Sections

മരുന്നുകൾ വിതരണം ചെയ്യൽ, എംആർഐ സ്കാനിംഗ് നടത്തൽ, വസ്ത്രങ്ങൾ തുന്നി നിൽകൽ തുടങ്ങിയ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Saturday, Mar 09, 2024
Reported By Admin
Tenders Invited

തുന്നൽ തൊഴിലാളികൾക്ക് അവസരം

ഇടുക്കി എകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളിലെ വിദ്യാർഥികൾക്ക് 2024-25 അധ്യായന വർഷത്തേക്ക് ആവശ്യമായ യൂണിഫോം ഷർട്ട്, പാന്റ് (ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും), ഓവർക്കോട്ട് (പെൺകുട്ടികൾക്ക്), ബ്ലേസർ (ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും) തുന്നി നൽകുന്നതിന് താൽപര്യമുളള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. ഒരോ ഇനത്തിലും ഒരെണ്ണം തുന്നുന്നതിനുളള നിരക്കാണ് രേഖപ്പെടുത്തേണ്ടത്. മാർച്ച് 18 ന് വൈകുന്നേരം മൂന്ന് വരെ ക്വട്ടേഷനുകൾ സ്വീകരിക്കുന്നതും അന്നേ ദിവസം നാലിന് തുറന്ന് പരിശോധിക്കുന്നതുമാണ്. ക്വട്ടേഷൻ സമർപ്പിക്കുന്ന കവറിന് പുറത്ത് യൂണിഫോം തുന്നി നൽകുന്നതിനുളള ക്വട്ടേഷൻ എന്ന് രേഖപ്പെടുത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862 291354.

മരുന്ന് വിതരണത്തിന് ടെൻഡർ

പീരുമേട് താലൂക്കാശുപത്രിയിൽ ചികിത്സ തേടിയെത്തുന്ന ഗർഭിണികൾക്ക് കുട്ടികൾക്കും ചികിത്സാർത്ഥം ആവശ്യമായി വരുന്ന വിവിധ മരുന്നുകൾ ചുരുങ്ങിയ നിരക്കിൽ നൽകുന്നതിന് താൽപര്യമുളള സ്ഥാപനങ്ങളിൽ നിന്നും ലഭ്യമായ മരുന്നുകൾ, അവയുടെ നിരക്കുകൾ എന്നിവ ഉൾപ്പെടുത്തി മത്സരാടിസ്ഥാനത്തിൽ മുദ്ര വെച്ച ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡർ ഫോമുകൾ മാർച്ച് 18 ന് ഉച്ചക്ക് 1 മണി വരെ ഓഫീസ് പ്രവൃത്തിസമയങ്ങളിൽ ലഭിക്കും. അന്നേദിവസം നാലുമണി വരെ ഫോമുകൾ സ്വീകരിക്കും. മാർച്ച് 19ന് വൈകിട്ട് നാലിന് ടെൻഡർ തുറക്കും. കൂടുതൽ വിവരങ്ങൾ പ്രവർത്തി ദിവസങ്ങളിൽ ഓഫീസിൽ നിന്നും ലഭ്യമാണ്. ഫോൺ: 04869 232424.

എംആർഐ സ്കാനിംഗിന് ടെൻഡർ

പീരുമേട് താലൂക്കാശുപത്രിയിൽ ആർ.എസ്.ബി.വൈ, കാസ്പ്, ജെ.എസ്.എസ്.കെ, ആർ.ബി.എസ്.കെ, ആരോഗ്യകിരണം എന്നീ വിഭാഗങ്ങളിൽ ചികിത്സ തേടിയെത്തുന്ന രോഗികൾക്ക് ചികിത്സാർത്ഥം ആവശ്യമായി വരുന്ന വിവിധ തരം എംആർഐ സ്കാനിംഗുകൾ ചുരുങ്ങിയ നിരക്കിൽ ചെയ്ത് തരുന്നതിന് താൽപര്യമുളള സ്ഥാപനങ്ങളിൽ നിന്നും ലഭ്യമായ ടെസ്റ്റുകൾ, അവയുടെ നിരക്കുകൾ എന്നിവ ഉൾപ്പെടുത്തി മത്സരാടിസ്ഥാനത്തിൽ മുദ്ര വെച്ച ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡർ ഫോമുകൾ മാർച്ച് 18 ന് ഉച്ചക്ക് 1 മണി വരെ ഓഫീസ് പ്രവൃത്തി സമയങ്ങളിൽ ലഭിക്കും. അന്നേദിവസം നാലുമണി വരെ ഫോമുകൾ സ്വീകരിക്കും. മാർച്ച് 19ന് വൈകിട്ട് 4.30 ന് ടെൻഡർ തുറക്കും. കൂടുതൽ വിവരങ്ങൾ പ്രവർത്തിദിവസങ്ങളിൽ ഓഫീസിൽ നിന്നും ലഭ്യമാണ്. ഫോൺ: 04869 232424.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.