Sections

ജീവിതവിജയത്തിനും ആത്മവികാസത്തിനും വേണ്ടി ഓരോ സംരംഭകനും വായിക്കേണ്ട പുസ്തകം: 'വിശ്വോത്തര സെയിൽസ്മാൻ' അവലോകനം!

Wednesday, Jun 18, 2025
Reported By Admin
The Greatest Salesman in the World: A Powerful Spiritual and Business Classic by Og Mandino

ഇന്നത്തെ പുസ്തക പരിയചത്തിൽ നമ്മൾ പരിശോധിക്കുന്നത് ലോകമെമ്പാടും കോടിക്കണക്കിന് വായനക്കാരെ പ്രചോദിപ്പിച്ച, ആത്മീയതയും പ്രായോഗികതയും സംയോജിപ്പിക്കുന്ന ക്ലാസിക് കൃതിയായ 'The Greatest Salesman in the World' എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷയിൽ പുറത്തിറങ്ങിയ പുസ്തകത്തെയാണ്. ഒഗ് മാൻഡീനോ എന്ന പ്രശസ്ത എഴുത്തുകാരൻ രചിച്ച ഈ ഗ്രന്ഥം, വിശ്വോത്തര സെയിൽസ്മാൻ എന്ന പേരിലാണ് മലയാളത്തിലിറങ്ങിയ പുസ്തകം അറിയപ്പെടുന്നത്. ജീവിതത്തെയും ബിസിനസ് രംഗത്തെയും ഗൗരവപൂർവം മാറ്റിമറിക്കാൻ കഴിയുന്ന ആത്മവിശ്വാസത്തിന്റെയും ശീലങ്ങളുടെയും ശക്തിയെ ആഴത്തിൽ വിശദീകരിക്കുന്ന പുസ്തകമാണിത്. വിജയം ആഗ്രഹിക്കുന്ന ഏത് വ്യക്തിയും നിശ്ചയമായും വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണിത്. 2000 വർഷങ്ങൾക്ക് മുമ്പ് ജീവിച്ച ചെറുക്കനായ ഹാഫിദിന്റെ കഥയിലൂടെ, ഒരു സാധാരണക്കാരൻ എങ്ങനെയാണ് ആത്മവിശ്വാസത്തോടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൈവരിക്കുന്നുവെന്ന് മനോഹരമായ കഥയിലൂടെ ഈ പുസ്തകം നമ്മെ ബോധ്യപ്പെടുത്തുന്നു.

ജീവിത വിജയം, ആത്മശുദ്ധി, ദൈനംദിന ശീലങ്ങൾ, മനോനിലയുടെ ശക്തി, ആത്മസംയമനം തുടങ്ങിയ മൂല്യങ്ങൾ ഈ പുസ്തകം ശക്തമായി ഉയർത്തിപ്പിടിക്കുന്നു. ഓരോ അധ്യായവും ജീവിതത്തെ ഉന്നതത്തിലേക്ക് നയിക്കുന്ന മാർഗനിർദ്ദേശങ്ങളായി പ്രവർത്തിക്കുന്നു. ഒരാളെ മികച്ച സെയിൽസ്മാനായി മാത്രമല്ല, മികച്ച മനുഷ്യനായി രൂപപ്പെടുത്താനും ഈ ഗ്രന്ഥം ഉപകരിക്കുന്നു. ആത്മവികാസത്തിനും ബിസിനസ് വിജയത്തിനും ഒരേപോലെ സഹായകരമായ ഈ പുസ്തകം എല്ലാവരും പ്രത്യേകിച്ച് ഓരോ സംരംഭകനും വായിച്ചിരിക്കേണ്ടതാണെന്ന് ഈ അവലോകന വീഡിയോ കാണുന്നതിലൂടെ മനസിലാക്കുവാൻ സാധിക്കും.

വീഡിയോ മുഴുവനായി കാണുകയും നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റുകളായി രേഖപ്പെടുത്തുവാനും ശ്രദ്ധിക്കമല്ലോ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.