Sections

ടെൻഡറുകൾ ക്ഷണിക്കുന്നു

Monday, Dec 26, 2022
Reported By MANU KILIMANOOR

വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിക്കുന്നു


വനിത ശിശു വികസന വകുപ്പ് ചാലക്കുടി ഐസിഡിഎസ് പ്രോജക്ടിന്റെ പരിധിയിൽ വരുന്ന 91 അങ്കണവാടി കേന്ദ്രങ്ങളിലേക്ക് 2022-23 സാമ്പത്തിക വർഷത്തേക്ക് ആവശ്യമുള്ള ഉന്നത ഗുണനിലവാരമുള്ള കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിനായി തയ്യാറുള്ള വ്യക്തികളിൽ / സ്ഥാപനങ്ങളിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിക്കുന്നു. അവസാന ദിവസം 2023 ജനുവരി 05 ഉച്ചക്ക് 2 മണി. ഫോൺ: 0480 2706044.

കയ്പമംഗലം ഗവ. ഫിഷറീസ് ഹയർസെക്കൻഡറി സ്കൂളിൽ രണ്ടു ലക്ഷം രൂപക്ക് ലാബ് ഉപകരണങ്ങൾ (ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി) വാങ്ങുന്നതിന് അംഗീകൃത ഏജൻസികളിൽ നിന്ന് മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിക്കുന്നു. ദർഘാസ് സ്കൂൾ ഓഫീസിൽ ലഭിക്കേണ്ട അവസാന തീയതി ജനുവരി 07 ഉച്ചതിരിഞ്ഞ് 3 മണി. ടെൻഡർ ലഭിക്കുന്ന വ്യക്തികൾ 15 ദിവസത്തിനകം സാധനങ്ങൾ ലഭ്യമാക്കേണ്ടതും 200 രൂപ മുദ്രപത്രത്തിൽ കരാർ ഒപ്പിടേണ്ടതുമാണ്. കൂടുതൽ വിവരങ്ങൾ ഡിഎച്ച്എസ്ഇ വെബ്സൈറ്റിലൂടെയോ നേരിട്ടോ ഫോൺ മുഖേനയോ ബന്ധപ്പെടേണ്ടതാണ്. ഫോൺ : 0480 -2642987, 9447528709

വനിതാ ശിശുവികസന വകുപ്പ് ചാലക്കുടി അഡീഷണൽ ഐസിഡിഎസ് പ്രോജക്ടിലെ അങ്കണവാടികളിലേയ്ക്ക് 2022-23 സാമ്പത്തിക വർഷത്തിൽ അങ്കണവാടി കണ്ടിജൻസി വാങ്ങുന്നതിന് സ്റ്റോർ പർച്ചേയ്സ് മാനദണ്ഡങ്ങൾക്ക് വിധേയമായി താൽപര്യമുള്ള വ്യക്തികളിൽ / സ്ഥാപനങ്ങളിൽ നിന്ന് ടെണ്ടർ ക്ഷണിച്ചു. അവസാന ദിവസം 2023 ജനുവരി 5 ഉച്ചയ്ക്ക് 2 മണി. ഫോൺ: 0480 2700380


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.