- Trending Now:
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ടെക്കികളുടെയും ഉദ്യോഗസ്ഥരുടേയും സമഗ്ര പങ്കാളിത്തം ഉറപ്പാക്കുന്നതിനായി ജില്ലാ ഭരണകൂടവും ടെക്നോപാർക്കും സംയുക്തമായി ബോധവൽക്കരണ കാമ്പയിൻ സംഘടിപ്പിച്ചു. ഏപ്രിൽ 9 ന് നടക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 'യുവർ വോട്ട് മാറ്റേഴ്സ്' എന്ന പേരിൽ ടെക്നോപാർക്കിലാണ് പരിപാടി സംഘടിപ്പിച്ചത്.
വോട്ട് ചെയ്യേണ്ടതിൻറെ ആവശ്യകതയെക്കുറിച്ചുള്ള ബോധവൽക്കരണ കാമ്പയിനിൽ ടെക്നോപാർക്ക് സിഇഒ സന്ദീപ് കുമാർ ഐഎഎസ്, അസിസ്റ്റൻറ് കളക്ടർ ഡോ. ശിവശക്തിവേൽ.സി ഐഎഎസ്, ടെക്നോപാർക്ക് സിടിഒ മാധവൻ പ്രവീൺ, അസിസ്റ്റൻറ് വൈസ് പ്രസിഡൻറ് (അഡ്മിനിസ്ട്രേഷൻ & ഇൻഡസ്ട്രിയൽ റിലേഷൻസ്) അഭിലാഷ് ഡിഎസ്, ഡെപ്യൂട്ടി വൈസ് പ്രസിഡൻറ് (മാർക്കറ്റിംഗ് & കസ്റ്റമർ റിലേഷൻഷിപ്പ്) വസന്ത് വരദ, പാർക്ക് സെൻറർ ഉദ്യോഗസ്ഥർ, എസ്വിഇഇപി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
എസ്വിഇഇപി (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) അസിസ്റ്റൻറ് നോഡൽ ഓഫീസർ ഷീജ വി .വി ടെക്കികൾക്കും ജീവനക്കാർക്കും പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എസ്വിഇഇപി ടീം അംഗം ബിനുകുമാർ എ .എൽ നന്ദി പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രക്രിയ പ്രമേയമാക്കി പാർക്ക് സെൻറർ ഉദ്യോഗസ്ഥരും ജില്ലാ ഭരണകൂട അംഗങ്ങളും ടെക്കികളും അവതരിപ്പിച്ച ഫ്ളാഷ് മോബും സ്കിറ്റും പരിപാടിയെ ആകർഷകമാക്കി.
ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻറെ വോട്ടർ ബോധവൽക്കരണ പരിപാടിയായ എസ്വിഇഇപി യുടെ (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. വോട്ടർമാരെ, പ്രത്യേകിച്ച് യുവജനങ്ങളെയും പുതിയ വോട്ടർമാരെയും തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുക്കാൻ പ്രോത്സാഹിപ്പിക്കുകയും വോട്ടിംഗിൻറെ പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കുകയും ചെയ്യുക എന്നതാണ് ഇതിൻറെ പ്രധാന ലക്ഷ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.