Sections

മെഡിസിൻ കവർ, എക്സ്-റേ, ബ്ലഡ് ബാങ്ക് കവർ, A5 പേപ്പറുകൾ, പോളിത്തീൻ കവറുകൾ തുടങ്ങിയ വിതരണം ചെയ്യൽ, തുണിത്തരങ്ങൾ അലക്കി വൃത്തിയാക്കി നൽകൽ തുടങ്ങി വിവിധ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Tuesday, Jun 10, 2025
Reported By Admin
Tenders have been invited for various works including distribution of medicine cover, X-ray, blood b

മെഡിസിൻ കവർ, എക്സ്-റേ, ബ്ലഡ് ബാങ്ക് കവർ ടെൻഡർ ക്ഷണിച്ചു

കൽപ്പറ്റ ജനറൽ ആശുപത്രിയിലേക്ക് മെഡിസിൻ കവർ, എക്സ്-റേ, ബ്ലഡ് ബാങ്ക് കവർ എന്നിവ വിതരണം ചെയ്യുന്നതിന് അംഗീകൃത ഏജൻസികളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ജൂൺ 16നകം നൽകണം. ഫോൺ-04936 206768.

തുണിത്തരങ്ങൾ അലക്കി വൃത്തിയാക്കി നൽകുന്നതിന് ടെൻഡർ ക്ഷണിച്ചു

കൽപ്പറ്റ ജനറൽ ആശുപത്രിയിലേക്ക് ഒരു വർഷക്കാലത്തേക്ക് മുഷിഞ്ഞ തുണിത്തരങ്ങൾ അലക്കി വൃത്തിയാക്കി നൽകുന്നതിന് വ്യക്തികളിൽ നിന്നും, ഏജൻസികളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെണ്ടറുകൾ ജൂൺ 17നകം നൽകണം. കൂടുതൽ വിവരങ്ങൾ ഫോൺ - 04936206768.

A5 പേപ്പറുകൾ ടെൻഡർ ക്ഷണിച്ചു

കൽപ്പറ്റ ജനറൽ ആശുപത്രിയിലേക്ക് 80 ജി.എസ്.എം A5 പേപ്പറുകൾ ഒരു വർഷത്തേക്ക് വിതരണം ചെയ്യുന്നതിന് അംഗീകൃത ഏജൻസികളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ജൂൺ 18നകം നൽകണം. ഫോൺ- 04936 206768.

പോളിത്തീൻ കവറുകൾ ക്വട്ടേഷൻ ക്ഷണിച്ചു

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ ഇവിഎം/വിവിപാറ്റുകൾ മഴ നനയാതെ സൂക്ഷിക്കുന്നതിനാവശ്യമായ പോളിത്തീൻ കവറുകൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. 51 മൈക്രോണിൽ കൂടുതലുള്ള ഗുണനിലവാരമുള്ള 36x36x36 അളവിലുള്ള 900 കവറാണ് ആവശ്യമുള്ളത്. താത്പര്യമുള്ളവർ ക്വട്ടേഷനുകൾ ജൂൺ 11ന് വൈകീട്ട് മൂന്നിനകം ജില്ലാ കളക്ടർക്ക് മുദ്രവെച്ച കവറിൽ നൽകണം.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മൊബൈൽ സൂക്ഷിക്കാൻ പ്രത്യേക സംവിധാനം; ക്വട്ടേഷൻ ക്ഷണിച്ചു

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തുന്നവർക്ക് മൊബൈൽ ഫോൺ സൂക്ഷിക്കാൻ പ്രത്യേക സംവിധാനം ഒരുക്കുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. പോളിങ് സ്റ്റേഷനുകളിൽ മൊബൈൽ ഫോൺ പ്രവേശിപ്പിക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്ക് ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് പ്രത്യേക സൗകര്യം ഒരുക്കുന്നത്. 300 മൊബൈൽ ഹോൾഡറുകൾ ഒരുക്കുന്നതിനാണ് ക്വട്ടേഷൻ ക്ഷണിച്ചിട്ടുള്ളത്. ക്യാൻവാസ്/കട്ടിയുള്ള തുണിയിലാണ് ഹോൾഡർ നിർമിക്കേണ്ടത്. 10 മൊബൈൽ ഫോണുകളെങ്കിലും സൂക്ഷിക്കാൻ സൗകര്യമുള്ളതും ചുമരിൽ തൂക്കിയിടാൻ സാധിക്കുന്നവയുമാകണം. 25 x13.5 ഇഞ്ചിലാണ് നിർമിക്കേണ്ടത്. താത്പര്യമുള്ളവർ ക്വട്ടേഷനുകൾ ജൂൺ 11ന് വൈകീട്ട് മൂന്നിനകം ജില്ലാ കളക്ടർക്ക് മുദ്രവെച്ച കവറിൽ നൽകണം.

ട്രാക്ടർ ടെൻഡർ ക്ഷണിച്ചു

ജൂൺ മുതൽ ഒക്ടോബർ വരെയുളള ശബരിമല മാസപൂജയോടനുബന്ധിച്ച് സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ ശുചീകരണപ്രവർത്തനങ്ങൾക്കായുളള ട്രാക്ടറുകളുടെ ആവശ്യത്തിന് ടെൻഡർ ക്ഷണിച്ചു. അടൂർ റവന്യൂ ഡിവിഷണൽ ഓഫീസിൽ ജൂൺ 11 ന് രാവിലെ 11 ന് മുമ്പായി ടെൻഡർ സമർപ്പിക്കണം. ഫോൺ : 04734 224827.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.