Sections

വിവിധ സർക്കാർ സ്ഥാപനങ്ങളിൽ താത്കാലിക നിയമനം

Saturday, Sep 23, 2023
Reported By Admin
Job Offer

അധ്യാപക ഒഴിവ്

തോട്ടട ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം സംസ്കൃതം പാർട്ട് ടൈം അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച സെപ്തംബർ 26 രാവിലെ 11 മണിക്ക് സ്കൂൾ ഓഫീസിൽ നടക്കും. ഫോൺ: 9947473480.

അനലിറ്റിക്കൽ അസിസ്റ്റന്റ് ട്രെയിനി നിയമനം

ക്ഷീരവികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ക്ഷീര പരിശീലന കേന്ദ്രത്തിലെ റീജ്യണൽ ഡയറി ലാബിന്റെ പ്രവർത്തനങ്ങൾക്കായി അനലിറ്റിക്കൽ അസിസ്റ്റന്റ് ട്രെയിനി തസ്തികയിലേക്ക് 2024 മാർച്ച് 31 വരെ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. ബി ടെക് ഡയറി സയൻസ് ആന്റ് ടെക്നോളജി അല്ലെങ്കിൽ എം.എസ്.സി കെമിസ്ട്രി വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കുറഞ്ഞത് ആറുമാസം എൻ.എ.ബി.എൽ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും. പ്രായം 21 നും 35 നും മദ്ധ്യേ. ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവയുടെ പകർപ്പുകൾ സഹിതം അപേക്ഷ സെപ്റ്റംബർ 29 ന് വൈകീട്ട് 5 നകം നേരിട്ടോ തപാൽ മുഖേനയോ പ്രിൻസിപ്പാൾ, ക്ഷീര പരിശീലന കേന്ദ്രം, ക്ഷീരവികസന വകുപ്പ്, ആലത്തൂർ, പാലക്കാട്, 678541 എന്ന വിലാസത്തിൽ സമർപ്പിക്കണം. അപേക്ഷയിൽ ഫോൺ നമ്പർ വ്യക്തമായി എഴുതിയിരിക്കണം. കൂടിക്കാഴ്ചയ്ക്ക് യോഗ്യത നേടിയുള്ളവരുടെ ലിസ്റ്റ് സെപ്റ്റംബർ 30 ന് 12 ന് ഓഫീസ് നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കും. ഇന്റർവ്യൂ ഒക്ടോബർ നാലിന് രാവിലെ 11 ന് ആലത്തൂർ ക്ഷീര പരിശീലന കേന്ദ്രത്തിൽ നടത്തും. ഫോൺ : 9544554288.

ബ്ലഡ് ബാങ്ക് കൗൺസിലർ/ ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ നിയമനം

സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ ഒരു ബ്ലഡ് ബാങ്ക് ടെക്നീഷ്യനെയും ബ്ലഡ് ബാങ്ക് കൗൺസിലറെയും നിയമിക്കുന്നു. പി.എസ്.സി അംഗീകൃത യൂണിവേഴ്സിറ്റിയിൽനിന്നും സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദം/ സോഷ്യോളജി/ സൈക്കോളജി/ ആന്ത്രപ്പോളജി/ഹ്യൂമൺ ഡെവലപ്മെന്റ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പി.എസ്.സി അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും എം.എൽ.ടി ഡിഗ്രി/ എം.എൽ.ടി ഡിപ്ലോമ യോഗ്യതയുള്ളവർക്ക് ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ തസ്തികയിലേക്ക് അപേക്ഷിക്കാം. രക്തബാങ്കിൽ പ്രവർത്തിപരിചയം ഉള്ളവർക്ക് മുൻഗണന. താത്പര്യമുള്ളവർ സെപ്റ്റംബർ 26 ന് രാവിലെ 10 ന് ആശുപത്രിയിൽ എത്തിച്ചേരണമെന്ന് സൂപ്രണ്ട് അറിയിച്ചു.

ഫിസിക്കൽ എഡ്യുക്കേഷൻ ഇൻസ്ട്രക്ടർ നിയമനം

ഷൊർണൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിങ് ടെക്നോളജി ആൻഡ് ഗവ പോളിടെക്നിക് കോളെജിൽ ഫിസിക്കൽ എഡ്യുക്കേഷൻ ഇൻസ്ട്രക്ടർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം. ഫിസിക്കൽ എഡ്യുക്കേഷനിൽ ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ, ഫോട്ടോ എന്നിവ സഹിതം സെപ്റ്റംബർ 25 ന് രാവിലെ 11 ന് കോളെജിലെത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 04662220450.

താൽക്കാലിക നിയമനം

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കൽ സയൻസ് (ഗവ.മെഡിക്കൽ കോളെജ്) പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ, സീനിയർ റസിഡന്റ് തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ഫോറൻസിക് മെഡിസിൻ, പൾമനറി മെഡിസിൻ, ജനറൽ സർജറി, റേഡിയോ ഡയഗ്നോസിസ് എന്നീ വിഭാഗങ്ങളിൽ പ്രൊഫസർ തസ്തികയിലേക്കും ജനറൽ സർജറി, ഇൻ.എൻ.ടി എന്നീ വിഭാഗങ്ങളിലേക്ക് അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്കും അനാട്ടമി, ബയോകെമിസ്ട്രി, ജനറൽ സർജറി, ഫാർമകോളജി വിഭാഗങ്ങളിലേക്ക് അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്കും റോഡിയോ ഡയഗ്നോസിസ്, ജനറൽ മെഡിസിൻ, ഫാർമകോളജി, ഒ.ബി.ജി, പീഡിയാട്രിക്സ് വിഭാഗങ്ങളിൽ സീനിയർ റസിഡന്റ് തസ്തികയിലേക്കും അപേക്ഷിക്കാം. താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 25ന് രാവിലെ പത്തിന് ഗവ.മെഡിക്കൽ കോളെജിൽ നേരിട്ട് എത്തണമെന്ന് ഡയറക്ടർ അറിയിച്ചു. ഫോൺ: 04912951010

താൽകാലിക അധ്യാപക നിയമനം

തിരുവാങ്കുളം ഗവ: ഹൈസ്കൂളിൽ ഇംഗ്ലീഷ് വിഷയത്തിൽ താൽകാലിക അധ്യാപക ഒഴിവിലേയ്ക്കുള്ള ഇന്റർവ്യു സെപ്തംബർ 26 രാവിലെ 11ന് നടക്കും. താല്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകൾ സഹിതം വിദ്യാലയ ഓഫീസിൽ ഹാജരാകേണ്ടതാണ്.

ജൂനിയർ റസിഡന്റ് നിയമനം

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴിൽ ജൂനിയർ റസിഡന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. ആറ് മാസകാലയളവിലാണ് നിയമനം. ബി.ഡി.എസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ വയസ്സ്, പ്രവർത്തി പരിചയം, യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 30ന് എറണാകുളം മെഡിക്കൽ സൂപ്രണ്ടിന്റെ കാര്യാലയത്തിൽ രാവിലെ 10.30 ന് നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്. രാവിലെ 10 മുതൽ 10.30 വരെയാണ് രജിസ്ട്രേഷൻ. സർക്കാർ/ പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്തവർക്ക് മുൻഗണന ലഭിക്കും. ഫോൺ :04842754000.

ഭിന്നശേഷി കമ്മിഷണറേറ്റിൽ ക്ലർക്ക് കം ടൈപ്പിസ്റ്റ് ഒഴിവുകൾ

സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റിൽ രണ്ട് ക്ലർക്ക് കം ടൈപ്പിസ്റ്റ് തസ്തികകളിലേക്ക് കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നു. വിശദ വിവരങ്ങൾക്ക് www.scpwd.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 30നു വൈകിട്ട് അഞ്ചു മണി.തൊഴിൽ വാർത്ത അപ്ഡേറ്റുകൾ നിരന്തരം ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.