി. ബിരുദം പൂർത്തിയാക്കിയ ദേബ നാഗ്പൂരിലേക്ക് താമസം മാറ്റി, അവിടെ അവളുടെ പ്രൊഫഷണൽ യാത്ര ആരംഭിച്ചു. ജേണലിസം ആണ് പഠിച്ചതെങ്കിലും വിധി എന്ന് പറയാവുന്നതുപോലെ ടൈംസ് ഓഫ് ഇന്ത്യയിലെ മാർക്കറ്റിംഗ് ആൻഡ് സെയിൽ സെക്ഷനിലാണ് ജോലി കിട്ടിയത്. പിന്നീട് യാഹു ഇന്ത്യയിലും Vdopia Inc ജോലി ചെയ്തു. ഇന്ത്യയിൽ യാഹൂവിൽ ഏകദേശം 6 വർഷം ചെലവഴിച്ചു. 2004 ൽ അകൗണ്ട് മാനേജർ എന്ന പദവിയിൽ നിന്നും 2008 ൽ നാഷണൽ സെയിൽസ് ഹെഡ് ആയി വളർന്നു. യാഹൂവിന് മുമ്പ് അവർ ഏദേശം 8 വർഷത്തോളം ടൈംസ് ഗ്രൂപ്പിൽ ഉണ്ടായിരുന്നു.

സ്റ്റാർട്ടപ്പിലേക്കുള്ള വഴികാട്ടി

  • സ്വന്തമായി എന്തെങ്കിലും ചെയ്യാനായിരുന്നു ദേബ് എപ്പോഴും ആഗ്രഹിച്ചിരുന്നത്. ഒരു കൈക്കുഞ്ഞിനെയും വെച്ച് ജോലിയും, വീടും കൊണ്ടുപോകാനുള്ള ബുദ്ധിമുട്ട് സ്വന്തം ജീവിതത്തിൽ വന്നപ്പോഴാണ്, കൂടെ ജോലി ചെയ്തിരുന്ന ബിസിനസ് ചെയ്യാൻ താല്പര്യം ഉണ്ടായിരുന്ന ലോവ്‌നിഷ് ഭാട്ടിയോടൊപ്പം ചേർന്ന് Timesaverz.com തുടങ്ങാൻ ഇടയാക്കിയത്. ഉപഭോക്താക്കളുടെ പ്രതികരണങ്ങൾ കൊണ്ട് സ്ഥാപനം വളരെ നല്ല രീതിയിൽ മുന്നോട്ടു പോകുന്നു. ബാംഗ്ലൂർ, ഡൽഹി, മുംബൈ, പൂനെ, ഗുഡ്ഗാവ്, ഹൈദരാബാദ് എന്നിവിടങ്ങളിൽ ശാഖകൾ സ്ഥാപിച്ചു.
  • വീട് വൃത്തിയാക്കൽ മുതൽ, പ്ലംബിംഗ്, ഇലക്ട്രികൽ സർവീസ്, ആശാരിപ്പണി, വീട്ടുപകരണങ്ങളുടെ അറ്റകുറ്റപ്പണികൾ, വീട്ടിലെ വളർത്തുമൃഗങ്ങളുടെ പരിപാലനം വരെയുള്ള നിങ്ങളുടെ ഏത് പ്രശ്‌നങ്ങൾക്കും ഇവിടെ സൊല്യൂഷൻ ഉണ്ട്. ഹോം സർവീസ് ആവശ്യകതകൾക്കുള്ള ഒറ്റത്തവണ പരിഹാരമാണ് ടൈംസേവർസ്. മൂന്ന് വർഷം മുമ്പ് മുംബൈയിലാണ് ഈ സംരംഭം ആരംഭിച്ചത്; ഹോം സർവീസ് ആവശ്യകതകളുടെ 70-75 ശതമാനവും പരിപാലിക്കുന്നു.
  • വെബ്‌സൈറ്റിൽ കയറി എന്തൊക്കെയാണ് വേണ്ടത്, എപ്പോഴാണ് വേണ്ടത്, സ്ഥലം എവിടെ ഇതൊക്കെ രജിസ്റ്റർ ചെയ്താൽ ഈ സർവീസ് ലഭ്യമാണ്. ജോലിക്ക് പോകുന്ന ദമ്പതികൾക്ക് മാത്രമല്ല പ്രായമേറിയ ഒറ്റയ്ക്ക് താമസിക്കുന്നവർക്കും വളരെ പ്രയോജനപ്പെടുന്നതാണ് ഈ സംരംഭം.
  • കുട്ടികളുടെ വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കാനും ദേബദത്ത ആഗ്രഹിക്കുന്നു. വളർച്ചയുടെ ഉത്ഭവം ശക്തമായ ഒരു വിദ്യാഭ്യാസ സമ്പ്രദായത്തിലാണ്. മികച്ച വിദ്യാഭ്യാസം ലഭിക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കേണ്ടത് വളരെ പ്രധാനമാണെന്ന് അവർ വിശ്വസിക്കുന്നു.

ബിസിനസിലെ വെല്ലുവിളി

  • ബിസിനസിന് സുസ്ഥിര മോഡൽ കണ്ടെത്തുക എന്നതായിരുന്നു ആദ്യത്തെ വെല്ലുവിളി.
  • എവിടെയും ഒരു പിഴവ് വരാൻ സാധ്യതയില്ലാത്ത വിധം മേൽനോട്ട പ്രവർത്തനങ്ങൾ.

യുവ സംരംഭകർക്കുള്ള നിർദ്ദേശം

  • സ്വന്തം അനുഭവത്തിനെ ഒരു സാധ്യതയാക്കി മാറ്റിയെടുക്കാനുള്ള കഴിവ് ഉണ്ടാകണം.
  • പോരാളിയുടെ മനസ്സുണ്ടെങ്കിൽ മാത്രമേ സംരംഭകന് വിജയിക്കാനാവും.
  • വ്യക്തിഗതമായി ചെയ്യുന്നതിനെക്കാൾ ഒത്ത്‌ചേർന്ന് ചെയ്താൽ വിജയം സുനിശ്ചിതം.

ജീവിതത്തിൽ പൊരുതി വിജയിച്ച വ്യക്തികളുടെ പ്രചോദകരമായ കഥകൾ നിരന്തരം വായിക്കുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.