Sections

കണ്ടിജൻസി സാധനങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ, ലാബ് ഉപകരണങ്ങൾ തുടങ്ങിയവ ലഭ്യമാക്കുന്നതിനായി ടെൻഡറുകൾ ക്ഷണിച്ചു

Saturday, Dec 21, 2024
Reported By Admin
Tenders have been invited for procurement of contingency items, medical equipment, lab equipment etc

കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ദർഘാസ് ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഒല്ലൂക്കര ഐ.സി.ഡി.എസ്. പ്രോജക്ടിലെ 157 അങ്കണവാടികളിലേക്ക് കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് മത്സര സ്വഭാവമുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു. ദർഘാസുകൾ ഡിസംബർ 30 ന് ഉച്ചതിരിഞ്ഞ് 3 ന് മുമ്പായി ലഭിക്കണം. കൂടുതൽ വിവരങ്ങൾക്കായി ഒല്ലൂക്കര ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ്. ഓഫീസുമായി പ്രവർത്തി ദിവസങ്ങളിൽ ബന്ധപ്പെടുക. ഫോൺ: 0487 2375756, 9048394290.

വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വടക്കാഞ്ചേരി ഐ.സി.ഡി.എസ്. പ്രോജക്ടിന്റെ കീഴിലുള്ള 175 അങ്കണവാടികളിലേക്ക് കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിനായി വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ടെണ്ടറുകൾ ഡിസംബർ 31 ന് മുമ്പായി ലഭിക്കണം. കൂടുതൽ വിവരങ്ങൾക്കായി ഫോൺ: 04884 232424.

മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിക്കുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു

കാസർകോട് ഗവ. മെഡിക്കൽ കോളേജ് കാസർകോട് ആശുപത്രിയിലേക്ക് മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിക്കുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ലഭിക്കേണ്ട അവസാന തീയതി ഡിസംബർ 31 ഉച്ചക്ക് 2.30. ഡിസംബർ 31 ന് വൈകുന്നേരം മൂന്നിന് ക്വട്ടേഷൻ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് മെഡിക്കൽ കോളേജുമായിബന്ധപ്പെടണം.

ഫോർ വീലർ സർവ്വീസ് ടെക്നീഷ്യൻ ലാബിലേക്ക് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു

ജി.വി.എച്ച്.എസ്.എസ് തോട്ടട സ്കൂളിൽ എൻഎസ്ക്യുഎഫ് കോഴ്സായ ഫോർ വീലർ സർവ്വീസ് ടെക്നീഷ്യൻ ലാബിലേക്ക് അഞ്ച് ലക്ഷം രൂപക്കുള്ള ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് അംഗീകൃത വിതരണക്കാരിൽ നിന്ന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടറുകൾ ജനുവരി എട്ടിന് ഉച്ചക്ക് രണ്ടിനകം സ്കൂൾ ഓഫീസിൽ എത്തിക്കണം. ഫോൺ- 0497 2837260, 9447647340.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.