Sections

ഒരു യാഥാസ്ഥിതിക കുടുംബത്തിൽ ജനിച്ച്, പരാജയങ്ങളോട് പോരാടി ലോകത്തെ ശക്തരായ 50 വനിതകളിലൊരാളായി മാറിയ അനിത ഡോംഗരെ

Friday, Aug 04, 2023
Reported By Soumya S
Anita Dongre

അനിത ഡോംഗരെ ഫാഷൻ ഡിസൈനറും ഹൗസ് ഓഫ് അനിത ഡോംഗരെ എന്ന ഇന്ത്യൻ ഫാഷൻ ഹൗസിന്റെ സ്ഥാപകയുമാണ്. ദേശീയവും പാശ്ചാത്യവുമായ പല ബ്രാൻഡുകളും ഈ ഡിസൈനർ ഹൗസിൽ നിന്ന് പുറത്തിറങ്ങുന്നുണ്ട്.

സ്ത്രീകൾ എല്ലാം അമ്മമാരും ഭാര്യമാരും മാത്രമായി ഒതുങ്ങി ജീവിക്കാൻ ഇഷ്ടപ്പെട്ടിരുന്ന ഒരു കുടുംബം, പെൺകുട്ടികൾ ജോലിക്ക് പോയാൽ അവളെ പോറ്റാൻ സാമ്പത്തിക അടിത്തറ ഇല്ലാത്ത കുടുംബം എന്ന നാണക്കേട് തോന്നുന്ന പാരമ്പര്യം, ഇങ്ങനെയൊക്കെയുള്ള ഒരു യാഥാസ്ഥിതിക സിന്ധി കുടുംബത്തിലാണ് അനിത ഡോംഗരെയുടെ ജനനം.

1963ൽ മഹാരാഷ്ട്രയിലെ മുംബൈയിലാണ് ഡോംഗ്രെ ജനിച്ചത്. ജയ്പൂരിൽ നിന്നുള്ളവരാണ് അനിതയുടെ അച്ഛന്റെ കുടുംബം. അവധികൾ ജയ്പൂരിൽ ചിലവഴിക്കുമ്പോൾ അവിടെ കാണുന്ന വർണ്ണാഭമായ മാർക്കറ്റുകളും, ലോക്കൽ വേഷവിധാനങ്ങളും, പരമ്പരാഗത രീതിയിലുള്ള കെട്ടിട നിർമ്മാണ രീതികളും മറ്റും അനിതയെ വല്ലാതെ ആകർഷിച്ചിരുന്നു. അന്നേ ഒരു ഫാഷൻ ഡിസൈനർ ആകണമെന്ന് ആശയം അനിതയ്ക്ക് മനസ്സിലുദിച്ചു. അത് കൂടാതെ അനിതയുടെയും സഹോദരങ്ങളുടെയും ഡ്രസ്സുകൾ തയ്ച്ചു കൊടുത്തിരുന്നതും അവരുടെ അമ്മ ആയിരുന്നു ഇതും അവർക്ക് ഫാഷൻ ഡിസൈനിങ് തിരഞ്ഞെടുക്കാനുള്ള പ്രചോദനമായിരുന്നു.

അനിത മുംബൈയിലെ എസ്എൻഡിടി കോളേജിൽ ഫാഷൻ ഡിസൈൻ പഠിച്ചു. ഒട്ടും വൈകാതെ തന്നെ തന്റെ സ്വപ്നമായ ഫാഷൻ ഡിസൈനിങ് ലേക്ക് ഇറങ്ങി. ബിസിനസിന്റെ ആരംഭമെന്നോണം അടുത്തുള്ള ബോട്ടിക്കിലേക്ക് വസ്ത്രം നിർമ്മിച്ച് വിതരണം തുടങ്ങി.

ബിസിനസിലെ വഴിത്തിരിവ്

12 വർഷത്തോളം ബൊട്ടിക്കുകൾക്ക് വസ്ത്രങ്ങൾ വിതരണം ചെയ്തു. കുറച്ചു വർഷങ്ങൾക്കു ശേഷം അനിത പാശ്ചാത്യ രീതിയിലുള്ള വസ്ത്രങ്ങൾ ഡിസൈൻ ചെയ്യാൻ തുടങ്ങി. പക്ഷെ പാശ്ചാത്യ മോഡലുകൾ കടക്കാർ വാങ്ങാൻ കൂട്ടാക്കിയില്ല. അനിത അവിടെ തളർന്നു പോകാതെ അതിനെ നേരിടാൻ ഒരു വഴി കണ്ടെത്തി. അനിത സ്വന്തമായി ഷോപ്പ് തുടങ്ങാൻ തീരുമാനിച്ചു. അച്ഛന്റെ കയ്യിൽ നിന്നും പണം കടം വാങ്ങി സഹോദരിയെയും കൂടെകൂട്ടി ആദ്യ സംരംഭമായ And Design India Ltd തുടങ്ങി. അത് പിന്നീട് 2015 ൽ ഹൗസ് ഓഫ് അനിത ഡോംഗ്രെയായി മാറി. ജഡൗ ഫൈൻ ജ്വല്ലറി ബ്രാൻഡായ പിങ്ക് സിറ്റിയുടെ സ്ഥാപക കൂടിയാണ് അവർ.

ബിസിനസിലെ വീഴ്ചകൾ

ബിസിനസ്സിൽ പല പ്രാവശ്യം എല്ലാം മതിയാക്കണമെന്ന് തോന്നിച്ച് അവസരങ്ങൾ അനിതയ്ക്ക് ഉണ്ടായി. ആദ്യം ബിസിനസ് വളരെ നഷ്ടത്തിലായിരുന്നു. വാടക കൊടുക്കാത്തതിനാൽ പലയിടത്തുനിന്നും ഇറക്കി വിട്ടു. പക്ഷേ അവിടെയെല്ലാം അനിത മനക്കരുത്ത് കൊണ്ട് പിടിച്ചുനിന്നു. ബിസിനസ് സാമ്പത്തികമായി മോശമായി നിൽക്കുമ്പോഴും തന്റെ പാഷനായ ഡിസൈനിങ്ങിൽ പുതു പുതു പരീക്ഷണങ്ങൾ അനിത നടത്തിക്കൊണ്ടിരുന്നത് നിർത്തിയില്ല. അതുതന്നെയാണ് പിന്നീടുള്ള അനിതയുടെ പ്രശംസനീയമായ വിജയത്തിന് കാരണം.

ബിസിനസിലെ വളർച്ച

  • ഡോംഗ്രെയുടെ സഹോദരനും സഹോദരിയും ബിസിനസ്സിന്റെ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യത് ഒപ്പമുണ്ടായിരുന്നതിനാൽ അനിത പ്രധാനമായും ഡിസൈനിങ് പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിച്ചു. കമ്പനിയുടെ ചീഫ് ക്രിയേറ്റീവ് ഓഫീസറായാണ് അനിത.
  • ഇന്ത്യയ്ക്ക് അകത്തു മാത്രമല്ല അമേരിക്കയിലും സ്റ്റോറുകൾ തുറന്നു. 500 ൽ അധികം വില്പന കേന്ദ്രങ്ങൾ, 126 പരം സ്വന്തം സ്റ്റോറുകൾ, 415 ലേറെ ബ്രാൻഡുകൾ ഇങ്ങനെ കഠിനപ്രയത്നത്തിന് ഫലം കണ്ടുകൊണ്ട് ഈ സംരംഭം ലോകം മുഴുവൻ വളർന്നു.
  • ബ്രിട്ടീഷ് രാജകുമാരിയും ബോളിവുഡ് നടിമാരും പ്രശസ്ത മോഡലുകളും വരെ ഉപഭോക്താക്കളായി തീർന്നു.

അംഗീകാരങ്ങൾ

ഇന്ത്യൻ തനത് പരമ്പരാഗത കലകളെയെല്ലാം പുനരുജ്ജീവിപ്പിച്ചു കൊണ്ടാണ് അനിത ദേശീയ ബ്രാൻഡുകൾ ഇറക്കുന്നത്. സസ്യ ബുക്കായ അനിത PETA യിലെ അംഗവുമാണ്.

  • 2014-ൽ EY എന്റർപ്രണർ ഓഫ് ദ ഇയർ അവാർഡ് ലഭിച്ചു.
  • FICCI യുടെ അവാർഡ്.
  • GR8 Flo വിമെൻ അച്ചീവേഴ്സ് അവാർഡ്.
  • ഫോർബ്സ് ഇന്ത്യ, ഫോർച്യൂൺ ഇന്ത്യ, ബിസിനസ് ടുഡേ തുടങ്ങിയവയെല്ലാം തന്നെ ലോകത്തെ ഏറ്റവും ശക്തരായ 50 സ്ത്രീകളിൽ ഒരാളായി അനിതയെ ഉൾപ്പെടുത്തിയിരുന്നു.
  • സ്ത്രീകളെ അവരുടെ വസ്ത്രങ്ങളിൽ തിളങ്ങാൻ സഹായിച്ചതിന് പാന്റീൻ ഷൈൻ അവാർഡ് അവർക്ക് ലഭിച്ചു.

വിജയരഹസ്യം

  • മറ്റ് തൊഴിൽ ഒന്നും കിട്ടാതാകുമ്പോൾ തെരഞ്ഞെടുക്കേണ്ടതല്ല ബിസിനസ് നന്നായി പഠിച്ചു വേണം ഇതിലേക്ക് ഇറങ്ങാൻ.
  • കാലത്തിനനുസരിച്ച് പിടിച്ചുനിൽക്കാൻ കാലികമായ തന്ത്രങ്ങൾ ആവിഷ്കരിക്കണം.
  • ഉള്ളിലുള്ള അടങ്ങാത്ത പാഷനുമായി സ്വന്തം സ്വപ്നങ്ങളെ പിന്തുടരുക.
  • അതിൽ സ്വയം മുഴുവനായി സമർപ്പിക്കുക.


ജീവിതത്തിൽ പൊരുതി വിജയിച്ച വ്യക്തികളുടെ പ്രചോദകരമായ കഥകൾ നിരന്തരം വായിക്കുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.