Sections

പണപ്പെരുപ്പ നിയന്ത്രണം റിസര്‍വ് ബാങ്കിന്റെ മാത്രം ഉത്തരവാദിത്തമല്ലെന്ന് കേന്ദ്ര ധനമന്ത്രി

Saturday, Sep 17, 2022
Reported By admin
nirmala

'കേന്ദ്രവും, സംസ്ഥാനങ്ങളും പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ഒരുമിച്ചു പ്രവര്‍ത്തിക്കണം

 

പണപ്പെരുപ്പം റിസര്‍വ് ബാങ്കിന്റെ 'പണ  നയം' കൊണ്ട് മാത്രം നിയന്ത്രിക്കാന്‍ സാധിക്കില്ല എന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. പണപ്പെരുപ്പം പിടിച്ചു നിര്‍ത്താന്‍ പണനയവും, ധനനയവും ഒരുമിച്ചു പ്രവര്‍ത്തിക്കണം എന്നും അവര്‍ അഭിപ്രായപ്പെട്ടു. കേന്ദ്ര ബാങ്കുകളുടെ നയങ്ങള്‍കൊണ്ട് മാത്രം പണപ്പെരുപ്പം നിയന്ത്രിക്കല്‍ ഫലപ്രദമല്ലെന്ന് പല രാജ്യങ്ങളിലും തെളിഞ്ഞിട്ടുള്ളതാണ്. 

റഷ്യ യുക്രെയ്ന്‍ യുദ്ധം തുടങ്ങിയതിനു ശേഷം ഇന്ധന വില പിടിച്ചു നിര്‍ത്താന്‍ റഷ്യയില്‍ നിന്നുള്ള ഇന്ധന ഇറക്കുമതി ഇന്ത്യയെ സഹായിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു. 'കേന്ദ്രവും, സംസ്ഥാനങ്ങളും പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ഒരുമിച്ചു പ്രവര്‍ത്തിക്കണം. ചില സംസ്ഥാനങ്ങളിലെ പണപ്പെരുപ്പം ദേശീയ ശരാശരിയേക്കാള്‍ ഇപ്പോഴും ഉയര്‍ന്നു നില്‍ക്കുകയാണ്.

കേന്ദ്ര സര്‍ക്കാര്‍ ഇന്ധന നികുതി കുറച്ചിട്ടും, സംസ്ഥാന സര്‍ക്കാരുകള്‍ ഇന്ധന നികുതി കുറയ്ക്കാത്തതാണ് ഇതിനു ഒരു കാരണം. ഇതുപോലെയുള്ള പല കാര്യങ്ങളിലും സംസ്ഥാന സര്‍ക്കാരുകള്‍ കേന്ദ്ര സര്‍ക്കാരിന്റെ  കൂടെ ഒരുമിച്ചു പ്രവര്‍ത്തിച്ചാല്‍ മാത്രമേ പണപ്പെരുപ്പം ഫലപ്രദമായി നിയന്ത്രിക്കാനാകൂ' എന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.