Sections

വിവിധ സർക്കാർ സ്ഥാപനങ്ങളിലേക്ക് വിവിധ പ്രവൃത്തികൾക്കായി ദർഘാസുകൾ ക്ഷണിച്ചു

Saturday, Sep 23, 2023
Reported By Admin
Tenders Invited

വാഹന ഉടമകളിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചു

ചാവക്കാട് അഡീഷണൽ പാലുവായ് ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിലേക്ക് 2023- 24 വർഷത്തിലേക്ക് വാഹനം വാടകയ്ക്ക് നൽകുന്നതിന് മത്സര സ്വഭാവമുള്ള ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർ ഫോം വിൽപ്പന അവസാനിക്കുന്ന തീയതി ഒക്ടോബർ 3 ന് ഉച്ചയ്ക്ക് 12 വരെ. ടെണ്ടർ ഫോം ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 3 ന് ഉച്ചയ്ക്ക് 2 നകം. കൂടുതൽ വിവരങ്ങൾക്ക് ചാവക്കാട് ഐ.സി.ഡി.എസ് അഡീഷണൽ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0487 2556989.

ജില്ലാ ഭക്ഷ്യസുരക്ഷ ഓഫീസിലേക്ക് 2023 - 24 സാമ്പത്തിക വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ഒരു വാഹനം നൽകുന്നതിനായി വാഹന ഉടമകളിൽ നിന്നും മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചു. ദർഘാസുകൾ ടെണ്ടർ ഫോർ വെഹിക്കിൾ എന്ന തലക്കെട്ടോടെ വാഹനം, ഉടമസ്ഥത/ കരാർ സംബന്ധിച്ച രേഖകൾ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ തൃശ്ശൂർ എന്ന മേൽവിലാസത്തിൽ ഏതെങ്കിലും ദേശസാൽകൃത/ ഷെഡ്യൂൾഡ് ബാങ്കിൽ നിന്നും അസിസ്റ്റന്റ് ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ പേരിൽ തൃശ്ശൂർ ജില്ലയിൽ മാറാവുന്ന നിരത ദ്രവ്യമായ ഡിമാൻഡ് ഡ്രാഫ്റ്റും ഉൾപ്പെടെ ഒക്ടോബർ 12 ന് ഉച്ചയ്ക്ക് ഒരു മണിക്ക് മുൻപായി സമർപ്പിക്കണം. ദർഘാസ് ഫോറം വാങ്ങുന്നതിനായി ആയതിന്റെ വില ട്രഷറിയിൽ ചലാൻ അടച്ച് ഹാജരാക്കണം. ദർഘാസ് ഫോറം വിൽക്കുന്ന അവസാന തിയതി ഒക്ടോബർ 9 ഉച്ചയ്ക്ക് 1 മണി വരെ.
ഫോൺ : 0487 2424158.

ദർഘാസ് ക്ഷണിച്ചു

കേരള മാരിടൈം ബോർഡിന്റെ കീഴിൽ കോഴിക്കോട് തുറമുഖ പരിധിയിലെ തെക്കേ കടൽപ്പാലത്തിന് സമീപം ബീച്ച് നവീകരണം നടത്തിയ ഗേറ്റിന് മുൻവശത്തുള്ള (27.5 സെന്റ്) സ്ഥലത്ത് വാഹന പാർക്കിംഗ് ഫീസ് പിരിച്ചെടുക്കുന്നതിനായി പ്രതിമാസ വാടകയ്ക്ക് അനുവദിക്കുന്നതിന് വ്യക്തികളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ മത്സര സ്വഭാവമുള്ള ലേലം/ദർഘാസ് ക്ഷണിച്ചു. ഒക്ടോബർ ഒമ്പത് ഉച്ച 12 മണി വരെ കോഴിക്കോട് പോർട്ട് ഓഫീസറുടെ ബേപ്പൂർ ഓഫിസിൽ സ്വീകരിക്കും. നിരത ദ്രവ്യം 10,000 രൂപ. ടെണ്ടർ ഫോമിന്റെ വില 590 രൂപ. ഫോൺ: 0495 2414863.

ക്വട്ടേഷൻ ക്ഷണിച്ചു

എം.ഇ.എസ് അസ്മാബി കോളേജിലേക്ക് ആവശ്യമായ കലണ്ടർ പ്രിന്റ് ചെയ്യാൻ താല്പര്യമുള്ളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ കവറിന് പുറത്ത് '2023 -24 പി.ഡി എസ്.പി.എൽ ഫീ എ/സി ഫണ്ടിൽ നിന്നും കലണ്ടർ ആന്റ് ഹാൻഡ് ബുക്ക് പ്രിന്റ് ചെയ്യുന്നതിനുള്ള ക്വട്ടേഷൻ' എന്നെഴുതണം. ക്വട്ടേഷൻ സമർപ്പിക്കേണ്ട വിലാസം പ്രിൻസിപ്പാൾ, എം.ഇ.എസ് അസ്മാബി കോളേജ്, പി.ഒ വെമ്പല്ലൂർ. അവസാന തീയതി സെപ്റ്റംബർ 29 ന് ഉച്ചയ്ക്ക് 2.30 വരെ. ഫോൺ: 0480 2850596.

കൺസ്യൂമബിൾ ഐറ്റംസ് വിതരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചു

കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വിഭാഗത്തിലേക്ക് കൺസ്യൂമബിൾ ഐറ്റംസ് വിതരണം ചെയ്യുന്നതിനായി താത്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഡി1/ക്വട്ടേഷൻ നമ്പർ 20/2324, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വിഭാഗത്തിലേക്ക് കൺസ്യൂമബിൾ ഐറ്റംസ് വിതരണം ചെയ്യൽ എന്ന് പ്രത്യേകം രേഖപ്പെടുത്തി പ്രിൻസിപ്പാൾ, സർക്കാർ എൻജിനീയറിങ് കോളെജ്, മണ്ണംപറ്റ പി.ഒ, ശ്രീകൃഷ്ണപുരം, പാലക്കാട്-678633 എന്ന വിലാസത്തിൽ അയക്കണം. ക്വട്ടേഷനുകൾ ഒക്ടോബർ നാലിന് ഉച്ചക്ക് രണ്ട് വരെ ക്വട്ടേഷനുകൾ സ്വീകരിക്കും. ക്വട്ടേഷനുകൾ അന്നേദിവസം വൈകിട്ട് മൂന്നിന് തുറക്കും. കൂടുതൽ വിവരങ്ങൾക്ക്: www.gecskp.ac.in, 0466 2260565

പെഡസ്ട്രൽ ഫാൻ, വാക്വം ക്ലീനർ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

ഇലക്ട്രോണിക് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് വിഭാഗത്തിൽ പെഡസ്ട്രൽ ഫാൻ, വാക്വം ക്ലീനർ എന്നിവ വാങ്ങുന്നതിന് താത്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും ക്ഷണിച്ചു. ക്വട്ടേഷനുകൾ ഡി1/ക്വട്ടേഷൻ നമ്പർ 18/2324, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണി ക്കേഷൻ എൻജിനീയറിങ് വിഭാഗത്തിൽ പെഡസ്ട്രൽ ഫാൻ, വാക്വം ക്ലീനർ എന്നിവ വാങ്ങൽ എന്ന് പ്രത്യേകം രേഖപ്പെടുത്തി പ്രിൻസിപ്പാൾ, സർക്കാർ എൻജിനിയറിങ് കോളെജ്, മണ്ണംപറ്റ പി.ഒ, ശ്രീകൃഷ്ണപുരം, പാലക്കാട്-678633 എന്ന വിലാസത്തിൽ അയക്കണം. സെപ്റ്റംബർ 28 ന് ഉച്ചയ്ക്ക് രണ്ട് വരെ ക്വട്ടേഷനുകൾ സ്വീകരിക്കും. ക്വട്ടേഷനുകൾ അന്നേ ദിവസം വൈകിട്ട് മൂന്നിന് തുറക്കും. കൂടുതൽ വിവരങ്ങൾക്ക്: www.gecskp.ac.in, 0466-2260350.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.