Sections

കണ്ടിജൻസി സാധനങ്ങൾ, ലാബ് റീ ഏജന്റസ്, കൺസ്യൂമബിൾസ് തുടങ്ങിയ വ വിതരണം ചെയ്യൽ, വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ തുടങ്ങിയ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Thursday, Dec 12, 2024
Reported By Admin
Tenders are invited for supply of contingency items, supply of lab reagents, consumables etc. and pr

കണ്ടിജൻസി സാധനങ്ങൾ ടെണ്ടർ ക്ഷണിച്ചു

വനിത ശിശുവികസന വകുപ്പ് കീഴിലുള്ള ചാലക്കുടി ഐസിഡിഎസ് പ്രൊജക്ടിലെ അങ്കണവാടികളിലേക്ക് 2023-24 സാമ്പത്തിക വർഷത്തിൽ അങ്കണവാടി കണ്ടിജൻസി വാങ്ങുന്നതിന് സ്റ്റോർ പർച്ചേയ്സ് മാനദണ്ഡങ്ങൾക്കും നിബന്ധനകൾക്കും വിധേയമായി മൽസരസ്വഭാവമുള്ള മുദ്രവെച്ച ടെണ്ടർ ക്ഷണിച്ചു. അടങ്കൽ തുക : 182000/ രൂപ. ദർഘാസ് ഫോറം ഡിസം. 23, ഉച്ചയക്ക് 12 വരെ ലഭിക്കും. അന്നേ ദിവസം 2 വരെ സ്വീകരിക്കും. 3 മണിയ്ക്ക് തുറക്കും. ദർഘാസിന്റെ വില 500 + 18% ജിഎസ്ടി. ടെണ്ടർ സമർപ്പിക്കുന്ന കവറിന് പുറത്ത് 2023-24 സാമ്പത്തിക വർഷത്തേക്കുള്ള അങ്കണവാടി കണ്ടിജൻസിക്കുള്ള ടെണ്ടർ എന്ന് രേഖപ്പെടുത്തേണ്ടതാണ്. ടെണ്ടർ അംഗീകരിച്ചു ലഭിക്കുന്നവർ 200/ രൂപയുടെ മുദ്രപത്രത്തിൽ എഗ്രിമെന്റും ടെണ്ടർ ഉറപ്പിച്ച് ലഭിക്കുന്ന തുകയുടെ 5% ചാലക്കൂടി ശിശു വികസനപദ്ധതി ഓഫീസറുടെ മേൽവിലാസത്തിലുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റും ഹാജരാക്കേണ്ടതാണ്. ഓർഡർ ലഭിച്ച് 10 ദിവസത്തിനുള്ളിൽ സപ്ലൈ ഓർഡറിൽ രേഖപ്പെടുത്തിയിരിക്കുന്നതു പോലെ അങ്കണവാടി കണ്ടിജൻസി സാധനങ്ങൾ ചാലക്കൂടി ബ്ലോക്കിൽ ഐസിഡിഎസ് പ്രോജക്ടോഫീസിലേക്ക് എത്തിക്കേണ്ടതാണ്. ഫോൺ-04802706044.

ഒറ്റപ്പാലം അഡീഷണൽ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസിന്റെ പരിധിയിലുള്ള 151 അങ്കണവാടികളിലേക്ക് കണ്ടിജൻസി സാധനങ്ങൾ, ഫോമുകൾ, രജിസ്റ്ററുകൾ എന്നിവ വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. ഷൊർണൂർ ബസ് സ്റ്റാന്റ് ബിൽഡിങിൽ പ്രവർത്തിക്കുന്ന പ്രൊജക്ട് ഓഫീസിൽ ഡിസംബർ 20 ന് ഉച്ചയ്ക്ക് രണ്ടു മണി വരെ പൂരിപ്പിച്ച ടെണ്ടറുകൾ സ്വീകരിക്കും. അന്നേ ദിവസം വൈകീട്ട് മൂന്നു മണിക്ക് ടെണ്ടറുകൾ തുറക്കും. കൂടുതൽ വിവരങ്ങൾ ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ: 0466 2225407.

ഒറ്റപ്പാലം ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസിന്റെ പരിധിയിലുള്ള 161 അങ്കണവാടികളിലേക്ക് കണ്ടിജൻസി സാധനങ്ങൾ, ഫോമുകൾ, രജിസ്റ്ററുകൾ എന്നിവ വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. ഡിസംബർ 16 ന് വൈകീട്ട് മൂന്നു മണി വരെ പൂരിപ്പിച്ച ടെണ്ടറുകൾ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ: 0466 2245627.

വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള എറണാകുളം ജില്ലയിലെ ഇടപ്പള്ളി അഡീഷണൽ ഐ.സി.ഡി.എസ്. പ്രൊജക്റ്റ് ഓഫീസിലെ അങ്കണവാടികളിലേക്ക് 2023-24 വർഷത്തിൽ കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിനായി ടെൻഡർ ക്ഷണിച്ചു.ടെൻഡർസമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 26 ന് ഉച്ചക്ക് 2 മണിവരെ. ഫോൺ:9188959723.

ലാബ് റീഏജന്റുകൾ, കൺസ്യൂമബിളുകൾ: ടെൻഡർ ക്ഷണിച്ചു

കായംകുളം താലൂക്കാശുപത്രിയിൽ 2025 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ സീവെജ്ട്രീറ്റ്മെന്റ്പ്ലാന്റ് മെയിന്റയിൻ ചെയ്ത് പ്രവർത്തിപ്പിക്കുന്നതിനും ലാബ് റീഏജന്റുകൾ, കൺസ്യൂമബിളുകൾ എന്നിവ വിതരണം നടത്തുന്നതിനും ടെൻഡറുകൾ ക്ഷണിച്ചു. അവസാന തീയതി: ഡിസംബർ 26 പകൽ 12 മണി. ഫോൺ 0479-2447274.

വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

ജില്ലയിൽ ചാലക്കുടി ട്രൈബൽ ഡെവലപ്പമെന്റ് ആഫീസിനു കീഴിൽ പ്രവർത്തിക്കുന്ന വെറ്റിലപ്പാറ, ചുവന്നമണ്ണ്, പീച്ചി എന്നീ പ്രീമെട്രിക് ഹോസ്റ്റലുകളിലെ വിദ്യാർത്ഥി/വിദ്യാർത്ഥിനികളെ ഡിസംബർ 27, 28, 29 തിയ്യതികളിലായി വയനാട് ജില്ലയിലെ മാനന്തവാടിയിൽ നടത്തുന്ന സംസ്ഥാന കലാമേളയായ സർഗോത്സവത്തിൽ പങ്കെടുപ്പിച്ച് തിരികെ എത്തിക്കുന്നതിന് 11 പേർക്ക് സഞ്ചരിക്കാൻ അനുയോജ്യമായ ഏസി സൗകര്യത്തോടു കൂടിയ ടൂറിസ്റ്റ് വാഹനം ലഭ്യമാക്കുന്നതിന് ഉടമകളിൽ നിന്നും മത്സരാടിസ്ഥാനത്തിലുളള ക്വട്ടേഷൻ ക്ഷണിച്ചു. സർഗോത്സവം ആവശ്യത്തിന് വാഹനം ലഭ്യമാക്കുന്നതിനുള്ള ക്വട്ടേഷൻ എന്ന് കവറിന് പുറത്ത് രേഖപ്പെടുത്തണം. ഫോൺ- 04802706100.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.