Sections

കരാർ അടിസ്ഥാനത്തിൽ വാഹനം ലഭ്യമാക്കുന്നതിനായി ദർഘാസ് ക്ഷണിച്ചു

Wednesday, Dec 13, 2023
Reported By Admin
Tenders Invited

ലൈഫ് മിഷൻ പത്തനംതിട്ട ജില്ലാ കോ-ഓർഡിനേറ്ററുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി 2015 ലോ അതിനുശേഷമോ ഉള്ള ടാക്സി രജിസ്ട്രേഷനുള്ള വാഹന ഉടമകളിൽ നിന്നും പ്രതിമാസ വാടക നിരക്കിൽ വാഹനം ലഭ്യമാക്കുന്നതിനു ക്വട്ടേഷൻ ക്ഷണിച്ചു. 21 നു മൂന്നുവരെ നേരിട്ട് ക്വട്ടേഷൻ സമർപ്പിക്കാം. 1000 സിസി എന്നിവയോ സമാനമായതോ ആയ വാഹനം അഭികാമ്യം. ഇ-മെയിൽ - lifemissionpta@gmail.com, ഫോൺ. 9747002830.


വനിത ശിശുവികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന നോർത്ത് പറവൂർ ശിശുവികസന പദ്ധതി ഓഫീസറുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി 2024 ജനുവരി മാസം മുതൽ ഒരു വർഷ കാലയളവിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ വാഹനം ലഭ്യമാക്കുന്നതിനായി മുദ്ര വച്ച കവറിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു. വാഹനത്തിന്, (കാർ, ജീപ്പ്) 7 വർഷത്തിലധികം കാലപ്പഴക്കം ഉണ്ടാവരുത്, കൂടാതെ ടാക്സി പെർമിറ്റ് ഉൾപ്പെടെ നിയമപ്രകാരമുള്ള എല്ലാ രേഖകളും ഉണ്ടായിരിക്കേണ്ടതാണ്. ഡിസംബർ 19ന് ഉച്ചയ്ക്ക് ഒന്ന് വരെ ദർഘാസുകൾ സ്വീകരിക്കും. അന്നേ ദിവസം ഉച്ച കഴിഞ്ഞ് മൂന്നിന് ദർഘാസുകൾ തുറക്കും. ദർഘാസുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് നോർത്ത് പറവൂർ ഐസിഡിഎസ് ഓഫീസിൽ പ്രവർത്തി സമയങ്ങളിൽ ബന്ധപ്പെടാവുന്നതാണ്. ഫോൺ: 0484 2448803, ഇമെയിൽ: svponparvur@gmail.com.

പയ്യന്നൂർ അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തിലേക്ക് ടാക്സി പെർമിറ്റുള്ള വാഹനത്തിന് ടെണ്ടർ ക്ഷണിച്ചു. ഡിസംബർ 28ന് വൈകിട്ട് മൂന്ന് മണി വരെ ടെണ്ടർ സ്വീകരിക്കും. ഫോൺ: 04985 236166.


സർക്കാർ വിക്ടോറിയ ആശുപത്രിയിലേക്ക് വാഹനം ലഭ്യമാക്കുന്നതിന് ടെൻഡർ ക്ഷണിച്ചു അവസാന തീയതി ഡിസംബർ 20. ഫോൺ 0474 2752700.


പാലക്കാട് വനിതാശിശുവികസന വകുപ്പിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഒരു വർഷത്തേക്ക് വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. 3600 രൂപയാണ് നിരതദ്രവ്യം. ക്വട്ടേഷനുകൾ ഡിസംബർ 21 ന് വൈകിട്ട് മൂന്ന് വരെ സ്വീകരിക്കും. ക്വട്ടേഷനുകൾ അന്നേദിവസം വൈകിട്ട് നാലിന് തുറക്കും. ഫോൺ: 0491 2911098.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.