Sections

സെൻ മൈൻഡ് സൈക്കോതെറാപ്പി സെന്റർ വെള്ളറടയിൽ  ഓഗസ്റ്റ് 10ന് ഉദ്ഘാടനം 

Saturday, Aug 09, 2025
Reported By Admin
Zen Mind Psychotherapy Center Opens in Vellarada

വെള്ളറട: മാനസികാരോഗ്യ സംരക്ഷണത്തിനും വ്യക്തിത്വ വികസനത്തിനും മുൻഗണന നൽകി, നിരപ്പിൽ ഗ്രൂപ്പ് പ്രൈവറ്റ് ലിമിറ്റഡിന്റെ ആഭിമുഖ്യത്തിൽ വെള്ളറടയിൽ സെൻ മൈൻഡ് സൈക്കോതെറാപ്പി സെന്റർ ആരംഭിക്കുന്നു. ദേശീയതലത്തിൽ പ്രശസ്തമായ സെൻ മൈൻഡുമായി സഹകരിച്ച് നിരപ്പിൽ ഗ്രൂപ്പ് പ്രൈവറ്റ് ലിമിറ്റഡ് നടത്തുന്ന സെൻ മൈൻഡ് സൈക്കോതെറാപ്പി സെന്ററിന്റെ ഉദ്ഘാടനം നാളെ (2025 ഓഗസ്റ്റ് 10- ഞായർ) രാവിലെ 10.30ന് നടക്കും.

വെള്ളറട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജ് മോഹൻ എം അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ വച്ച് പാറശാല എംഎൽഎ സി.കെ ഹരീന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും.

വിദഗ്ധരായ സൈക്കോളജിസ്റ്റുകളുടെ നേതൃത്വത്തിൽ കുട്ടികളിലും മുതിർന്നവരിലുമായുള്ള പഠന വൈകല്യം, അമിത ദേഷ്യം, ഉത്കണ്ഠ, വിഷാദം, ലഹരി/മൊബൈൽ അഡിക്ഷൻ, കുടുംബ-ദാമ്പത്യ പ്രശ്നങ്ങൾ തുടങ്ങിയവയ്ക്കുള്ള ചികിത്സയും കൗൺസലിംഗും ഇവിടെ ലഭ്യമാക്കുന്നും കൂടാതെ, വ്യക്തിത്വ വികസനത്തിനായുള്ള പരിശീലന ക്യാമ്പുകളും ശിൽപ്പശാലകളും സെന്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുമെന്നും നിരപ്പിൽ ഗ്രൂപ് മാനേജിംഗ് ഡയറക്ടർ രാജേന്ദ്ര പ്രസാദ് പറഞ്ഞു.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും +91 95393 53644 എന്ന നമ്പറിൽ വിളിക്കുകയോ അല്ലെങ്കിൽ വാട്ട്സ്ആപ്പ് മെസേജ് അയക്കുകയോ ചെയ്യാം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.