Sections

ക്ലാസിക് കപ്പ് ഇന്റർസ്‌കൂൾ ഫുട്ബോൾ ടൂർണമെന്റിന് ഗ്ലോബൽ പബ്ലിക് സ്‌കൂളിൽ തുടക്കമായി

Wednesday, Feb 01, 2023
Reported By Admin
Football Tournament

ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബോൾ ടീമംഗം ഫൽഹാൻ സി.എസ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു


ഗ്ലോബൽ പബ്ലിക് സ്കൂളിൽ നടക്കുന്ന അണ്ടർ-14 ക്ലാസിക് കപ്പ് ജില്ലാതല ഇന്റർസ്കൂൾ ഫുട്ബോൾ ടൂർണമെന്റ് ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബോൾ ടീമംഗം ഫൽഹാൻ സി.എസ് പന്ത് തട്ടി ഉദ്ഘാടനം ചെയ്യുന്നു.

തിരുവാണിയൂർ: അണ്ടർ-14 ക്ലാസിക് കപ്പ് ജില്ലാതല ഇന്റർസ്കൂൾ ഫുട്ബോൾ ടൂർണമെന്റിന് ഗ്ലോബൽ പബ്ലിക സ്കൂളിൽ തുടക്കമായി. ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബോൾ ടീമംഗം ഫൽഹാൻ സി.എസ് രണ്ട് ദിവസത്തെ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ സരിത ജയരാജ് അടക്കം സ്കൂൾ അധികൃതർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു. 14 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്.

ഇന്നലെ നടന്ന ഒരു ക്വാർട്ടർ ഫൈനലിൽ ദി ചാർട്ടർ സ്കൂളിനെ ഏകപക്ഷിയമായ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി ഗ്ലോബൽ പബ്ലിക് സ്കൂൾ സെമി ഫൈനൽസിൽ കടന്നു. ടൂർണമെന്റ് ഇന്ന് (ഫെബ്രു.1) സമാപിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.