Sections

വാഹനം വാടകക്ക് ലഭ്യമാക്കുവാനും ക്ലാസ് മുറിയുടെ പ്രവൃത്തി തുടങ്ങി വിവിധ ആവശ്യങ്ങൾക്ക് വേണ്ടി ടെണ്ടറുകൾ ക്ഷണിച്ചു

Wednesday, Nov 01, 2023
Reported By Admin
Tenders Invited

ടാക്സി പെർമിറ്റുളള വാഹനം വാടകക്ക് എടുക്കുവാൻ ടെണ്ടറുകൾ ക്ഷണിച്ചു

വനിതാശിശു വികസന വകുപ്പിൻ കീഴിലെ വടകര ശിശു വികസന പദ്ധതി ഓഫീസിൻറ ആവശ്യത്തിലേക്കായി 2023 നവംബർ മുതൽ ഒരു വർഷത്തേയ്ക്ക് കരാറടിസ്ഥാനത്തിൽ ഓടുന്നതിന് ടാക്സി പെർമിറ്റുളള വാഹനം (ജീപ്പ്/കാർ) വാടകക്ക് എടുക്കുവാൻ മത്സരാടിസ്ഥാനത്തിൽ ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തിയ്യതി : നവംബർ ഏഴ് ഉച്ചയ്ക്ക് രണ്ട് മണി. ടെണ്ടറുകൾ അന്നേ ദിവസം ഉച്ചക്ക് മൂന്ന് മണിക്ക് തുറക്കുന്നതാണ്. ഫോൺ : 0496 2501822.

കേരള റോഡ് ഫണ്ട് ബോർഡ് പ്രൊജക്റ്റ് മാനേജ്മെന്റ് യൂണിറ്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയത്തിലെ ഉപയോഗത്തിനായി 2019 സെപ്റ്റംബർ ഒന്നിനോ അതിനു ശേഷമോ ആദ്യ രജിസ്ട്രേഷൻ ഉള്ള എയർകണ്ടിഷൻ ചെയ്ത ടാക്സി പെർമിറ്റുള്ള 1400 രര ക്ക് മുകളിൽ ഉള്ള 7 സീറ്റർ വാഹനം കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് ലഭ്യമാക്കുന്നതിന് മത്സരസ്വഭാവമുളള ക്വട്ടേഷനുകൾ നേരിട്ടും തപാൽ/സ്പീഡ് പോസ്റ്റ് മുഖേനയും ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തിയ്യതി : നവംബർ എട്ട് ഉച്ചക്ക് മൂന്ന് മണി. ക്വട്ടേഷനുകൾ അന്നേ ദിവസം വൈകീട്ട് നാല് മണിക്ക് തുറക്കും. ഫോൺ : 0495 2992620.

ക്ലാസ് മുറിയുടെ പ്രവൃത്തിക്ക് ക്വട്ടേഷൻ ക്ഷണിച്ചു

ശ്രീകൃഷ്ണപുരം ഗവ എൻജിനീയറിങ് കോളെജിൽ സി.എസ്.സി ഡ്രോയിങ് ഹാൾ പാർട്ടീഷൻ ചെയ്ത സിവിൽ എൻജിനീയറിങ് ക്ലാസ് മുറിയായി മാറ്റുന്നതിനുള്ള പ്രവൃത്തി ചെയ്യുന്നതിന് താത്പര്യമുള്ള സ്ഥാപനങ്ങളിൽനിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ നവംബർ പത്തിന് ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. ക്വട്ടേഷനുകൾ അന്നേദിവസം ഉച്ചയ്ക്ക് മൂന്നിന് തുറക്കും. കൂടുതൽ വിവരങ്ങൾക്ക്: www.gecskp.ac.in, 0466 2260350.

ക്രോ ഡ്യൂവൽ ട്രെയ്സ് വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള ഹെർബർട്ട് നഗർ ഐടിഐയിലേക്ക് ക്രോ ഡ്യൂവൽ ട്രെയ്സ് വാങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 13ന് രണ്ട് മണി വരെ. ഫോൺ: 0495 2370379.

ഇ- ദർഘാസ്

പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് ലാബ്, ബ്ലഡ് ബാങ്ക്, ഡയാലിസിസ് യൂണിറ്റുകളിലേക്ക് കൺസ്യൂമബിൾസ്, ഓർത്തോ ഇംപ്ലാന്റ്സ്, സി ടി സ്കാനിങ്, മാമ്മോഗ്രാം എന്നിവയുമായി ബന്ധപ്പെട്ട് ടെലി റിപ്പോർട്ടിങ്, പാർക്കിങ് ഫീസ് ഈടാക്കുന്നതിനും അംഗീകൃത ഏജൻസികളിൽ നിന്നും ഇ-ദർഘാസ് ക്ഷണിച്ചു. ദർഘാസുകൾ നവംബർ ഏഴ് വൈകിട്ട് അഞ്ചിനകം ഓൺലൈനായും ഒമ്പത് വൈകിട്ട് അഞ്ചിനകവും സമർപ്പിക്കണം. വിവരങ്ങൾക്ക് etenders.keralagov.in ഫോൺ-0475 2222702, 2228702.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.