- Trending Now:
കേരളത്തില്‍ കൂടുതല്‍ സംരംഭങ്ങള്‍ക്ക് വഴിയൊരുക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക
പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. പുല്ലുവഴിയില്‍ ദി മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഉത്പന്നങ്ങളുടെ വിപണന കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
സംസ്ഥാനത്ത് പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങളെ വളര്‍ച്ചയുടെ പാതയിലേക്ക് നയിക്കുകയാണ് സര്‍ക്കാരെന്നും, കേരളത്തില്‍ കൂടുതല്‍ സംരംഭങ്ങള്‍ക്ക് വഴിയൊരുക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക എന്നത് സര്‍ക്കാരിന്റെ പ്രധാന അജണ്ടയാണെന്നും അദ്ദേഹം പറഞ്ഞു.
വ്യവസായത്തിന് പ്രതികൂലമായി നില്‍ക്കുന്ന ഘടകങ്ങളെയെല്ലാം നീക്കി സംസ്ഥാന സര്‍ക്കാര്‍ കേരളത്തെ വ്യവസായ സൗഹൃദമാക്കി വരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഏറെ ഗുണനിലവാരമുള്ള കാര്‍ഷിക ഉപകരണങ്ങളാണ് സര്‍ക്കാര്‍ സ്ഥാപനമായ മെറ്റല്‍ ഇന്‍ഡസ്ട്രീസ് നിര്‍മ്മിക്കുന്നതെന്നും ഈ സ്ഥാപനം കൂടുതല്‍ വളരട്ടെ എന്നും മന്ത്രി ആശംസിച്ചു.
മെറ്റല്‍ ഇന്‍ഡസ്ട്രീസിന്റെ അംഗീകൃത വിതരണക്കാരായ കേരള്‍ അഗ്രി കോ യുടെ നേതൃത്വത്തിലാണ് പുല്ലുവഴിയില്‍ വിപണന കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. കാര്‍ഷിക ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ തൊണ്ണൂറ് വര്‍ഷത്തിന് മുകളില്‍ പാരമ്പര്യമുള്ള സ്ഥാപനമാണ് മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. 35 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സര്‍ക്കാര്‍ സ്ഥാപനം ഏറ്റെടുക്കുന്നത്.
കേരളത്തില്‍ കൊപ്ര സംഭരണത്തിന് അനുവദിച്ചിരുന്ന തീയതി നീട്ടി ... Read More
റെയില്‍വേയില്‍ നിന്ന് സംഭരിക്കുന്ന ഉരുക്ക് ഉപയോഗിച്ചാണ് മെറ്റല്‍ ഇന്‍ഡസ്ട്രീസ് ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നത്. അതുകൊണ്ട് തന്നെ ഉത്പന്നങ്ങള്‍ക്ക് മികച്ച ഗുണനിലവാരം ഉറപ്പാക്കാന്‍ സാധിക്കുന്നുണ്ട്. കാര്‍ഷിക ആവശ്യത്തിന് വേണ്ട എല്ലാവിധ ഉപകരണങ്ങളും പുല്ലുവഴിയില്‍ ആരംഭിച്ച വിപണന കേന്ദ്രത്തില്‍ ലഭ്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.