Sections

ആരോഗ്യകരമായ ജീവിതത്തിൽ മനഃശാന്തിക്കുള്ള പ്രാധാന്യം

Thursday, May 23, 2024
Reported By Soumya
The importance of peace of mind in healthy living

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട, മനുഷ്യന് ആവശ്യമായ കാര്യങ്ങളാണ് ആരോഗ്യവും മനഃശാന്തിയും. ഏവരും ആഗ്രഹിക്കുന്ന കാര്യമാണ് ഇത്. ആരോഗ്യവും മനശാന്തിയും ഇല്ലെങ്കിൽ നിങ്ങൾക്ക് എന്ത് ലഭിച്ചിട്ടും കാര്യമില്ല. ഇത് പരസ്പര പൂരകങ്ങളായ കാര്യങ്ങളാണ്. പലപ്പോഴും ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് എല്ലാം അറിയാമെങ്കിലും മനശാന്തി എങ്ങനെ ലഭിക്കണമെന്ന് പലർക്കും അറിയില്ല. ആരോഗ്യ സംരക്ഷണത്തെ കുറിച്ച് അറിയാമെങ്കിലും അതിലേക്ക് എത്തിപ്പെടാൻ വളരെ ബുദ്ധിമുട്ടുന്നവരാണ് പലരും. ആരോഗ്യം നഷ്ടപ്പെടുവാനുള്ള പ്രധാനപ്പെട്ട കാരണങ്ങളും മനഃശാന്തി തമ്മിലുള്ള ബന്ധത്തെ കുറിച്ചാണ് ഇന്ന് ഇവിടെ സൂചിപ്പിക്കുന്നത്.

  • ആരോഗ്യ സംരക്ഷണത്തിന് എന്ത് ചെയ്യണമെന്ന് ഇത് വായിക്കുന്ന പലർക്കും അറിയാമായിരിക്കും. എല്ലാം അറിയാം ആയിട്ടും ഒന്നും ചെയ്യാൻ കഴിയാതെ ഇരിക്കുന്ന അവസ്ഥയാണ് പലർക്കും. ഉദാഹരണമായി ദിവസവും വ്യായാമം ചെയ്യുന്നത് ശരീരത്തിന് നല്ലതാണെന്ന് എല്ലാവർക്കും അറിയാം. പക്ഷേ പഠനങ്ങൾ പറയുന്നത് 99% ആളുകളും ഇത് ചെയ്യുവാൻ വേണ്ടി സമയം മാറ്റിവയ്ക്കാറില്ല എന്നാണ്. ദിവസവും വ്യായാമം ചെയ്യുന്ന ഒരാളിനെ സംബന്ധിച്ച് ആരോഗ്യം വളരെ സമ്പുഷ്ടമായി വയ്ക്കാൻ സാധിക്കും.
  • ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും അത്യാവശ്യമായ ഒന്നാണ് ഭക്ഷണ ക്രമീകരണം. ഇന്ന് 80% ആളുകളും നല്ല ഭക്ഷണമല്ല കഴിക്കുന്നത് അമിതമായി ആഹാരം കഴിക്കുക,മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടുക ഇതൊക്കെ ആരോഗ്യത്തെ നശിപ്പിക്കുന്ന കാര്യങ്ങളാണ്. ഇത് അറിഞ്ഞുകൊണ്ട് തന്നെ പലരും ഇതിലോട്ട് ഇറങ്ങിപ്പോകുന്നു. നിങ്ങൾ ഓടിക്കുന്നത് പെട്രോൾ വാഹനമാണെങ്കിൽ അതിൽ ഒരിക്കലും ഡീസൽ അടിക്കാറില്ല. പക്ഷേ ഇതിനേക്കാളും ഉദാത്തമായി സൂക്ഷിക്കേണ്ട ഒന്നാണ് നിങ്ങളുടെ ശരീരം. നിങ്ങളുടെ ശരീരത്തിന് കൊടുക്കുന്ന ഭക്ഷണങ്ങൾ എല്ലാം നല്ലതാണോ എന്ന് നോക്കിയല്ല നിങ്ങൾ കഴിക്കാറുള്ളത്. നിരന്തരമായ ഈ ഭക്ഷണരീതി നിങ്ങളുടെ ശരീരത്തെ മോശം അവസ്ഥയിലേക്ക് കൊണ്ട് എത്തിക്കുന്നു. ബോധവാന്മാരായിരുന്നിട്ടും അബോധ അവസ്ഥയിൽ കാര്യങ്ങൾ ചെയ്യുന്നതുപോലെയാണ് പലപ്പോഴും ചെയ്യുന്നത്.
  • ഇങ്ങനെയുള്ള കാര്യങ്ങൾ നിന്നും എങ്ങനെ മാറി ചിന്തിക്കാം എന്നുള്ളതിനുള്ള ഉത്തരം,നിങ്ങൾക്ക് സ്വയം മാത്രമേ നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കാൻ കഴിയുകയുള്ളൂ. നിങ്ങൾക്ക് അറിയാവുന്ന കാര്യങ്ങൾ തന്നെയാണ് അത് വീണ്ടും ഓർമിപ്പിക്കുക എന്നത് മാത്രമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
  1. കഴിയുന്നത്ര വീട്ടിൽ നിന്ന് തന്നെ ഭക്ഷണം കഴിക്കുക.
  2. മിതമായി മാത്രം ആഹാരം കഴിക്കുക
  3. ദിവസവും വ്യായാമം ചെയ്യുക.
  4. ഒരു നേരമെങ്കിലും കുടുംബത്തോടൊപ്പം ഒരുമിച്ചിരുന്ന് ആഹാരം കഴിക്കാൻ ശ്രമിക്കുക.
  5. നല്ല സുഹൃത്തുക്കളുമായി കൂട്ടുകൂടുക.
  6. രുചികരമായ ഭക്ഷണങ്ങൾ വീട്ടിൽ തന്നെ ഉണ്ടാക്കുവാൻ വേണ്ടി ശ്രമിക്കുക.
  7. അസുഖങ്ങൾ വന്നാൽ സ്വയം ചികിത്സ അരുത്. ഡോക്ടർമാരെ സമീപിച്ച് ചികിത്സിക്കുന്നതാണ് ഏറ്റവും നല്ല രീതി.

ഇങ്ങനെയുള്ള കാര്യങ്ങൾ ശ്രദ്ധിച്ചു കഴിഞ്ഞാൽ ആരോഗ്യത്തെ വളരെ നല്ല രീതിയിൽ കൊണ്ടുപോകാൻ നിങ്ങൾക്ക് സാധിക്കും.

  • ടെൻഷനും പാനിക്കാവുന്ന സ്വഭാവവും നിങ്ങളുടെ മനശാന്തി നഷ്ടപ്പെടുത്താൻ ഇടയാക്കും. ജോലിയിലോ ബിസിനസ് കാര്യങ്ങളിലോ ടെൻഷൻ കൂട്ടാതിരിക്കാൻ വേണ്ടി പ്രത്യേകം ശ്രദ്ധിക്കണം.
  • ആരോഗ്യ സംരക്ഷണത്തിനും മനശാന്തിക്കും വേണ്ടുന്ന മറ്റൊരു കാര്യമാണ് നിങ്ങൾക്ക് ഇഷ്ടപ്പെട്ട ജോലി ചെയ്യുക എന്നത്. നിങ്ങൾക്ക് ഇഷ്ടപ്പെട്ട ജോലിയല്ല ചെയ്യുന്നതെങ്കിൽ അത് മനസ്സിന് വളരെയധികം ടെൻഷൻ ഉണ്ടാക്കും. കഴിയുന്നത്ര മറ്റുള്ളവരുടെ സംതൃപ്തിക്ക് വേണ്ടി ജോലി ചെയ്യുന്നതിന് പകരം നിങ്ങൾക്ക് ഇഷ്ടപ്പെട്ട ജോലി ചെയ്യുവാൻ വേണ്ടി ശ്രമിക്കുക.
  • ആരോഗ്യ സംരക്ഷണത്തിനും മനശാന്തിക്കും വേണ്ടുന്ന ഒന്നാണ് ഉറക്കം. 6 മുതൽ 8 മണിക്കൂർ വരെയുള്ള ഉറക്കം അത്യാവശ്യമാണ്. മികച്ച രീതിയിൽ പകൽ ഉറങ്ങാതിരിക്കുകയും രാത്രിയിൽ കൃത്യസമയത്ത് കിടന്നുറങ്ങാൻ ശ്രമിക്കുകയും ചെയ്യണം.
  • മനശാന്തിയുടെ ശത്രുവാണ് ദേഷ്യം. ദേഷ്യപ്പെടാതിരിക്കുക എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. ദേഷ്യപ്പെടുന്ന സമയത്ത് ബിപി കൂടുകയും നിങ്ങളുടെ രക്തത്തെ ദുഷിപ്പിക്കും എന്നാണ് പഠനങ്ങൾ പറയുന്നത്.
  • ജീവിതത്തിൽ ഒരു ക്രമം പാലിക്കുന്നത് ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ട കാര്യമാണ്. എല്ലാ കാര്യങ്ങളും നേരത്തെ നിശ്ചയിച്ചുകൊണ്ട് ചെയ്യുന്നത് മനശാന്തിക്ക് ആരോഗ്യം കൂടുന്നതിനും വളരെ നല്ലതാണ്.
  • മോശമായ ചിന്തകൾ മനസിൽ നിന്ന് മാറ്റുക എന്നത് ആരോഗ്യത്തിനും മനശാന്തിക്കും വളരെ പ്രധാനപ്പെട്ടതാണ്. എപ്പോഴും പോസിറ്റീവ് ആയി ചിന്തിക്കുക. മറ്റുള്ളവരെ കുറിച്ച് ദുഷിപ്പുകൾ പറയാതെ പക, വൈരാഗ്യം, വാശി എന്നിവ ഒഴിവാക്കി സ്വസ്ഥമായ മനസ്സോടുകൂടി ജീവിക്കാൻ ശ്രമിക്കണം.
  • താൻ പറയുന്നതുപോലെ മറ്റെല്ലാവരും കേൾക്കണം നിങ്ങൾ പറയുന്നതുപോലെ തന്നെ കാര്യങ്ങൾ നടക്കണം എന്നുള്ള ചിന്ത പരിപൂർണ്ണമായും ഒഴിവാക്കണം.
  • ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് എല്ലാവരിലും നല്ല വശങ്ങൾ മാത്രം കാണുക എന്നത്. അവർക്ക് നന്മ വരണമെന്ന് ആഗ്രഹിക്കുകയും അവരുടെ ഗുണങ്ങൾ കണ്ട് സന്തോഷിക്കാനും കഴിയുന്നത് ഒരു ഉത്തമ മനുഷ്യന്റെ ലക്ഷണമാണ്. ഇങ്ങനെയുള്ള ഒരാളിനെ സംബന്ധിച്ച് ജീവിതവിജയവും ധനവും അയാളെ അടുത്തേക്ക് എത്തുക തന്നെ ചെയ്യും. ഇങ്ങനെ മനശാന്തിയും ആരോഗ്യവുമുള്ള ഒരു ജീവിതവിജയം കരസ്ഥമാക്കുന്നതിന് എല്ലാവരും പരിശ്രമിക്കുക.

ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.