Sections

വാഹനം ലഭ്യമാക്കൽ, കാന്റീൻ നടത്തിപ്പ്, പ്രിന്റിംഗ്, കരിമീൻ വിത്ത് ലഭ്യമാക്കൽ, മൈക്ക് അനൗൺസ്‌മെന്റ്, ലൈവ് സ്ട്രീം തുടങ്ങി നിരവധി പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Saturday, Nov 25, 2023
Reported By Admin
Tenders Invited

ഓടുന്നതിന് ടാക്സി പെർമിറ്റുളള ഒരു വാഹനത്തിന് ക്വട്ടേഷൻ ക്ഷണിച്ചു

ശബരിമല തീർഥാടനത്തോടനുബന്ധിച്ച് ശബരിമല സാനിറ്റേഷൻ സൊസൈറ്റിയുടെ ആവശ്യത്തിനായി മാസവാടകയക്ക് കരാർ അടിസ്ഥാനത്തിൽ ഓടുന്നതിന് ടാക്സി പെർമിറ്റുളള ഒരു വാഹനത്തിന് മോട്ടോർ വാഹന ഉടമകളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ നവംബർ 30 ന് വൈകിട്ട് നാലുവരെ അടൂർ റവന്യൂ ഡിവിഷണൽ ഓഫീസിൽ സ്വീകരിക്കും. ഫോൺ : 04734 224827.

കാന്റീൻ നടത്തിപ്പ്: ദർഘാസ് ക്ഷണിച്ചു

ആലപ്പുഴ: അടുത്ത ഒരു വർഷത്തേക്ക് ആലപ്പുഴ റസ്റ്റ് ഹൗസിലെ കാന്റീൻ നടത്തിപ്പ് പാട്ടവ്യവസ്ഥയിൽ നൽകുന്നതിന് കാന്റീൻ നടത്തി മുൻ പരിചയമുള്ള വ്യക്തികളിൽ നിന്ന് ദർഘാസ് ക്ഷണിച്ചു. വെള്ളക്കടലാസിലുള്ള ദർഘാസുകൾ മുദ്രവെച്ച കവറിൽ ഡിസംബർ നാലിന് വൈകിട്ട് മൂന്നിനകം അസിസ്റ്റന്റ് എക്സിക്യൂട്ട് എഞ്ചിനീയർ, പൊതുമരാമത്ത് കെട്ടിട ഉപവിഭാഗം, ആലപ്പുഴ എന്ന വിലാസത്തിൽ നൽകണം. ഫോൺ: 8086395143.

പ്രിന്റിംഗ് പ്രവർത്തനങ്ങൾക്ക് ക്വട്ടേഷൻ ക്ഷണിച്ചു

എം ഇ എസ് അസ്മാബി കോളജ് മാഗസിൻ പ്രിന്റിംഗ് പ്രവർത്തനങ്ങൾക്ക് ക്വട്ടേഷൻ ക്ഷണിച്ചു. ഡിസംബർ ഒന്നിന് ഉച്ചയ്ക്ക് രണ്ടുവരെ സമർപ്പിക്കാം. ഫോൺ: 7510556106.

നവകേരള സദസ്: മൈക്ക് അനൗൺസ്മെന്റിന് ക്വട്ടേഷൻ ക്ഷണിച്ചു

പാലക്കാട് ജില്ലയിൽ ഡിസംബർ ഒന്നു മുതൽ മൂന്നു വരെ നടക്കുന്ന നവകേരള സദസിന്റെ പ്രചാരണാർത്ഥം 12 നിയോജകമണ്ഡലങ്ങൾ കേന്ദ്രീകരിച്ച് നവംബർ 28, 29, 30 തീയതികളിൽ മൈക്ക് അനൗൺസ്മെന്റ് നടത്തുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. താത്പര്യമുള്ളവർ നവംബർ 26 ന് ഉച്ചക്ക് രണ്ടിനകം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ക്വട്ടേഷൻ നൽകണമെന്ന് ജില്ലാ ഇൻഫർമേഷൻ ഓഫീസർ അറിയിച്ചു. അന്നേദിവസം വൈകിട്ട് മൂന്നിന് ക്വട്ടേഷൻ തുറക്കും. ഫോൺ: 0491 2505329.

നവകേരള സദസ്: ലൈവ് സ്ട്രീം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

ഡിസംബർ ഒന്നുമുതൽ മൂന്നുവരെ പാലക്കാട് ജില്ലയിൽ 12 നിയോജകമണ്ഡലങ്ങളിൽ നടക്കുന്ന നവകേരള സദസ് ലൈവ് സ്ട്രീം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. താത്പര്യമുള്ളവർ പ്രതിദിന തുക ഉൾപ്പെടുന്ന ക്വട്ടേഷൻ നവംബർ 29 ന് ഉച്ചക്ക് രണ്ടിനകം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നൽകണമെന്ന് ജില്ലാ ഇൻഫർമേഷൻ ഓഫീസർ അറിയിച്ചു. അന്നേദിവസം വൈകിട്ട് മൂന്നിന് ക്വട്ടേഷൻ തുറക്കും. ഫോൺ: 0491 2505329.

കരിമീൻ വിത്ത് ടെണ്ടർ ക്ഷണിച്ചു

ജില്ലയിൽ ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന വിവിധ മത്സ്യകൃഷി പദ്ധതികൾക്ക് കരിമീൻ വിത്ത് ലഭ്യമാക്കുന്നതിനായി താത്പര്യമുള്ള രജിസ്ട്രേഡ് ഹാച്ചറികൾ / സീഡ് ഫാമുകൾ എന്നിവയിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ അഞ്ചിന് വൈകിട്ട് മൂന്ന് വരെ. അന്നേദിവസം വൈകിട്ട് 3.30ന് ടെണ്ടർ തുറക്കും. വിലാസം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കാസർകോട്, മീനാപ്പീസ് കാഞ്ഞങ്ങാട്, പിൻ 671315. ഫോൺ 04672 202537.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.