Sections

ടെക്‌നോ സ്പാർക്ക് 10 പ്രോ മൂൺ എക്‌സ്‌പ്ലോറർ അവതരിപ്പിച്ചു

Wednesday, Sep 13, 2023
Reported By Admin
TECNO SPARK 10 Pro

കൊച്ചി: പ്രമുഖ ടെക്നോളജി ബ്രാൻഡായ ടെക്നോ ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 3ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സ്പാർക്ക് 10 പ്രോ മൂൺ എക്സ്പ്ലോറർ പതിപ്പ് അവതരിപ്പിച്ചു. ടെക്നോയുടെ അതുല്യമായ ബ്ലാക്ക് & വൈറ്റ് ലെതർ ഡിസൈൻ ഉപയോഗിച്ച് പരിസ്ഥിതി സൗഹൃദത്തിന് മുൻഗണന നൽകിയാണ് സ്പാർക്ക് 10 പ്രോ മൂൺ എക്സ്പ്ലോറർ രൂപകൽപന ചെയ്തിരിക്കുന്നത്.

17.22 സെ.മീ (6.78) എഫ്എച്ച്ഡി+ഡോട്ട്-ഇൻ ഡിസ്പ്ലേയാണ് ഫോണിന്. 32 മെഗാപിക്സൽ ഡ്യുവൽ ഫ്ളാഷ് എഐ സെൽഫി ക്യാമറക്കൊപ്പം, 50എംപി ഡ്യുവൽ പിൻ ക്യാമറയുമുണ്ട്. 8ജിബി എൽപിഡിഡിആർ4എക്സ് + 8ജിബി മെമ്മറി ഫ്യൂഷൻ റാമും, 128ജിബി ഇൻറേണൽ സ്റ്റോറേജും 1ടിബി വരെയുള്ള എസ്ഡി കാർഡ് സ്ലോട്ടും ഫോണിനുണ്ട്. 5000എംഎഎച്ച് ബാറ്ററി 27 ദിവസം വരെ സ്റ്റാൻഡ്ബൈ നൽകും. 18വാട്ട് ഫ്ളാഷ് ചാർജർ വെറും 40 മിനിറ്റിനുള്ളിൽ 50 ശതമാനം ചാർജ് ചെയ്യാനും സഹായിക്കും. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള എച്ച്ഐഒഎസ് 12.6 ആണ് ഓപ്പറേറ്റിങ് സിസ്റ്റം.

പുതിയ മോഡലിൻറെ വിൽപന സെപ്റ്റംബർ 15ന് ആരംഭിക്കും. 11,999 രൂപയാണ് ടെക്നോ സ്പാർക്ക് 10 പ്രോ മൂൺ എക്സ്പ്ലോററിൻറ വില.

ഈ പുതിയ പതിപ്പിൻറെ നൂതനമായ ഡിസൈൻ, ശ്രദ്ധേയമായ ക്യാമറ, ശക്തമായ പ്രകടനം, ആകർഷകമായ വില എന്നിവ സ്മാർട്ട്ഫോൺ വിപണിയെ പുനർനിർവചിക്കുമെന്ന് ടെക്നോ മൊബൈൽ സിഇഒ അരിജീത് തലപത്ര പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.